കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് ഋഷി കപൂറും, അനുപം ഖേറും? ഉപദേശം വേണ്ടെന്ന് ഗജേന്ദ്ര ചൗഹാന്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ(എഫ്.ടി.ഐ.ഐ)യുടെ ചെയര്‍പേഴ്‌സണായി സ്ഥാനമേറ്റ തന്നെ പുറത്താക്കാന്‍ മൂതിര്‍ന്നവര്‍ എത്തേണ്ടെന്ന സൂചനയുമായി ഗജേന്ദ്ര ചൗഹാന്‍. തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുകയും താന്‍ മാറി നില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത അനുപം ഖേറും, ഋഷി കപൂറും ആരാണെന്ന് ഗജേന്ദ്ര ചൗഹാന്‍ ചോദിക്കുന്നു.

ആരുടെയെങ്കിലും ഉപദേശം ഇക്കാര്യത്തില്‍ തനിക്ക് ആവശ്യമില്ലെന്നും ചൗഹാന്‍ തുറന്നടിച്ചു. മഹാഭാരതം സീരിയലില്‍ യുധിഷ്ഠിരനായി വേഷമിട്ട ഗജേന്ദ്ര ചൗഹാന്‍ ബിജെപിയുടെ നേതാവെന്ന രീതിയിലാണ് ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ആയി സ്ഥാനമേറ്റത്. എന്നാല്‍ ചൗഹാന്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഒരുമാസത്തോളമായി വിദ്യാര്‍ഥികള്‍ സമരം നടത്തിവരികയാണ്.

gajendra-chauhan

വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിനിമാ മേഖലയില്‍ നിന്നുള്ള പലരും രംഗത്തെത്തിയിട്ടുണ്ട്. മുതിര്‍ന്ന അഭിനേതാക്കളായ അനുപം ഖേറും ഋഷി കപൂറും ചൗഹാനോട് മാറി നില്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ഥികള്‍ക്ക് വേണ്ടങ്കില്‍ ചൗഹാന്‍ ഒഴിയണമെന്നാണ് ഋഷി കപൂര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

മഹാഭാരതം സീരിയലിനുശേഷം സോഫ്റ്റ് പോണ്‍ മൂവികളിലും മറ്റും ഗജേന്ദ്ര ചൗഹാന്‍ അഭിനയിച്ചിരുന്നു. അത് തന്റെ ജോലിയുടെ ഭാഗമാണെന്നും എ സര്‍ട്ടിഫിക്ക് കിട്ടിയ ചിത്രങ്ങളാണ് അതെന്നുമായിരുന്നു ഗജേന്ദ്ര ചൗഹാന്റെ വിശദീകരണം. പ്രതിഭാധനന്മാരായ പ്രമുഖരെ തഴഞ്ഞാണ് ചൗഹാനെ പോലെ പ്രവര്‍ത്തി പരിചയം കുറഞ്ഞ ആളെ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തലവനാക്കിയത്. ഇത് ബിജെപിയുടെ കാവി വത്കരണ അജണ്ടയുടെ ഭാഗമാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

English summary
FTII Chief Gajendra Chauhan asks 'Who are Anupam Kher and Rishi Kapoor?'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X