കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്; മറുപടിയില്ലാതെ നേതൃത്വം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്ത് ബിജെപിയുടെ വളര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് പിറകോട്ടുപോകവെ കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുന്നു. ഏറ്റവും ഒടുവില്‍ ദില്ലി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും നാലുതവണ കോണ്‍ഗ്രസ് എംഎല്‍എയുമായ അരവിന്ദ് സിങ് ആണ് ബിജെപി അംഗത്വമെടുത്തത്. ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള കാലുമാറ്റം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്.

ഷീലാ ദീക്ഷിത് മന്ത്രിസഭയില്‍ നിര്‍ണായക സ്ഥാനം വഹിച്ചയാളാണ് അരവിന്ദ് സിങ്. 1998ല്‍ ഗാന്ധിനഗര്‍ സീറ്റില്‍ നിന്നും ജയിച്ചുകയറിയശേഷം ഒരു തെരഞ്ഞെടുപ്പിലും സിങ് തോറ്റിരുന്നില്ല. എന്നാല്‍, 2015ലെ തെരഞ്ഞെടുപ്പു മുതല്‍ ഇദ്ദേഹത്തെ പാര്‍ട്ടി നേതൃത്വം തഴയുകയായിരുന്നു. ഇതാണ് ഒടുവില്‍ ബിജെപിയില്‍ ചേരുന്നതില്‍ കലാശിച്ചത്.

arvinder-singh-lovely

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അമിത് മാലിക്കും ഇദ്ദേഹത്തോടൊപ്പം ബിജെപിയില്‍ ചേര്‍ന്നു. ഇരുവര്‍ക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് പാര്‍ട്ടി അംഗത്വം നല്‍കിയത്. രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയുടെ കടന്നുവരവോടെ അപ്രത്യക്ഷമായ കോണ്‍ഗ്രസില്‍ നിന്നും അടുത്തിടെ ഒട്ടേറെ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസുമായി അകന്നു നില്‍ക്കുന്നവരെയെല്ലാം അടുപ്പിക്കുകയെന്നതാണ് ബിജെപി തന്ത്രവും. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് കാര്യമായ വിജയം നേടാന്‍ കഴിഞ്ഞേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.


English summary
Former state Congress chief Arvinder Singh joins BJP ahead of MCD elections
Please Wait while comments are loading...