Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ നിന്ന് വോട്ട് ചെയ്യാന്‍ പുറപ്പെട്ടത് അന്ത്യയാത്രയായി; ബംഗാളില്‍ വെടിയേറ്റ് മരിച്ചത് ആ 4 പേര്‍

കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിനിടെ സൈനികരുടെ വെടിയേറ്റ് മരിച്ച നാലു പേര്‍ കേരളത്തില്‍ ജോലി ചെയ്തിരുന്നവര്‍. വോട്ട് ചെയ്യാന്‍ വേണ്ടി നാട്ടിലേക്ക് തിരിച്ച നാലു പേരാണ് കൊല്ലപ്പെട്ടത്. കൂച്ച്ബിഹാര്‍ ജില്ലയിലെ ശീതള്‍കുചി മണ്ഡലത്തിലെ 126ാം ബൂത്തിലാണ് സൈന്യം വെടിവയ്പ്പ് നടത്തിയത്. ബിജെപി-തൃണമൂല്‍ സംഘര്‍ഷത്തിനിടെ ആത്മരക്ഷാര്‍ഥമാണ് വെടിവച്ചതെന്ന് സൈന്യം പറയുന്നു. എന്നാല്‍ നാലു പേര്‍ക്കും നെഞ്ചിലും കഴുത്തിലുമാണ് വെടിയേറ്റതെന്നും വംശഹത്യയാണ് നടത്തിയതെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു.

p

ഹമീമുല്‍ മിയ, സമീഉല്‍ ഹഖ്, മനീറുസ്സമാന്‍, നൂര്‍ ആലം ഹുസൈന്‍ എന്നിവരാണ് വെടിയേറ്റ് മരിച്ചത്. കെട്ടിട നിര്‍മാണ തൊഴിലാളികളായ ഇവര്‍ ഏറെ കാലമായി കേരളത്തില്‍ ജോലി ചെയ്യുന്നു. കൊറോണ ശക്തമായ വേളയില്‍ നാട്ടിലേക്ക് പോയി. പിന്നീട് തിരിച്ചെത്തി കേരളത്തില്‍ വീണ്ടും ജോലി ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് വോട്ട് ചെയ്യാന്‍ വേണ്ടി ബംഗാളിലേക്ക് തിരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് നില്‍ക്കുന്നവരാണിവര്‍. കുടുംബങ്ങളുടെ അത്താണികളാണ് കൊല്ലപ്പെട്ട നാലു പേരും എന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ

Recommended Video

cmsvideo
    Actor Krishna Kumar Facebook post about election experience

    13 വരെ കൂച്ച് ബിഹാറില്‍ പ്രവേശിക്കുന്നതിന് രാഷ്ട്രീയ നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തെളിവ് നശിപ്പിക്കാനുള്ള നീക്കമാണിതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. 14ന് കുടുംബങ്ങളെ കാണാന്‍ മമത എത്തുമെന്നും അറിയിച്ചിട്ടുണ്ട്. വീഡിയോ കോള്‍ വഴി മമത ഇരകളുടെ കുടുംബങ്ങളുമായി സംസാരിച്ചിരുന്നു. ബംഗ്ലാദേശിനോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തി പ്രദേശമാണ് ശീതള്‍കുചി മണ്ഡലം.

    അതീവ ഗ്ലാമറസായി മോക്ഷിത രാഘവ്; ബിച്ച് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+