കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശ് നാലാംഘട്ട വോട്ടെടുപ്പ്: സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ മകന് വെടിയേറ്റു

  • By Akshay
Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നടക്കുന്ന നാലാംഘട്ട വോട്ടെടുപ്പിലുണ്ടായ അക്രമ സംഭവത്തില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ മകന് വെടിയേറ്റു. ഉത്തര്‍ പ്രദേശിലെ മഹോബയിലാണ് സംഭവം.
ഉത്തര്‍പ്രദേശില്‍ 12 ജില്ലകളിലെ 53 സീറ്റുകളിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. പന്ത്രണ്ട് ജില്ലകളിലായി 680 പേര്‍ മത്സരിക്കുന്നുണ്ട്.

അലഹബാദിലും തിരഞ്ഞെടുപപ് നടക്കുന്നുണ്ട്. അലഹബാദ് നോര്‍ത്തിലാണ് ഏറ്റവുമധികം മത്സരാര്‍ത്ഥികള്‍ ഉള്ളത്. 1.84 കോടി വോട്ടര്‍മാരാണ് വ്യാഴാഴ്ച പോളിങ് ബൂതക്തിലെത്തുന്നത്. ഇതില്‍ എണ്‍പത്തിനാല് ലക്ഷത്തോളം സ്ത്രീകളാണ്.

Election

സമാജ് വാദി പാര്‍ട്ടിക്ക് 24, ബിഎസ്പി-15, കോണ്‍ഗ്രസ്-6 ബിജെപി-5, പീസ് പാര്‍ട്ടി-3 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. സോണിയഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയുടെ ഭാഗമായ നിയമസഭ മണ്ഡലങ്ങളിലും വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കും.

English summary
Fourth part of polling to Uttar Pradesh legislative assembly started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X