കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച്‌ഐവി ബാധിതനായതിന് യുവാവ് പ്രതികാരം തീര്‍ത്തത് സുഹൃത്തിന്റെ അമ്മയോട്

  • By Meera Balan
Google Oneindia Malayalam News

ദില്ലി: എച്ച്‌ഐവി ബാധിതനായതിന് യുവാവ് പ്രതികാരം തീര്‍ത്തത് സുഹൃത്തിന്റെ അമ്മയോട്. സുഹൃത്താണ് തനിയ്ക്ക് എച്ച്‌ഐവി വരാന്‍ കാരണക്കാരനായതെന്ന് ആരോപിച്ചാണ് ദില്ലി സ്വദേശിയായ ശ്യാം എന്ന യുവാവ് സുഹൃത്തായ അനിലിന്റെ അമ്മയെ കൊലപ്പെടുത്തയത്. ഡ്രൈവര്‍മാരാണ് അനിലും ശ്യാമും.

ശാന്തി ദേവി എന്ന സ്ത്രീയാണ് ക്രൂരമായി കൊലചെയ്യപ്പട്ടത്. ഇവരുടെ തല ഇരുമ്പ് ദണ്ഡ് കൊണ്ട് തകര്‍ത്തിരുന്നു. ശരീരത്തില്‍ ആഴത്തില്‍ കുത്തിപ്പരിക്കേല്‍പ്പിയ്ക്കുകയും ചെയ്ത നിലയിലായിരുന്നു മൃതദേഹം. അനിലും ശ്യാമും ഒരു വേശ്യാലയത്തിലെ സ്ഥിര സന്ദര്‍ശകരായിരുന്നു. അധികം വൈകാതെ ശ്യാം എച്ച്‌ഐവി ബാധിതനായി. കിഡ്‌നികളുടെ പ്രവര്‍ത്തനം ഉള്‍പ്പടെ തകരാറിലായി.

HIV

അനില്‍ പരിചയപ്പെടുത്തിയ ലൈംഗിക തൊഴിലാളിയില്‍ നിന്നാണ് തനിയ്ക്ക് എയിഡ്സ് പകര്‍ന്നതെന്നാണ് ശ്യാം പറയുന്നത്. ശ്യാം രോഗബാധിതനായതോടെ അനില്‍ ബീഹാറിലേയ്ക്ക് പോയി. സുഹൃത്തിന്റെ ഒളിച്ചോട്ടം ശ്യാമിനെ പ്രകോപിതനാക്കുകയും കൊലപാതകത്തിലേയ്ക്ക് നയിക്കുകയും ചെയ്തു. ബീഹാറിലേയ്ക്ക് ഒളിച്ചോടിയ പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

English summary
Friend made him get HIV , so man kills his mother
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X