കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെപ്പോളിയന്‍ ബിജെപിയില്‍ ചേര്‍ന്നു

  • By Aswathi
Google Oneindia Malayalam News

ചെന്നൈ: മുന്‍ കേന്ദ്ര മന്ത്രിയും ചലച്ചിത്ര താരവുമായ ഡി നെപ്പോളിയന്‍ ഡി എം കെ വിട്ട് ബി ജെ പിയില്‍ ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു നെപ്പോളിയന്റെ ബി ജെ പി പ്രവേശം. അമിത് ഷാ നെപ്പോളിയന് പാര്‍ട്ടി അംഗത്വം നല്‍കി.

ഇതിന്റെ ഭാഗമായി നേപ്പോളിയന്‍ കഴിഞ്ഞ ദിവസം ഡി എം കെ പ്രസിഡന്റ് കരുണാനിധിയ്ക്ക് രാജിക്കത്തയച്ചിരുന്നു. പതിനാറാം വയസ്സില്‍ ഡി എം കെയില്‍ പാര്‍ട്ടിപ്രവര്‍ത്തകനായി ചേര്‍ന്ന താന്‍ 35 വര്‍ഷം പാര്‍ട്ടിയെ സേവിച്ചു. പാര്‍ട്ടിയാണ് തന്നെ വളര്‍ത്തിയത്. ആ സ്മരണയും നന്ദിയും എന്നുമുണ്ടായിരിക്കുമെന്നും കത്തില്‍ പറയുന്നു.

d-nepoleon

ഡി എം കെയിലെ ആഭ്യന്തര കലഹത്തില്‍ നെപ്പോളിയന്‍ അഴഗിരിക്കൊപ്പം നിന്നത് പാര്‍ട്ടിയില്‍ ഒറ്റപ്പെടാന്‍ ഇടയാക്കിയിരുന്നു. അഴഗിരിയെ പുറത്താക്കിയതോടെ ഡി എം കെയില്‍ നിന്ന് നെപ്പോളിയന്‍ പുറത്തുചാടുകയും ചെയ്തു.

മറ്റൊരു ചടങ്ങില്‍ വെച്ച് സംഗീത സംവിധായകന്‍ ഗംഗൈ അമരനും നടി ഗായത്രി രഘുറാമും ബി ജെ പിയില്‍ ചേര്‍ന്നു. അമിത് ഷാ തന്നെയായിരുന്നു ഈ ചടങ്ങിലെയും മുഖ്യാതിഥി. പക്ഷെ ഇതുവരെ ഡി എം കെ വിഷയത്തില്‍ ഒദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

English summary
Former union minister and long time DMK leader D Napoleon was inducted into Bharatiya Janata Party on Sunday in the presence of party president Amit Shah in Chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X