കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍ദൈവങ്ങളുടെ ആസ്തി; 'അമ്മ' മുന്നില്‍ തന്നെ?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ആശാറാം ബാപ്പു മുതല്‍ അമൃതാനന്ദമയിവരെയുള്ള ആള്‍ദൈവങ്ങള്‍ക്ക് പിന്നാലെ വീണ്ടും പായുന്നവരാണ് ഇന്ത്യക്കാര്‍. ഭക്തരെ പിഴിഞ്ഞും, കൊള്ളയും, കൊലയും നടത്തിയും ഈ ആള്‍ദൈവങ്ങള്‍ സമ്പാദിച്ച പണത്തിന്റെ കണക്ക് കേട്ടാല്‍ തല കറങ്ങും. . ആശാറാമിനെതിരായ ലൈംഗിക അപവാദ കഥ പുറത്ത് വന്നതോട് കൂടി സകല മാധ്യമങ്ങളും ആള്‍ദൈവങ്ങള്‍ക്ക് പിന്നാലെ തന്നെയാണ്.

ബാബാ രാം ദേവും, ശ്രീ ശ്രീരവിശങ്കറുമൊക്കം സമ്പാദിച്ചത് കോടിക്കണക്കിന് രൂപയാണ്. ഈ ആണുങ്ങളായ ദൈവങ്ങളെയൊക്കൊ പുറം തള്ളി ലോകത്തിന്റെ 'അമ്മ' അമൃതാനന്ദമയി സമ്പാദിച്ച പണം എത്രയാണെന്ന് അറിയേണ്ടേ?

ആശാറാം ബാപ്പു

ആശാറാം ബാപ്പു

15 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയെത്തുടര്‍ന്ന് അറസ്റ്റിലായ ആശാറാം ബാപ്പുവിന്റെ ട്രസ്റ്റിന്റെ ആസ്തി 350 കോടി രൂപയാണ്. പന്നീട് ഏക്കറുകണക്കിന് ഭൂമിയും ഇയാളുടെ പേരിലുണ്ട്. മധ്യപ്രദേശിനല്‍ 2001 ല്‍ സത് സംഗ് നടത്താനെത്തിയ ആശാറാമും സംഘവും കൈയ്യേറിയത് 1000 ഏക്കര്‍ ഭൂമിയാണ് . ഈ ഭൂമിയുടെ വില എത്രയാണെന്നോ 700കോടി രൂപ

നിര്‍മ്മല്‍ ബാബ

നിര്‍മ്മല്‍ ബാബ

ആത്മീയ ആചാര്യനെന്ന് അറിയപ്പെടുന്ന നിര്‍മ്മല്‍ ബാബ( നിര്‍മ്മല്‍ ജീത് സിംഗ് നരുല). ഇദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം 238 കോടി രൂപയാണ്. 2012 ഏപ്രില്‍ മെയ് മാസങ്ങള്‍ക്കിടയില്‍ 70 കോടി രൂപയുടെ വസ്തു വകകള്‍ ഇദ്ദേഹം വാങ്ങി. പലതരം ബിസിനസുകള്‍ ഇദ്ദേഹം നടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്നീട് ആത്മീയതയിലേക്ക് തിരിഞ്ഞു.

ഗുര്‍മീത് റാം റഹീം

ഗുര്‍മീത് റാം റഹീം

ഇന്ത്യയില്‍ പ്രവര്‍ത്തിയ്ക്കുന്ന സാമൂഹിക ആത്മീയ സംഘടനായയ ധേര സച്ച സൗധ(ഡിഎസ്എസ്) സ്ഥാപകനായ ഗുര്‍മീത് രാം റഹീമിന്റെ ആസ്തി 300 കോടി രൂപയാണ്. 750 ഏക്കര്‍ ഭൂമിയും, 750 കിടക്കകളുള്ള ആശുപത്രിയും ഇദ്ദേഹത്തിന് ഉണ്ട്.

മാതാ അമൃതാനന്ദമയി

മാതാ അമൃതാനന്ദമയി

ലോകം മുഴുവന്‍ അമ്മ എന്ന് വിളിയ്ക്കുന്ന അമൃതാനന്ദമയിയ്ക്ക് ലോകത്താകമാനം കോടിക്കണക്കിന് ആരാധകരാണുള്ളത്. ഇവരുടെ ആസ്തി 1700 കോടി രൂപയാണ്. ഭക്തരം ആശ്ലേഷിയ്ക്കുന്ന അമൃതാനന്ദമയി ഇതിനോടകം മൂന്ന് കോടി ഭക്തരെയാണ് ആശ്ലേഷിച്ചിട്ടുള്ളത്.

ശാന്ത് മൊരാരി ബാപ്പു

ശാന്ത് മൊരാരി ബാപ്പു

300 കോടി രൂപയാണ് ഈ ആള്‍ദൈവത്തിന്‍റെ ആസ്തി

മഹാഋഷി മഹേഷ് യോഗി

മഹാഋഷി മഹേഷ് യോഗി

മഹാഋഷിയുടെ ആസ്തി 250 കോടി രൂപയാണ്

പോള്‍ ദിനകരന്‍

പോള്‍ ദിനകരന്‍

പ്രാര്‍ത്ഥനയിലൂടെ ഭക്തന്റ ആവശ്യങ്ങള്‍ നിറവേറ്റി നല്‍കുന്ന പോള്‍ ദിനകരന്‍ എന്ന ആള്‍ദൈവത്തിന്റെ ആസ്തി 5,000 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്.

ശ്രീ ശ്രീ രവി ശങ്കര്‍

ശ്രീ ശ്രീ രവി ശങ്കര്‍

500 കോടി രൂപയുടെ ആസ്തിയാണ് ശ്രീ ശ്രീ രവിശങ്കറിനുള്ളത്.

ബാബ രാം ദേവ്

ബാബ രാം ദേവ്

യോഗ ഗുരു ബാബ രാംദേവ് കള്ളപ്പണത്തിനും അക്രമങ്ങള്‍ക്കും എതിരെ പോരാടുന്ന പ്രതിരോധിയ്ക്കുന്ന സന്യാസി എന്നാണ് വയ്പ്പ്. 1300 കോടിയാണ് രാംദേവിന്റെ ഇപ്പോഴത്തെ ആസ്തി.

ആചാര്യ ബാല്‍കൃഷ്ണ

ആചാര്യ ബാല്‍കൃഷ്ണ

ബാബ രംദേവിന്റെ സഹായിയായ ആചാര്യ ബാല്‍കൃഷ്ണയ്ക്ക് സ്വന്തം പേരില്‍ 34 കമ്പനികള്‍ ഉണ്ട്. സര്‍ക്കാരിന് നല്‍കിയ വിവരപ്രകാരം ഇയാളുടെ പേരില്‍ 256 കോടിയുടെ സ്വത്ത് വകകള്‍ ഉണ്ട്. ഉത്തരാഖണ്ഡിലെ 23 കമ്പനികളുടെ ഡയറക്ടറാണ് ഇയാള്‍ കന്നികളുടെ വരുമാനം മാത്രം 94.84 കോടി രൂപയാണ്.

English summary
India has several self-styled godmen and they make big money. Although health, well-being and spirituality are what they all profess, their earnings from their devotees run in crores. Recently, many of the godmen have hit headlines because of wrong reasons like sexual abuse, financial irregularities and even murder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X