കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ ശശികലയുടെ മറുപണി; 40 എംഎല്‍എമാര്‍ കളംമാറുന്നു, റിസോര്‍ട്ടില്‍ എണ്ണംകൂടി

പ്രതിസന്ധി തരണം ചെയ്യാന്‍ പ്രതിപക്ഷ എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നീക്കവും പളനിസ്വാമി നടത്തുന്നുണ്ട്.

  • By Ashif
Google Oneindia Malayalam News

ചെന്നൈ: ജനറല്‍ സെക്രട്ടറി ശശികലയെയും ബന്ധു ടിടിവി ദിനകരനെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ എഐഎഡിഎംകെയില്‍ വന്‍ പൊട്ടിത്തെറി. ശശികല പക്ഷത്തേക്ക് കൂടുതല്‍ എംഎല്‍എമാര്‍ കളംമാറിയെന്ന റിപ്പോര്‍ട്ടാണിപ്പോള്‍ വരുന്നത്. മുഖ്യമന്ത്രി വിളിച്ചുചേര്‍ന്ന യോഗത്തില്‍ പകുതിയോളം എംഎല്‍എമാര്‍ പങ്കെടുത്തില്ല.

എംഎല്‍എമാര്‍ എല്ലാവരും പങ്കെടുക്കാത്ത യോഗത്തിലാണ് ശശികലക്കെതിരേ കടുത്ത തീരുമാനം കൈക്കൊണ്ടത്. അതുകൊണ്ടുതന്നെ ഈ തീരുമാനം ചിലപ്പോള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. 19 എംഎല്‍എമാര്‍ പരസ്യമായി ശശികലയുടെ ബന്ധു ദിനകരന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മൂന്ന് പേര്‍ കൂടി ശശികല പക്ഷത്തെത്തി. ഇവരെയും പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ജയലളിത മരിച്ച ഉടനെ എഐഎഡിഎംകെയിലുണ്ടായ പ്രതിസന്ധിക്ക് സമാനമായ സാഹചര്യമാണിപ്പോള്‍ വീണ്ടും വന്നിരിക്കുന്നത്.

പളനിസ്വാമിയെ തള്ളി എംഎല്‍എമാര്‍

പളനിസ്വാമിയെ തള്ളി എംഎല്‍എമാര്‍

ദിനകരനും ശശികലയ്ക്കുമെതിരേ കടുത്ത തീരുമാനമെടുക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി പളനിസ്വാമി ഇന്ന് പാര്‍ട്ടി ആസ്ഥാനത്ത് എംഎല്‍എമാരുടെ യോഗം വിളിച്ചത്. ഈ യോഗത്തില്‍ എംഎല്‍എമാര്‍ മുഴുവന്‍ പങ്കെടുക്കേണ്ടതാണ്. എന്നാല്‍ പകുതിയോളം പേര്‍ വന്നില്ല.

പിന്തുണ പിന്‍വലിക്കും

പിന്തുണ പിന്‍വലിക്കും

ശശികലയെ പുറത്താക്കിയാല്‍ ഭൂരിഭാഗം എംഎല്‍എമാരും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് കഴിഞ്ഞദിവസം ദിനകരന്‍ തേനിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെ നടന്ന യോഗത്തില്‍ നിന്നാണ് എംഎല്‍എമാര്‍ വിട്ടുനിന്നത്.

ശശികലയോട് കൂറുള്ളവര്‍

ശശികലയോട് കൂറുള്ളവര്‍

നാല്‍പ്പതോളം എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുത്തില്ലെന്നാണ് വിവരം. ഇവര്‍ ശശികല പക്ഷത്തേക്ക് മാറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശശികല ജയിലിലായെങ്കിലും അവരോട് കൂറുള്ള നിരവധി എംഎല്‍എമാര്‍ എഐഎഡിഎംകെയിലുണ്ട്.

പുതിയ മൂന്ന് പേര്‍

പുതിയ മൂന്ന് പേര്‍

എഐഎഡിഎംകെയില്‍ ശശികല പക്ഷം പിടിമുറുക്കുന്ന കാഴ്ചയാണിപ്പോള്‍. ദിനകരന് പരസ്യപിന്തുണ പ്രഖ്യാപിച്ച് മൂന്ന് എംഎല്‍എമാര്‍ കൂടി രംഗത്തെത്തി. സ്വതന്ത്ര എംഎല്‍എമാരായ കരുണാസ്, തനിയരശ്, തമീമുല്‍ അന്‍സാരി എന്നിവരാണ് ദിനകരനും ശശികലക്കും പിന്തുണ പ്രഖ്യാപിച്ചത്.

വിശ്വാസ വോട്ടെടുപ്പ്

വിശ്വാസ വോട്ടെടുപ്പ്

നിയമഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഎംകെ നേതാവ് എംകെ സ്റ്റാലിനാണ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് വിവരം.

ശശികല പക്ഷം കരുത്താര്‍ജ്ജിച്ചു

ശശികല പക്ഷം കരുത്താര്‍ജ്ജിച്ചു

ദിനകരനൊപ്പം നില്‍ക്കുമെന്ന് നേരത്തെ 19 എഐഎഡിഎംകെ എംഎല്‍എമാര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ മൂന്ന് പേര്‍ കൂടി ദിനകരന് പിന്തുണ പ്രഖ്യാപിച്ചു. അതിനിടെയാണ് എംഎല്‍എമാരുടെ യോഗത്തില്‍ നിന്ന് 40 എംഎല്‍എമാര്‍ വിട്ടുനിന്നത്.

പുതിയ ജനറല്‍ സെക്രട്ടറി

പുതിയ ജനറല്‍ സെക്രട്ടറി

പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ ജനറല്‍ കൗണ്‍സില്‍ ഉടന്‍ വിളിച്ചുചേര്‍ക്കാനാണ് തീരുമാനം. ഈ യോഗം ചിലപ്പോള്‍ അലങ്കോലമാകാന്‍ സാധ്യതയുണ്ട്. ദിനകരന്‍ പക്ഷം പ്രശ്‌നമുണ്ടാക്കിയാല്‍ പോലീസിന്റെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്.

പളനിസ്വാമി പുതിയ തന്ത്രം പയറ്റുന്നു

പളനിസ്വാമി പുതിയ തന്ത്രം പയറ്റുന്നു

അതേസമയം, ദിനകരന്‍-ശശികല പക്ഷത്തേക്ക് എംഎല്‍എമാര്‍ കൂറുമാറിയാല്‍ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം പാസാകും. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ പ്രതിപക്ഷ എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നീക്കവും പളനിസ്വാമി നടത്തുന്നുണ്ട്.

 പ്രതിപക്ഷ എംഎല്‍എമാരെ പുറത്താക്കും

പ്രതിപക്ഷ എംഎല്‍എമാരെ പുറത്താക്കും

കഴിഞ്ഞ തവണ ലഹരി വിരുദ്ധ ചര്‍ച്ച നടക്കവെ നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ഗുഡ്ക ഉയര്‍ത്തിക്കാണിച്ച് പ്രതിഷേധിച്ചിരുന്നു. ഇത് അച്ചടക്ക ലംഘനമാണെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്. വിഷയം ചര്‍ച്ച ചെയ്യുന്നതിന് പ്രിവിലേജ് സമിതി ഉടന്‍ യോഗം ചേരും. കഴിഞ്ഞ തവണ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കും മുമ്പ് ഡിഎംകെ അംഗങ്ങളെ പുറത്താക്കിയത് വിവാദമായിരുന്നു.

ദിനകരന്റെ തീരുമാനങ്ങള്‍

ദിനകരന്റെ തീരുമാനങ്ങള്‍

പ്രതിസന്ധിക്കിടെ ദിനകരന്‍ പക്ഷവും ചില തീരുമാനങ്ങള്‍ എടുക്കുന്നുണ്ട്. ശശികല നിയോഗിച്ച പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാണ് ദിനകരന്‍. ഇദ്ദേഹത്തെ പിന്നീട് പാര്‍ട്ടി പുറത്താക്കിയിരുന്നു. ഈ തീരുമാനം ദിനകരന്‍ അംഗീകരിച്ചിട്ടില്ല. ദിനകരന്‍െ എല്ലാ തീരുമാനങ്ങളും റദ്ദാക്കിയ പ്രമേയവും തിങ്കളാഴ്ച പാസാക്കിയിട്ടുണ്ട്.

English summary
Fresh Threat to EPS Govt, 40 AIADMK MLAs Skip Party Meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X