കോൺഗ്രസിന് മേഘാലയയിലും തിരിച്ചടി; മുൻ മുഖ്യമന്ത്രിയും 13 എംഎൽഎമാരും പാർട്ടി വിടും?മമതയുടെ തൃണമൂലിലേക്ക്
ദില്ലി; പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നതിനിടെ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് മേഘാലയിലും തിരിച്ചടി. മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയും 13 സീറ്റിംഗ് എംഎൽഎമാരും ഉടൻ പാർട്ടി വിട്ടേക്കുമെന്ന് ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. നേതാക്കൾ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നാണ് വിവരം. ദേശീയ രാഷ്ട്രീയത്തിൽ പിടിമുറുക്കാനൊരുങ്ങുന്ന മമത ബാനർജിയും തൃണമൂൽ കോൺഗ്രസും നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിൽ കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിയെ അടർത്തി പാർട്ടിയിൽ എത്തിച്ചിരുന്നു. പിന്നാലെയാണ് കോൺഗ്രസ് നേതാക്കളെ മറുകണ്ടം ചാടിച്ച് മേഘാലയയിലും അട്ടിമറി നീക്കത്തിന് മമത തയ്യാറെടുക്കുന്നത്.

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മുകുൾ സാങ്മ ഏറെ നാളുകളായി കോൺഗ്രസ് നേതൃത്വവുമായി അതൃപ്തിയിലായിരുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ടാണ് മുതിർന്ന നേതാവായ സാങ്മ നേതൃത്വവുമായി ഇടഞ്ഞത്. പ്രതിപക്ഷ നേതാവ് പദവിക്കൊപ്പം സംസ്ഥാന പാർട്ടി അധ്യക്ഷ പദവിയും സാങ്മ സ്വപ്നം കണ്ടിരുന്നു. തനിക്ക് അല്ലേങ്കിൽ തന്റെ സഹോദരനെ അധ്യക്ഷനാക്കണമെന്നതായിരുന്നു സാങ്മയുടെ ആവശ്യം.

എന്നാൽ ഇത് അംഗീകരിക്കാൻ എ ഐ സിസി നേതൃത്വം തയ്യാറായിരുന്നില്ല.പകരം മറ്റൊരു നേതാവായ വിൻസെന്റ് എച്ച് പാലയെയാണ് പിസിസി അധ്യക്ഷനായി നേതൃത്വം നിയമിച്ചത്. ഇതിൽ അതൃപ്തി പ്രകടിപ്പിച്ച സാങ്മ പാർട്ടിയുമായി അകലം പാലിച്ചിരുന്നു. പാർട്ടിയുടെ സുപ്രധാന ചടങ്ങുകളിൽ നിന്ന് പോലും അദ്ദേഹം വിട്ട് നിന്നിരുന്നു. ഇതോടെ സാങ്മ കോൺഗ്രസ് വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു.

സാങ്മ ബിജെപിയിലേക്ക് പോയേക്കുമെന്നാിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. ബിജെപിയിൽ ചേർന്നില്ലേങ്കിൽ അദ്ദേഹം സ്വന്തമായി പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം അദ്ദേഹം കൊൽക്കത്തയിൽ തൃണമൂൽ നേതൃത്വുമായി കൂടിക്കാഴ്ച നടത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതോടെ സാങ്മ തൃണമൂലിലേക്ക് എന്നുള്ള വാർത്തകൾ പ്രചരിച്ചെങ്കിലും താൻ കോൺഗ്രസിൽ തന്നെ തുടരുമെന്നായിരുന്നു സാങ്മയുടെ വിശദീകരണം.
ഹൻസുവിന് 16... സ്വീറ്റ് ബ്യൂട്ടിഫുൾ സിൻഡ്രേല പോലെ ഹൻസിക..താരപുത്രിയുടെ പിറന്നാൾ ആഘോഷം വൈറൽ

എന്നാൽ തൃണമൂലുമായി സാങ്മ അന്തിമ ചർച്ച പൂർത്തിയാക്കിയെന്നാണ് വിവരം. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറാണ് ചർച്ചകൾക്ക് നേതൃത്വം കൊടുത്തത്.മേഘാലയിൽ വെച്ച് തൃണമൂൽ നേതാക്കളുമായി നടത്തുന്ന ചർച്ചയ്ക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. സാങ്മയ്ക്കൊപ്പം കോൺഗ്രസിലെ 13 എംഎൽഎമാരും തൃണമൂലിലേക്ക് ചേർന്നേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ബംഗാളില്‍ ബിജെപിയുമായുള്ള പോരാട്ടത്തില്‍ വിജയിച്ച മമത മറ്റ് സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാൻ ഉള്ള ഒരുക്കത്തിലാണ്. ത്രിപുരയിൽ തൃണമൂൽ പ്രവർത്തനങ്ങൾ ശക്തമാക്കി കഴിഞ്ഞു. ഇതിനോടകം തന്നെ സംസ്ഥാനത്തെ പ്രമുഖർ ഉൾപ്പെടെയുള്ള നേതാക്കൾ തൃണമൂലിൽ ചേർന്നിട്ടുണ്ട്. ഗോവയും മേഘാലയയും അസമും യുപിയും തന്റ അടുത്ത ലക്ഷ്യങ്ങളാണ് മമത പ്രഖ്യാപിച്ചിരുന്നു.

ഗോവയിലും മമത നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ലൂസിഞ്ഞോ ഫലേരിയോ തൃണമൂലിൽ ചേർന്നിരുന്നു.അതേസമയം ലൂസിഞ്ഞോ ഫലേരിയോയെ തൃണമൂലിൽ എത്തിച്ചതിന് പിന്നാൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും അദ്ദേഹത്തിന്റെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയുമാണ് (ഐപാക്) എന്നാണ് ഫെലാരിയോ വ്യക്തമാക്കിയത്. രാജിക്ക് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രശാന്ത് കിഷോറും അദ്ദേഹത്തിന്റെ ഐപാക് സംഘവും തന്നെ സന്ദർശിച്ചിരുന്നതായി ലൂസിഞ്ഞോ പറഞ്ഞിരിന്നു.

2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി- അമിത് ഷാ കൂട്ടുകെട്ടിനെതിരെ മമത ബാനര്‍ജിയെ മുന്നില്‍ നിര്‍ത്താനുള്ള നീക്കങ്ങൾ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിൽ ദില്ലയിൽ പുരോഗമിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങൾ. അതേസമയം സാങ്മ പാർട്ടി വിട്ടാൽ സംസ്ഥാനത്ത് കോൺഗ്രസിനെ സംബന്ധിച്ച് അത് കനത്ത തിരിച്ചടിയാകും.സംസ്ഥാനത്ത് തന്നെ കരുത്തനായ നേതാവാണ് സാങ്മ. സാങ്മയ്ക്കൊപ്പം. മുൻ എംഎൽമാർ ഉൾപ്പെടെയുള്ള പ്രമുഖർ പാർട്ടി വിട്ടേക്കും.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications