മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ് കോവിഡ് മുക്തനായി ആശുപത്രി വിട്ടു
ദില്ലി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിങ് കോവിഡ് മുക്തനായി ആശുപത്രി വിട്ടു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസില്‍ ചികിത്സയിലായിരുന്നു. കോവിഡ് പരിശോധാന ഫലം നെഗറ്റീവ് ആയതിനാലും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാതിരുന്നതിനാലും മന്‍മോഹന്‍ സിങിനെ ഇന്ന് രാവിലെയോടെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. ഏപ്രില്‍ 19 നായിരുന്നു 88 കാരനായ മുന്‍ പ്രധാനമന്ത്രിയെ എംയിസിലെ ട്രോമാ സെന്‍ററില്‍ പ്രവേശിപ്പിച്ചത്.
Recommended Video

രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചതിന് ശേഷമായിരുന്നു മന്‍മോഹന്‍ സിങിന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവാക്സിനായിരുന്നു അദ്ദേഹത്തിന് നല്‍കിയ കോവിഡ് വാക്സിന്‍. മാര്‍ച്ച് 4 ന് ആദ്യ ഡോസ് സ്വീകരിച്ച അദ്ദേഹം ഏപ്രില്‍ 3 ന് രണ്ടാം ഡോസും സ്വീകരിച്ചു. എന്നിരുന്നാലും മുന്‍ കരുതല്‍ എന്ന നിലയില്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മധ്യപ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും 22 കൊവിഡ് കോച്ചുകള്‍ കൂടി റെയില്‍വെ അനുവദിച്ചു: ചിത്രങ്ങള്‍
ആശുപത്രിയിൽ പ്രവേശിക്കുന്നതിനുമുമ്പ് രാജ്യത്തെ ഉയര്‍ന്ന് വരുന്ന കോവിഡ് സഖ്യകളില്‍ ആശങ്ക രേഖപ്പെടുത്തി ഡോ. സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്‍റെ കത്ത്. കോവിഡ് വാക്സിനേഷൻ പദ്ധതി കൂടുതൽ വിപുലീകരിക്കണമെന്നും വാക്സിൻ എടുക്കുന്നവരുടെ എണ്ണം കൃത്യമായി നിർണയിക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, മൻമോഹൻ സിങ് കോവിഡ് പോസിറ്റീവായതിന് പിന്നാലെ, 'പൂർണാരോഗ്യത്തോടെ വേഗം സുഖമാകട്ടെ' എന്ന് പ്രധാനമന്ത്രി ആശംസിച്ചിരുന്നു.












Click it and Unblock the Notifications