കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ എല്ലാവർക്കും സൗജന്യ വാക്സിൻ; നയത്തിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ

Google Oneindia Malayalam News

ദില്ലി; പ്രതിഷേധങ്ങൾക്കൊടുവിൽ വാക്സിൻ നയത്തിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ. ഇനി മുതൽ രാജ്യത്തെ എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കേന്ദ്രം വാക്സിന് നേരിട്ട് വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകും. ജൂൺ 21 മുതൽ പുതിയ നയം നടപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിദേശത്ത് നിന്ന് കേന്ദ്രസർക്കാർ നേരിട്ട് വാക്സിൻ വാങ്ങി കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് സൗജമ്യമായി വിതരണം ചെയ്യും. നിർമ്മാതാക്കളിൽ നിന്ന് 75 ശതമാനം വാക്സിനും കേന്ദ്രസർക്കാരാണ് വാങ്ങുക. 25 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് വാങ്ങാം.ഇതിന്റെ മേൽനോട്ടം സംസ്ഥാന സർക്കാരുകൾ വഹിക്കണം.എന്നാൽ വാക്സിൻ വിലയേക്കാൾ അധികമായി 150 രൂപ വരെ മാത്രമേ സർവ്വീസ് ചർജ് ആയി സ്വകാര്യ ആശുപത്രികൾ വാങ്ങാവൂവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

PM

Recommended Video

cmsvideo
New T478K variant of covid 19 virus found in Mexico

വാക്സിൻ ഉത്പാദനത്തിൽ ഇന്ത്യയ്ക്ക് യാതൊരു തരത്തിലുള്ള വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയ ശേഷമാണ് വാക്സിൻ വിതരണം സംബന്ധിച്ച തിരുമാനങ്ങൾ കൈക്കൊണ്ടത്.എന്നാൽ കേന്ദ്രസർക്കാർ എല്ലാ വാക്സിൻ സംഭരണങ്ങളും പിടിച്ചുവെന്ന ആരോപണം ഉയർന്നു. വാക്സിൻ കേന്ദ്രസർക്കാർ നിയന്ത്രിക്കരുതെന്ന ആക്ഷേപമാണ് സംസ്ഥാന സർക്കാരുകൾ ഉയർത്തിയത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങൾക്ക് വാക്സിൻ വിട്ടുനൽകാനുള്ള തിരുമാനം കൈക്കൊണ്ടത്. ഇതുപ്രകാരം 25 ശതമാനം സംസ്ഥാനങ്ങൾക്ക് വിട്ടുനൽകി. ഇത് ദുഷ്കരമാണെന്ന് പിന്നീട് സംസ്ഥാനങ്ങൾ തന്നെ തിരിച്ചറിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നിലവിൽ 18 നും 22 വയസിനും ഇടയിൽ പ്രാമയുള്ളവർക്ക് വാക്സിൻ പൊതുവിപണിയിൽ നിന്നും സംസ്ഥാന സർക്കാർ നേരിട്ട് വാങ്ങുകയാണ്. ഉയർന്ന വില കൊടുത്താണ് വാക്സിനുകൾ സംസ്ഥാനങ്ങൾക്ക് വാങ്ങേണ്ടി വരുന്നത്. ഇതോടെ കേന്ദ്ര വാക്സിൻ നയത്തിലെ അപാകതകൾക്കെതിരെ വിവിധ സംസ്ഥാനങ്ങൾ രംഗത്തെത്തിയിരുന്നു. സുപ്രീം കോടതിയും കേന്ദ്ര നയത്തെ ചോദ്യം ചെയ്തിരുന്നു. വാക്സിൻ നയം വിവേചനപരമാണെന്നും പൂന;പരിശോധിക്കണമെന്നുമാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്.വാക്സിൻ കേന്ദ്രസർക്കാർ തന്നെ പൂർണമായും സംഭരിക്കമെന്ന് വ്യക്തമാക്കി നേരത്തേ കേരളം, ഒഡീഷ ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ പ്രധാനമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.

അതേസമയം വരും ദിവസങ്ങളിൽ വാക്സിൻ വിതരണം കൂടുതൽ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.രാജ്യത്ത് നിലവിൽ 7 കമ്പനികളാണ് വാക്സിൻ തയ്യാറാക്കുന്നത്. മൂന്ന് വാക്സിനുകളുടെ അവസാന ഘട്ട പരീക്ഷണം നടന്ന് കൊണ്ടിരിക്കുകയാണ്. കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനുള്ള നടപടികളും ഉടൻ സ്വീകരിക്കും. അതുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങൾ തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

English summary
Free vaccine for everyone in the country;Central government changes vaccine policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X