കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരട്ടപൗരത്വം, ദേവയാനി വിവാദത്തില്‍?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ നയതന്ത്രഞ്ജ ദേവയാനി ഘോബ്രഗഡെയ്ക്ക് സ്വന്തം രാജ്യത്തും പ്രശ്‌നങ്ങള്‍ തന്നെ. പ്രായപൂര്‍ത്തിയാകാത്ത ഇവരുടെ രണ്ട് പെണ്‍മക്കള്‍ക്കും ഇരട്ട പൗരത്വം ഉണ്ടെന്ന് വിദേശകാര്യ മന്ത്രാലയം കണ്ടെത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലും ദേവയാനിയ്ക്ക് നടപടി നേരിടേണ്ടി വരിക.

ദേവയാനിയുടെ ഭര്‍ത്താവ് യുഎസ് പൗരനായതിനാല്‍ കുട്ടികള്‍ക്ക് യുഎസ് പാസ്‌പോര്‍ട്ട് ഉണ്ട്. അതേ സമയം തന്നെ ദേവയാനിയുടെ കുട്ടികള്‍ക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ടും ഉണ്ടെന്ന് വിദേശ കാര്യ മന്ത്രാലയം കണ്ടെത്തി. ഇത്തരമൊരു കുറ്റം നടന്നതിനെപ്പറ്റി ദേവയാനിയോട് ഇത് വരെ വിദേശകാര്യ മന്ത്രാലയം വിശദീകരണം ആരാഞ്ഞിട്ടില്ലെന്നാണ് സൂചന.ദേവയാനി വിസയില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിനെതിരെയും വിദേശകാര്യ മന്ത്രാലയം മൗനം പാലിയ്ക്കുകയായിരുന്നു.

Devayani

വീസയില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് അമേരിയ്ക്കയില്‍ ദേവയാനിയ്‌ക്കെതിരെ കേസ് നില നില്‍ക്കുന്നുണ്ട്. സംഗീത റിച്ചാര്‍ഡ് എന്ന സ്ത്രീയെ വീട്ട് ജോലിയ്ക്കായി അമേരിയ്ക്കയിലെത്തിക്കുകയും പറഞ്ഞുറപ്പിച്ച തുക ശമ്പളം നല്‍കാതിരിയ്ക്കുകയുമായിരുന്നു ദേവയാനിയെന്നാണ് ആരോപണം.
വിസയില്‍ ക്രമക്കേട് നടത്തിയ കേസില്‍ നയതന്ത്രഞ്ജയെന്ന പരിഗണനയൊന്നും ദേവയാനിയ്ക്ക് ലഭിയ്ക്കില്ല.

English summary
Indian diplomat Devyani Khobragade seems to be in fresh trouble after Ministry of External Affairs discovered that her two minor daughters hold dual citizenship.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X