കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വലിയ ഉത്തരവാദിത്തം ഒഴിയുകയാണ്... ആശ്വാസം തോന്നുന്നു; ഖാര്‍ഗെയെ അഭിനന്ദിച്ച് സോണിയ

Google Oneindia Malayalam News

ന്യൂദല്‍ഹി: പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മുന്‍ അധ്യക്ഷ സോണിയ ഗാന്ധി അഭിനന്ദിച്ചു. കോണ്‍ഗ്രസ് വിജയിക്കുക എന്നാല്‍ ഇന്ത്യ വിജയിക്കുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത് എന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രസംഗത്തിനിടെ സോണിയ ഗാന്ധി പറഞ്ഞു.

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ ജിയെ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ അഭിനന്ദിക്കുന്നു, എന്നായിരുന്നു സോണിയ ഗാന്ധി പറഞ്ഞത്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അനുഭവ സമ്പത്തുള്ള നേതാവാണ് എന്ന് സോണിയ ഗാന്ധി പറഞ്ഞു. ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ വരെ തന്റെ കഠിനാധ്വാനത്തിലൂടെയാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്.

1

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എല്ലാം പ്രചോദനമാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു. തനിക്ക് ഇപ്പോള്‍ ആശ്വാസം തോന്നുന്നു എന്നും സോണിയ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന്റെ നില മോശമായി കൊണ്ടിരിക്കുകയാണ് എന്നും അത് പരിശോധിക്കേണ്ടതുണ്ടെന്നും സമ്മതിക്കാന്‍ സോണിയ ഗാന്ധി മടിച്ചില്ല.

ചുമതലയേറ്റെടുത്ത് ഖാര്‍ഗെ; പ്രവര്‍ത്തകസമിതി അംഗങ്ങളും ജനറല്‍ സെക്രട്ടറിമാരും രാജിവെച്ചു, ഇനി പുതിയ ടീംചുമതലയേറ്റെടുത്ത് ഖാര്‍ഗെ; പ്രവര്‍ത്തകസമിതി അംഗങ്ങളും ജനറല്‍ സെക്രട്ടറിമാരും രാജിവെച്ചു, ഇനി പുതിയ ടീം

2

മുമ്പും കോണ്‍ഗ്രസിന് വലിയ വെല്ലുവിളികളും പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട് എന്നും എന്നാല്‍ കോണ്‍ഗ്രസ് ഒരിക്കലും തോല്‍വി സമ്മതിച്ചിട്ടില്ല എന്നും അവര്‍ വ്യക്തമാക്കി. മുന്നോട്ടുള്ള വഴികളില്‍ നമ്മള്‍ പൊരുതി വിജയിക്കും എന്നും തനിക്ക് നല്‍കിയ പിന്തുണയ്ക്ക് താന്‍ എല്ലാവരോടും നന്ദി പറയുന്നതായും സോണിയ ഗാന്ധി വ്യക്തമാക്കി.

'അത് ചെയ്യേണ്ടി വരുന്നത് തോല്‍വിയാണ്..'; ബോഡി ഷെയിമിംഗ് തമാശകളെ കുറിച്ച് കോട്ടയം നസീര്‍'അത് ചെയ്യേണ്ടി വരുന്നത് തോല്‍വിയാണ്..'; ബോഡി ഷെയിമിംഗ് തമാശകളെ കുറിച്ച് കോട്ടയം നസീര്‍

3

കോണ്‍ഗ്രസ് എന്നാല്‍ കേവലം ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല. വര്‍ഷങ്ങളായി ഒരു പ്രസ്ഥാനമായി നിലകൊള്ളുകയാണ് കോണ്‍ഗ്രസ്. ജനാധിപത്യത്തിനെതിരായ ഭീഷണികളെ ചെറുക്കുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി എന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് സുഗമമായി നടത്തിയതിന് മധുസൂദനന്‍ മിസ്ത്രിയോട് താന്‍ നന്ദി പറയുന്നു എന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

ശ്രീനിവാസനൊക്കെ മുഖത്ത് നോക്കി പറയും, പക്ഷെ നിഖില യുവനടിയല്ലേ... റിസ്‌കാണ്; എം മുകുന്ദന്‍ശ്രീനിവാസനൊക്കെ മുഖത്ത് നോക്കി പറയും, പക്ഷെ നിഖില യുവനടിയല്ലേ... റിസ്‌കാണ്; എം മുകുന്ദന്‍

4

പാര്‍ട്ടിക്ക് മുന്നില്‍ നിരവധി വെല്ലുവിളികളുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് താന്‍ അങ്ങേയറ്റം ആത്മാര്‍ത്ഥമായാണ് പ്രവര്‍ത്തിച്ചത് എന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു. എന്റെ കഴിവിന്റെ പരമാവധി ചെയ്തു. ഈ ഉത്തരവാദിത്തത്തില്‍ നിന്ന് ഞാന്‍ മോചിതയാകുമെന്നതിനാല്‍ എനിക്ക് ആശ്വാസം തോന്നുന്നു എന്നായിരുന്നു സോണിയ പറഞ്ഞത്.

5

ഇത്രയും വര്‍ഷമായി നിങ്ങള്‍ തനിക്ക് നല്‍കിയ ആദരവും വലിയ ഉത്തരവാദിത്തമായിരുന്നു എന്നും ഇനി മുതല്‍ ഈ ഉത്തരവാദിത്തം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്കായിരിക്കും എന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു. മാറ്റം എന്നത് പ്രകൃതിയുടെ നിയമമാണെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

English summary
Former President Sonia Gandhi congratulated the newly elected Congress President Mallikarjun Kharge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X