Get Updates
Get notified of breaking news, exclusive insights, and must-see stories!

45കാരിയുടെ കുട്ടിയുടെ അച്ഛന്‍ പതിനാലുകാരന്‍

ഷഹ്‌ദോള്‍: നാല്‍പത്തഞ്ചുകാരിയുടെ ശല്ല്യപ്പെടുത്തലില്‍ നിന്ന് രക്ഷനേടി പതിനാലുകാരന്‍ പോലീസില്‍ അഭയം തേടി. മധ്യപ്രദേശിലെ ഷഹ്‌ദോളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറുന്നത്. തന്റെ കുട്ടിയുടെ അച്ഛന്‍ പതിനാലുകാരനാണെന്ന അവകാശവാദവുമായി നാല്‍പത്തിയഞ്ചുകാരിയാണ് രംഗത്ത് എത്തിയിരിക്കുന്നത്.

ഇവരുടെ കുട്ടിയുടെ അച്ഛന്‍ താനാണെന്ന് പറഞ്ഞ് സ്ത്രീ കുറച്ചു നാളുകളായി തന്നെ നിരന്തരം ശല്ല്യപ്പെടുത്തുകയാണെന്ന് പറഞ്ഞാണ് പതിനാലുകാരന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. തന്നെ ഇവരില്‍ നിന്നും രക്ഷിക്കണമെന്നാണ് കൗമാരക്കാരന്റെ ആവശ്യം. കുട്ടിയുടെ പരാതി സ്വീകരിച്ച പോലീസ് അന്വേഷണം ആരംഭിച്ചു.

man-crying

പതിനാലുകാരനായ കുട്ടി ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. എന്നാല്‍, സ്ത്രീയെ കുട്ടിക്ക് പരിചയമുണ്ട്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വെറും പരിചയം മാത്രമാണെന്നും ഒരു വിധത്തിലുമുള്ള ശാരീരിക ബന്ധവും ഉണ്ടായിട്ടില്ലെന്നുമാണ് കുട്ടി പോലീസിനോട് പറഞ്ഞത്.

madhya-pradesh

ഇതിനിടെയില്‍ ഒരു തവണ തന്നെ സ്ത്രീ അവരുടെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും കുട്ടി പറഞ്ഞു. എന്നാല്‍ അവര്‍ നടത്തിയ ഒരു ട്രാപ്പായിരുന്നു അതെന്നും കുട്ടി പറഞ്ഞു. ഈ സ്ത്രീയുടെ ഭര്‍ത്താവ് മരിച്ചിട്ട് നാളുകള്‍ കുറേയായി. ഇവരുടെ മക്കളെ താന്‍ കണ്ടിട്ടുണ്ടെന്നും കുട്ടി പറഞ്ഞു. കുട്ടി തന്റേയാണെന്ന വാദവുമായി സ്ത്രീ തന്നെ മാനസികമായും ശാരീരികമായും ശല്ല്യപ്പെടുത്തുകയാണെന്നും പതിനാലുകാരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+