കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താജ്മഹലില്‍ എത്തുന്നവര്‍ക്കെല്ലാം ഇനി സൗജന്യ വൈഫൈ

  • By Anwar Sadath
Google Oneindia Malayalam News

ആഗ്ര: ലക്ഷക്കണക്കിന് ആളുകള്‍ വര്‍ഷാവര്‍ഷം സന്ദര്‍ശനത്തിനെത്തുന്ന ലോക മഹാത്ഭുതങ്ങളില്‍ ഒന്നായ ഇന്ത്യയിലെ താജ്മഹലില്‍ സൗജന്യ വൈഫൈ സേവനം ഏര്‍പ്പെടുത്തി. ബി.എസ്.എന്‍.എലിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന സേവനം കേന്ദ്ര കമ്യൂണിക്കേഷന്‍ ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് ഉദ്ഘാടനം ചെയ്തു.

ആദ്യ 30 മിനിറ്റുനേരം മാത്രമായിരിക്കും സൗജന്യ സേവനം. തുടര്‍ന്നും സേവനം ആവശ്യമുള്ളവര്‍ക്ക് മണിക്കൂറില്‍ 30 രൂപ നല്‍കിയാല്‍ മതിയാകും. പെയ്ഡ് വൈഫൈ ആവശ്യമുള്ളവര്‍ വിവിധ പ്ലാനുകളും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുണ്ട്. ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ വഴിയെത്തുന്ന ഹൈ സ്പീഡ് ഇന്റര്‍നെറ്റിന് 100 എബിപിഎസ് സ്പീഡ് ഉണ്ടായിരിക്കും.

taj-mahal-latest

ആയിരങ്ങള്‍ ഒത്തുചേരുന്ന നഗരങ്ങളിലും ടൂറിസ്റ്റ് സ്ഥലങ്ങളിലും വാര്‍ത്താവിനിമയ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി തുടങ്ങിയിരിക്കുന്നത്. താജ്മഹലില്‍ മാത്രം വര്‍ഷം 60 ലക്ഷം ടൂറിസ്റ്റുകള്‍ എത്തുന്നുണ്ടെന്നാണ് വിവരം. പെയ്ഡ് ഇന്റര്‍നെറ്റ് വഴി ബിഎസ്എന്‍എല്ലിന് നല്ലൊരു വരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.

സമാന രീതിയിലുള്ള വൈഫൈ സൗകര്യം വാരാണസിയിലെ ചില സ്ഥലങ്ങളില്‍ കഴിഞ്ഞ ഫിബ്രുവരി മുതല്‍ നല്‍കുന്നുണ്ട്. ഫത്തേപുര്‍ സിക്രി, ഖോജുരാവോ, ജഗന്നാഥ് പുരി തുടങ്ങിയ സ്ഥലങ്ങലില്‍ അടുത്ത മാര്‍ച്ച് മാസത്തോടെ വൈഫൈ സേവനം നല്‍കുമെന്ന് ബിഎസ് എന്‍എല്‍ പറഞ്ഞു. 1,200 കോടിരൂപയാണ് ഉത്തര്‍പ്രദേശ് വെസ്റ്റ് സര്‍ക്കിളില്‍ മാത്രം ബിഎസ്എന്‍എല്‍ നിക്ഷേപിക്കാനൊരുങ്ങുന്നത്.

English summary
Free Wi-Fi at Tajmahal for first 30 minutes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X