കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടല്‍ക്കൊല:നാവികരെ വെറുതെ വിടണമെന്ന് ഇറ്റലി

  • By Soorya Chandran
Google Oneindia Malayalam News

Italian Marines
ദില്ലി: കടല്‍ക്കൊല കേസിലെ നാവികരെ വെറുതെ വിടണമെന്ന് ഇറ്റലി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഒരു വര്‍ഷം മുമ്പ് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഇതുവരെ നടപ്പിലായിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രതികളെ വെറുതെ വിടണം എന്നതാണ് ഇറ്റലിയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

2012 ഫെബ്രുവരി 12 നാണ് കൊല്ലം നീണ്ടകരക്കടുത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പലായി എന്റിക്ക ലെക്‌സിയിലെ നാവികള്‍ വെടിവച്ച് കൊന്നത്. കേസ് അട്ടിമറിക്കാന്‍ അപ്പോള്‍ മുതലേ ശ്രമം തുടങ്ങിയിരുന്നതായി ആരോപണം ഉണ്ടായിരുന്നു. കേരളത്തിലെ ക്രിസ്ത്യന്‍ സഭ മുതല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ പേര് വരെ വിവാദവുമായി ചേര്‍ത്തുവക്കപ്പെട്ടു.

കടല്‍ക്കൊലയില്‍ ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യാന്‍ കേരളത്തിന് അനുമതിയില്ലെന്നാണ് കഴിഞ്ഞ വര്‍ഷത്തെ സുപ്രീം കോടതി വിധി. ഇതിന്റെ തുടര്‍നടപടികള്‍ ഒന്നും തന്നെ കേന്ദ്ര സര്‍ക്കാരോ ഇപ്പോഴത്തെ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയോ സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇറ്റലിയുടെ അപേക്ഷ.

കോടതി ഉത്തരവ് വന്നിട്ട് വര്‍ഷമൊന്ന് കഴിഞ്ഞിട്ടും കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല. വിചാരണ തുടങ്ങുന്നതിനുള്ള ഇത്രയും നീണ്ട കാലതാമസം തന്നെ കേസ് റദ്ദാക്കാന്‍ പര്യാപ്തമാണെന്നും ഇറ്റലി സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കുന്നു.

നാവികര്‍ക്കെതിരെ കുറ്റം ചുമത്തുകയാണെങ്കില്‍ തന്നെ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തരുതെന്നും ഇറ്റലി കോടതിക്ക് നല്‍കിയ അപേക്ഷയില്‍ പറുന്നു. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ ഇറ്റലിക്ക് മുമ്പ് തന്നെ ഉറപ്പ് കൊടുത്തതും ആണ്.

കടലിലെ ഭീകര പ്രവര്‍ത്തനം തടയുന്നതിനുള്ള 'സുവ' നിയമ പ്രകാരം ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസെടുക്കാനായിരുന്നു ദേശീയ അന്വേഷണ ഏജന്‍സിയുടെ തീരുമാനം. സുവ നിയമത്തില്‍ കടല്‍ക്കൊലക്ക് വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷ ഇല്ലതാനും. എന്തായാലും ഇറ്റലിയുമായുള്ള ബന്ധം മോശമാകാതെ സൂക്ഷിക്കാനാവും കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധിക്കുക എന്നാണ് വിവരം. സുവ നിയമപ്രകാരം കേസെടുക്കാന്‍ എന്‍ഐഎക്ക് ആഭ്യന്തര വകുപ്പ് അനുമതി നല്‍കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Italy filed a petition in supreme court asking to free their marines in sea murder case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X