മുൻ ബി ജെ പി മുഖ്യമന്ത്രി കോൺഗ്രസിലേക്ക്? അന്തംവിട്ട് നേതൃത്വം.. ഹരീഷ് റാവത്തുമായി കൂടിക്കാഴ്ച
ഡറാഡൂൺ; അടുത്ത വർഷം ആദ്യമാണ് ഉത്തരാഖണ്ഡിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുക്കവെ കോൺഗ്രസിന് പ്രതീക്ഷയേകി നിരവധി ബി ജെ പി നേതാക്കൾ ഉൾപ്പെടെയുള്ളവർ കോൺഗ്രസിൽ ചേർന്നിട്ടുണ്ട്. ഇപ്പോഴി ബി ജെ പി മുൻ മുഖ്യമന്ത്രി തന്നെ കോൺഗ്രസിലേക്ക് എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ചൂട് പിടിച്ചിരിക്കുകയാണ്. മുൻ മുഖ്യമന്ത്രി ത്രിവേന്ദ് സിംഗ് റാവത്തും കോൺഗ്രസ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തും തമ്മിലുളള കൂടിക്കാഴ്ചയാണ് പുതിയ അഭ്യൂഹങ്ങൾക്ക് കാരണമായത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ത്രിവേന്ദിനെ ബി ജെ പി മാറ്റി നിർത്തിയതിന് ഒരു മാസങ്ങൾക്കിപ്പുറമാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.

ഇരു നേതാക്കളും കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് അഭ്യൂഹങ്ങൾക്ക് ചൂട് പിടിച്ചത്. ത്രിവേന്ദ സിംഗിനെ ഇത്തരത്തിൽ ഉത്സാഹത്തോടെ കാണുന്നതിൽ സന്തോഷം ഉണ്ടെന്നായിരുന്നു ഹരീഷ് റാവത്ത് ചിത്രം പങ്കുവെച്ച് കുറിച്ചത്.മാർച്ചിലായിരുന്നു ത്രിവേന്ദ്ര സിംഗ് റാവത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചത്. മുഖ്യമന്ത്രിയെ മാറ്റണമെന്ന് ഭൂരിപക്ഷം പാർട്ടി എംഎൽഎമാരും ബിജെപി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.റാവത്തിനെ ജനപിന്തുണ നഷ്ടമായെന്നായിരുന്നു എംഎൽഎമാരുടെ പരാതി.

മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കിൽ പാർട്ടി വിടുമെന്നും ചില എം എൽ എമാർ ഭീഷണി ഉയർത്തിയിരുന്നു. തൊട്ട് പിന്നാലെയായിരുന്നു ത്രിവേന്ദ്ര സിംഗിനെ മാറ്റിയത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചത് മുതൽ കടുത്ത അതൃപ്തിയിലാണ് ത്രിവേന്ദ്ര സിംഗ് എന്നാണ് റിപ്പോർട്ടുകൾ. മുതിർന്ന നേതാവായിട്ട് കൂടി അർഹിക്കുന്ന പരിഗണന തനിക്ക് പാർട്ടിയിൽ ലഭിക്കുന്നില്ലെന്നാണ് ത്രിവേന്ദ്ര സിംഗിന്റെ ആക്ഷേപം.

അതേസമയം അതൃപ്തികൾ രൂക്ഷമാണെങ്കിലും ത്രിവേന്ദ്ര സിംഗ് പാർട്ടിയിൽ നിന്ന് രാജിവെയ്ക്കാനും കോൺഗ്രസിൽ ചേരാനുമുള്ള സാധ്യകൾ വിരളമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഒരു പക്ഷേ നേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്താനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടായിരിക്കും കൂടിക്കാഴ്ച എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. തനിക്ക് അർഹമായ പരിഗണന നൽകിയില്ലേങ്കിൽ മറ്റ് സാധ്യതകൾ മുന്നിലുണ്ടെന്ന സന്ദേശം നൽകൽ കൂടിയാകും ഹരീഷ് റാവത്തുമായുള്ള കൂടിക്കാഴ്ചയും സോഷ്യൽ മീഡിയയിലെ ചിത്രങ്ങളെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

ഇപ്പോഴത്തെ അഭ്യൂഹങ്ങളോട് ത്രിവേന്ദ്ര സിംഗ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം തങ്ങളുടേത് ഒരു സാധാരണ കൂടിക്കാഴ്ച മാത്രമായിരുന്നുവെന്ന് ഹരീഷ് റാവത്ത് പ്രതികരിച്ചു.
ഞായറാഴ്ച ഡെറാഡൂണിലെ ഫിസിയോ തെറാപ്പി സെന്റർ സന്ദർശി്കകാനായി പോയതാണ് താൻ. അവിടെ അടുത്ത പ്രദേശത്താണ് ത്രിവേന്ദ്ര താമസിക്കുന്നത്. അങ്ങനെയാണ് അദ്ദേഹം വന്ന് കണ്ടത്. ഇരുവരും ആരോഗ്യകരമായ സംഭാഷണങ്ങൾ നടത്തി പിരിഞ്ഞു. എതിർ പാർട്ടിയിലെ നേതാവാണെങ്കിലും പരസ്പര ബഹുമാനം നഷ്ടപ്പെടുത്തരുത്, ത്രിവേന്ദ്ര സിംഗ് പറഞ്ഞു.

അതിനിടെ സംസ്ഥാന ബി ജെ പി നേതൃത്വത്തിനുളളിൽ വിമത നീക്കങ്ങൾ രൂക്ഷമായിരിക്കുകയാണെന്ന റിപ്പോർട്ടുകൾ ഉണ്ട്. നേരത്തേ കോൺഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ ചില എംഎൽഎമാർ തിരിച്ച് വരവിനുള്ള സാധ്യത തേടുന്നുണ്ടെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ വിമത നേതാക്കളായ ഉമേഷ് ശർമ്മ കൗ, ഹരക് സിംഗ് എന്നീ നേതാക്കൾ അടുത്തിടെ കോൺഗ്രസ് അനുകൂല നിലപാടുകൾ പ്രകടിപ്പിച്ചിരുന്നു.മാത്രമല്ല പ്രതിപക്ഷ നേതാവ് പ്രീതം സിംഗുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
Recommended Video

ഉത്തരാഖണ്ഡിൽ 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായിരുന്നു കോൺഗ്രസ് നേരിട്ടത്. 70 അംഗ സഭയിൽ 57 സീറ്റുകൾ നേടിയായിരുന്നു ഉത്തരാഖണ്ഡ് ഭരണം ബി ജെ പി പിടിച്ചെടുത്തത്. കോൺഗ്രസിന് ലഭിച്ചതാകട്ടെ വെറും 32 സീറ്റുകളായിരുന്നു.












Click it and Unblock the Notifications