കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലിബറ പിടിച്ചെടുത്ത കോണ്‍ഗ്രസ് ; ജാർഘണ്ഡ് വിജയം 2019 ലേക്ക് കോണ്‍ഗ്രസിന് നല്‍കുന്ന 4 പ്രതീക്ഷകള്‍

Google Oneindia Malayalam News

Recommended Video

cmsvideo
ജാർഘണ്ഡ് വിജയം കോണ്‍ഗ്രസിന് നല്‍കുന്നപ്രതീക്ഷകള്‍ | Oneindia Malayalam

റാഞ്ചി: രാജ്യത്തെ രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭ മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ് ഫലമായിരുന്നു ഈ ഞായറാഴ്ച്ച പുറത്തുവന്നത്. ഗുജറാത്തിലെ ജസ്ദനിലും ജാര്‍ഘണ്ഡിലെ കൊലിബറയിലുമായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ജസ്ദന്‍ സീറ്റ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപി പിടിച്ചെടുത്തപ്പോള്‍ കൊലിബറ സീറ്റ് ജാര്‍ഖണ്ഡ് ദേശം പാര്‍ട്ടിയില്‍ നിന്ന് കോണ്‍ഗ്രസ്സും പിടിച്ചെടുത്തു.

ബിജെപിയില്‍ ചേര്‍ന്ന ബവാലിയ എംഎല്‍എ സ്ഥാനം രാജിവ്വെതിനെ തുടര്‍ന്നായിരുന്നു ജസ്ദനില്‍ ഉപതിരിഞ്ഞെടുപ്പ് നടന്നത്. ജസ്ദന്‍ സീറ്റ് നഷ്ടപ്പെട്ടപ്പോള്‍ കൊലിബറ സീറ്റ് പിടിച്ചെടുക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസ്സിന് വലിയ നേട്ടമായി. നിയമസഭാ തിരഞ്ഞെടുപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പം അടുത്ത് വരുന്ന സാഹചര്യത്തില്‍ കോലിബറയിലെ വിജയം കോണ്‍ഗ്രസിന് പ്രധാന്യമര്‍ഹിക്കുന്നത് ഇങ്ങനെയൊക്കെയാണ്..

ഉപതിരഞ്ഞെടുപ്പ്

ഉപതിരഞ്ഞെടുപ്പ്

കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ജാര്‍ഘണ്ഡ് ദേശം പാര്‍ട്ടി നേതാവായ കൊലിബറയിലെ എംഎല്‍എ സ്ഥാനം രാജിവെച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും കൊലിബറിയിലെ സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു.

കോണ്‍ഗ്രസ് വിജയം

കോണ്‍ഗ്രസ് വിജയം

9000 ത്തിലധികം വോട്ടുകള്‍ നേടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നമന്‍ ബിക്‌സല്‍ കൊംഗാരി മണ്ഡലത്തില്‍ വിജയിച്ചത്. ബിജെപിയുടെ ബസന്ത് സോംറംഗായിരുന്നു രണ്ടാമതെത്തിയത്.

ജനവിധി

ജനവിധി

രാജിവെച്ച എംഎല്‍എ എനോസ് എക്കയുടെ ഭാര്യ മെനോന്‍ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയിരുന്നു. എന്നാല്‍ അവര്‍ക്ക് കേവലം 16445 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളു. ബിജെപി ഭരിക്കുന്ന ജാര്‍ഘണ്ഡില്‍ കോണ്‍ഗ്രസിന് വിജയമൊരുക്കിയ ഉപതിരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസ്സിന് നല്കുന്ന 4 പ്രതീക്ഷകള്‍ ഇവയൊക്കെയാണ്.

1-മൂന്ന് ഉപതിരഞ്ഞെടുപ്പുകള്‍

1-മൂന്ന് ഉപതിരഞ്ഞെടുപ്പുകള്‍

മൂന്ന് ഉപതിരഞ്ഞെടുപ്പുകളാണ് ഈ വര്‍ഷം ജാര്‍ഘണ്ഡില്‍ നടന്നത്. ഗോമിയ, സില്ലി, കൊലിബിറ സീറ്റുകളിലാണ് ഈ വര്‍ഷം ഉപതിരഞ്ഞെടുപ്പ് നടന്നത്. ആദ്യത്തെ രണ്ട് സീറ്റുകളില്‍ ജാര്‍ഘണ്ഡ മുക്തി മോര്‍ച്ച വിജയിച്ചപ്പോള്‍ അവസാനം നടന്ന കൊലിബറയിലെ സീറ്റില്‍ കോണ്‍ഗ്രസ് വിജിയിക്കുകയായിരുന്നു.

ഒരു വര്‍ഷത്തിനിടയില്‍

ഒരു വര്‍ഷത്തിനിടയില്‍

ഒരു വര്‍ഷത്തിനിടയില്‍ നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളില്‍ ബിജെപി തോറ്റതോടെ മുഖ്യമന്ത്രി രഘുബര്‍ ദാസിന്റെ നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പം അടുത്ത സാഹചര്യത്തില്‍ കടുത്ത വിമര്‍ശനമാണ് മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തുനിന്നും ഒരേ പോലെ ഉയരുന്നത്.

കരിയാ മുണ്ടയുടെ മണ്ഡലം

കരിയാ മുണ്ടയുടെ മണ്ഡലം

ബിജെപി എംപിയായ കരിയാ മുണ്ടയുടെ ലോക്‌സഭാ മണ്ഡലത്തിലാണ് കോണ്‍ഗ്രസ് വിജയിച്ച കോലിബറ നിയമസഭാ മണ്ഡലം സ്ഥിതി ചെയ്യുന്നത്. മുന്‍ ലോക്‌സഭാ സ്പീക്കറും അടല്‍ ബിഹാരി വാജ്‌പേയി മന്ത്രിസഭയില്‍ ക്യാബിനറ്റ് മന്ത്രിയുമായ കാരിയ മുണ്ട കുന്തി മണ്ഡലത്തില്‍ നിന്ന് ഏഴ് തവണയാണ് പാര്‍ലമെന്റിലേക്ക് എത്തിയത്.

3-പ്രതിപക്ഷ വിശാല ഐക്യം

3-പ്രതിപക്ഷ വിശാല ഐക്യം

കൊലിബറിയിലെ വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ വിശാല ഐക്യം എന്ന കോണ്‍ഗ്രസ്സിന്റെ മോഹങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് അടിത്തറയിടും. ജെഎംഎം പിന്തുണ കൊടുത്ത സ്ഥാനാര്‍ത്ഥി വിജയിച്ചിരുന്നെങ്കിലും സഖ്യ രൂപീകരണ ചര്‍ച്ചകളില്‍ അവര്‍ കുടുതല്‍ പിടിവാശി നടത്തിയേനെ.

മേധാവിത്വം നല്‍കും

മേധാവിത്വം നല്‍കും

എന്നാല്‍ കൊലിബറിയിലെ വിജയം സഖ്യ രൂപീകരണ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ്സിന് മേധാവിത്വം നല്‍കും. ഉപതിരഞ്ഞെടുപ്പില്‍ പരസ്പരം ഏറ്റുമുട്ടിയെങ്കിലും ലോകസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസും ജെഎംഎമ്മും തമ്മില്‍ സഖ്യം രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിച്ച് വരികയാണ്.

ഭരണ വിരുദ്ധ വികാരം

ഭരണ വിരുദ്ധ വികാരം

ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയ 2014 മുതല്‍ ഈ വര്‍ഷത്തെ മൂന്ന് അടക്കം ഏഴ് ഉപതിരഞ്ഞെടുപ്പുകളാണ് ഇതുവരെ നടന്നത്. ഇതില്‍ കോണ്‍ഗ്രസ്സും ജെഎംഎമ്മും മൂന്ന് സീറ്റുകള്‍ വീതം വിജയിച്ചപ്പോള്‍ ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞത് ഒരു സീറ്റില്‍ മാത്രമാണ്. സംസ്ഥാനത്തെ ശക്തമായ ഭരണ വിരുദ്ധ വികാരമാണ് ബിജെപിയുടെ തോല്‍വികളിലൂടെ പ്രതിഫലിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നത്. സാഹചര്യങ്ങളെല്ലാം 2019 ലെ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

English summary
Four Interesting Reasons Why Congress' Win in Jharkhand Bypoll is Significant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X