കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ ടെലികോം മന്ത്രി സുഖ്‌റാം കോണ്‍ഗ്രസില്‍....ഹിമാചലില്‍ കോണ്‍ഗ്രസിന് കുതിപ്പ്

Google Oneindia Malayalam News

Recommended Video

cmsvideo
ഹിമാചലില്‍ കോണ്‍ഗ്രസ് കുതിക്കുന്നു | Oneindia Malayalam

ദില്ലി: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന് ഒരുങ്ങുന്നു. മുന്‍ ടെലികോം മന്ത്രി സുഖ്‌റാം കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു. ബിജെപിയില്‍ നിന്നാണ് അദ്ദേഹത്തിന്റെ വരവ്. അതേസമയം അദ്ദേഹത്തിന്റെ മകന്‍ ഇപ്പോഴും ബിജെപിയില്‍ തുടരുന്നുണ്ട്. അദ്ദേഹത്തിന്റെ പൗത്രന്‍ ആശ്രയ് ശര്‍മയും സുഖ്‌റാമിനൊപ്പം ബിജെപി വിട്ടിരിക്കുകയാണ്.

അതേസമയം കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ സുഖ്‌റാമിന്റെ വരവ് ദേശീയ നേതൃത്വത്തെ സഹായിക്കും. കോണ്‍ഗ്രസില്‍ ഏറ്റവും ശക്തനായ നേതാവായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. വീരഭദ്ര സിംഗുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും സൂചനയുണ്ട്.

സുഖ്‌റാമിന്റെ വരവ്

സുഖ്‌റാമിന്റെ വരവ്

ബിജെപിയുടെ വെറ്ററന്‍ നേതാവായിട്ടാണ് സുഖ്‌റാം അറിയപ്പെടുന്നത്. എന്നാല്‍ അപ്രതീക്ഷിതമായിരുന്നു അദ്ദേഹം കോണ്‍ഗ്രസിലേക്ക് മടങ്ങിയത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത്.. എന്നാല്‍ ഹിമാചലില്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യം ഉണ്ടാവുന്നതിനെ തുടര്‍ന്നാണ് അദ്ദേഹം മടങ്ങി വന്നതെന്നാണ് സൂചന.

 സീറ്റ് നല്‍കും

സീറ്റ് നല്‍കും

സുഖ്‌റാമിനും അദ്ദേഹത്തിന്റെ പൗത്രന്‍ ആശ്രയ് ശര്‍മയ്ക്കും കോണ്‍ഗ്രസ് സീറ്റ് നല്‍കുമെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ മുന്‍ ടെലികോം മന്ത്രിയാണ് സുഖ്‌റാം. വീട്ടിലേക്കുള്ള മടങ്ങി വരവാണ് ഇതെന്നാണ് അദ്ദേഹം പ്രതികരിച്ചത്. 1997ല്‍ ടെലികോം അഴിമതിയെ തുടര്‍ന്ന് കോണ്‍ഗ്രസ് 1997ല്‍ അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് 2004ല്‍ അദ്ദേഹം തിരിച്ചുവരികയും ചെയ്തിരുന്നു.

സുഖ്‌റാമിന്റെ മകന്‍

സുഖ്‌റാമിന്റെ മകന്‍

സുഖ്‌റാമിന്റെ മകന്‍ അനില്‍ ശര്‍മ ഹിമാചലില്‍ ബിജെപി സര്‍ക്കാരില്‍ മന്ത്രിയാണ്. അദ്ദേഹം പാര്‍ട്ടി വിടുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല സൂചിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ അനില്‍ മറുപടി നല്‍കിയിട്ടില്ല. സംസ്ഥാന ബിജെപി അധ്യക്ഷന്‍ സത്പാല്‍ സിംഗ് ഇക്കാര്യത്തില്‍ അനില്‍ ശര്‍മ തന്നെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

 മാണ്ഡിയില്‍ സീറ്റ്

മാണ്ഡിയില്‍ സീറ്റ്

മാണ്ഡിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി സുഖ്‌റാമിന്റെ പൗത്രനായിരിക്കുമെന്നാണ് സൂചന. സുഖ്‌റാമിന്റെ ശക്തി കേന്ദ്രമാണ് മാണ്ഡി. അതേസമയം സുഖ്‌റാമിന്റെ വരവോടെ മുന്നോക്ക വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. ഉത്തരാഖണ്ഡില്‍ ബിസി ഖണ്ഡൂരിീയുടെ മകന്‍ മനീഷ് ഖണ്ഡൂരി പോയതും ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു.

കാരണം ഇങ്ങനെ

കാരണം ഇങ്ങനെ

എന്തുകൊണ്ട് ബിജെപി വിട്ടു എന്നും സുഖ്‌റാം വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി മുതിര്‍ന്ന നേതാക്കളെ അവഗണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നരേന്ദ്ര മോദിയെ രാഷ്ട്രീയം പഠിപ്പിച്ച നേതാവായ അദ്വാനിയെ ഇവര്‍ അവഗണിച്ചിരിക്കുകയാണ്. പാര്‍ട്ടിയിലെ എല്ലാവര്‍ക്കും ഇതേ അവസ്ഥ ഉണ്ടാവും. അതേസമയം കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളെ ബഹുമാനിക്കുന്നുണ്ടെന്നും സുഖ്‌റാം പറഞ്ഞു.

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ലീക്കാക്കിയത് ഉമ്മന്‍ ചാണ്ടി, പ്രതിക്കൂട്ടിലാക്കി നേതാക്കള്‍രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ലീക്കാക്കിയത് ഉമ്മന്‍ ചാണ്ടി, പ്രതിക്കൂട്ടിലാക്കി നേതാക്കള്‍

English summary
former union minster sukh ram returns to congress along with grandson
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X