ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോന്‍ ഇന്ത്യയില്‍ എത്തി;മക്രോന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത് ആദ്യം

  • Written By: Desk
Subscribe to Oneindia Malayalam

ദില്ലി: നാല് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോന്‍ ഇന്ത്യയില്‍ എത്തി. രാവിലെ ഒന്‍പതിന് മക്രോണിന് രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണം നല്‍കി. ഹൈദരാബാദ് ഹൗസില്‍ വെച്ച് രാവിലെ 11.30 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വാണിജ്യം , ഭീകരവാദം, നിക്ഷേപം തുടങ്ങിയ വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപെടുത്തുന്നതിന് സന്ദര്‍ശനം സഹായമാകുമെന്നാണ് കണക്കാക്കുന്നത്.

macron

ഇരുരാജ്യങ്ങളും തമ്മില്‍ വളരെ മികച്ച ബന്ധമാണ് ഉള്ളതെന്നും ഇത് തുടര്‍ന്നുകൊണ്ടുപോകാന്‍ തന്നെയാണ് താത്പര്യമെന്നും രാഷ്ട്രപതി ഭവനില്‍ ലഭിച്ച സ്വീകരണത്തിനിടെ ഇമ്മാനുവല്‍ മക്രോന്‍ വ്യക്തമാക്കി. ഫ്രാന്‍സിന്‍റെ സഹകരണത്തോടെ തുടങ്ങാനിരിക്കുന്ന ജയ്താപൂര്‍ ന്യൂക്ലിയര്‍ പവര്‍ പ്ലാന്‍റ് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ കരാറില്‍ ഒപ്പ് വെച്ചേക്കുമെന്നാണ് കണക്കാക്കുനന്നത്.. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ചും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തും.

കഴിഞ്ഞദിവസം രാത്രിയോടെയാണ് ഭാര്യ ബ്രിഗിറ്റ് മാരി ക്ലൗഡ് മക്രോനൊപ്പം അദ്ദേഹം ഇന്ത്യയില്‍ എത്തിയത്. ഞായറാഴ്ച നടക്കുന്ന അന്താരാഷ്ട്ര സൗരോര്‍ജ്ജ് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് വൈകീട്ടോടെ ആഗ്രയില്‍ എത്തി താജ്മഹലിലും സന്ദര്‍ശനം നടത്തും.തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയും മക്രോന്‍ സന്ദര്‍ശിക്കും, മോദിയുമായി ചേര്‍ന്ന് ഉത്തര്‍പ്രദേശില്‍ പുതുതായി നര്‍മ്മിച്ച സോളാര്‍ പ്ലാന്‍റും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
French President Emmanuel Macron arrived in New Delhi on Friday on a four-day India visit and was received at the airport by Prime Minister Narendra Modi, in a special gesture.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്