Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓട്ടോക്കാരനില്‍ നിന്ന് മുഖ്യമന്ത്രിപദത്തിലേക്ക്; ഉദ്ധവിനെ പോലും തറപറ്റിച്ച ഏക്‌നാഥ് ഷിന്‍ഡെ ആരാണ്?

മുംബൈ: ആഴ്ചകള്‍ നീണ്ട മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് പരിസമാപ്തിയായിരിക്കുകയാണ്. ശിവസേനയുടെ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകുന്നതോടെ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള അനിശ്ചിതത്വത്തിനും അവസാനമാകും. താനെയിലെ കോപ്രി - പച്ച്പഖാഡി മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയായ ഷിന്‍ഡെ 1980-കളില്‍ കിസാന്‍ നഗറിലെ ശാഖാ പ്രമുഖനായി ചേര്‍ന്നപ്പോള്‍ മുതല്‍ ശിവസേനയുടെ ഭാഗമായിരുന്നു.

അന്ന് ഓട്ടോ ഡ്രൈവറായിരുന്നു ഏക്‌നാഥ് ഷിന്‍ഡെ. 1997 ല്‍ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കോര്‍പ്പറേറ്ററായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് പൊടുന്നനെയായിരുന്നു രാഷ്ട്രീയത്തിലും ശിവസേനയിലും ഏക്‌നാഥ് ഷിന്‍ഡെയുടെ വളര്‍ച്ച. തീവ്ര ഹിന്ദുത്വ നിലപാടാണ് എപ്പോഴും ഏക്‌നാഥ് ഷിന്‍ഡെ സ്വീകരിച്ചിരുന്നത്.

1

ഉദ്ധവ് താക്കറെയുടെ മഹാ വികാസ് അഘാഡി സര്‍ക്കാരില്‍ താനെ ജില്ലയുടെ ചുമതലയുള്ള മന്ത്രി കൂടിയായ ഏക്‌നാഥ് ഷിന്‍ഡെ 2004, 2009, 2014, 2019 വര്‍ഷങ്ങളില്‍ നാല് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014-ല്‍ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ രണ്ട് തവണ കോര്‍പ്പറേറ്ററായിരുന്നു ഏകനാഥ് ഷിന്‍ഡെ.

2

മൂന്ന് വര്‍ഷം സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവും നാല് വര്‍ഷം സഭാ നേതാവുമായിരുന്നു. 1964 ഫെബ്രുവരി 9-ന് മഹാരാഷ്ട്രയിലാണ് ജനനം. താനെയിലെ മംഗള ഹൈസ്‌കൂളിലും ജൂനിയര്‍ കോളേജിലും 11-ാം ക്ലാസ് വരെ പഠിച്ചു. ലത ഏകനാഥ് ഷിന്‍ഡെയാണ് ഭാര്യ. ശ്രീകാന്ത് ഷിന്‍ഡെ എന്നൊരു മകനുണ്ട്. ശിവസേനയില്‍ നിന്ന് കൂറുമാറിയ എന്‍ സി പിയുടെ ആനന്ദ് പരഞ്ജപ്പേയെയും എം എന്‍ എസിലെ ( മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന ) രാജു പാട്ടീലിനെയും പരാജയപ്പെടുത്തി കല്യാണ്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

3

2019 ലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബി ജെ പിയുമായി തെറ്റിപിരിഞ്ഞതില്‍ ഏക്നാഥ് ഷിന്‍ഡെ കടുത്ത അസ്വസ്ഥനായിരുന്നു. ബി ജെ പിയോട് തെറ്റി പിരിഞ്ഞിനേക്കാള്‍ മതേതര കക്ഷികളായ എന്‍ സി പി, കോണ്‍ഗ്രസ് എന്നിവരുമായുള്ള ഭരണസഖ്യമാണ് ഏക്‌നാഥ് ഷിന്‍ഡെയെ അതൃപ്തനാക്കിയത്. താനെയില്‍ ശിവസേനയുടെ ഏറ്റവും മുതിര്‍ന്ന നേതാവാണ് ഏക്നാഥ് ഷിന്‍ഡെ.

4

വലിയ സ്വാധീനമാണ് താനെയില്‍ ഏക്‌നാഥ് ഷിന്‍ഡെയ്ക്കുള്ളത്. 2014 ലെ തെരഞ്ഞെടുപ്പിന് ശേഷം ശിവസേനയും ബി ജെ പിയും ഒന്നിച്ചപ്പോള്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിന് കീഴില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി. 2019 ജനുവരിയില്‍ നിര്‍മ്മാണം ആരംഭിച്ച എക്‌സ്പ്രസ് വേ, ഷിന്‍ഡെയുടെ കീഴില്‍ വന്ന മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് (എം എസ് ആര്‍ ഡി സി) വികസിപ്പിച്ചത്.

5

ഇക്കഴിഞ്ഞ ഫെബ്രുവരി 9 നാണ് ഷിന്‍ഡെയ്ക്ക് 58 വയസ് തികഞ്ഞത്. ഈ സമയം താനെയില്‍ ചിലയിടത്ത് ഭാവി മുഖ്യമന്ത്രി എന്ന് പറഞ്ഞ് ഏക്‌നാഥ് ഷിന്‍ഡെയുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 2019 ലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും താനെയിലെ ശിവസൈനികര്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചതും ശ്രദ്ധേയമായിരുന്നു. അതിന്റെയെല്ലാം ക്ലൈാമാക്‌സാണ് ഇന്ന് 7 മണിക്ക് ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതോടെ പൂര്‍ത്തിയാകുന്നത്.

6

ഉദ്ധവ് താക്കറെയുടെ വിശ്വസ്തന്‍ എന്ന നിലയില്‍ നിന്നാണ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി അതേ കസേരയില്‍ ഇരിക്കുന്ന വിമതന്‍ എന്ന ലേബലിലേക്ക് ഏക്‌നാഥ് ഷിന്‍ഡെ എത്തിയത്. ഉദ്ധവ് താക്കറെയുടെ തീവ്രഹിന്ദുത്വ നിലപാടുകള്‍ക്ക് ശക്തി കുറയുന്നു എന്നാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ ആരോപണം. അതിന് കാരണം മഹാ വികാസ് അഘാഡിയാണ് എന്നാണ് ഏക്‌നാഥ് ഷിന്‍ഡെ വിശ്വസിക്കുന്നത്. അതിനാലാണ് മഹാ വികാസ് അഘാഡി ബന്ധം ഉപേക്ഷിച്ചാല്‍ ഉദ്ധവ് താക്കറെയെ പിന്തുണയ്ക്കാം എന്ന് ഏക്‌നാഥ് ഷിന്‍ഡെ പറയുന്നതിന്റെ അര്‍ത്ഥവും.

ഇതാണോ വശ്യമായ സൗന്ദര്യം? സാരിയില്‍ കിടു ലുക്കുമായി ഷാലിന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+