തുടര്‍ച്ചയായി മൂന്നാം ദിനവും ഇന്ധന വില കൂട്ടി; പെട്രോള്‍ 105
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി മൂന്നാം ദിനവും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില ലിറ്ററിന് 103 രൂപ 55 പൈസയും ഡീസലന് 96 രൂപ 90 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 105 രൂപ 48 പൈസയും ഡീസലിന് 97 രൂപ 05 പൈസയുമായി. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 103രൂപ 72 പൈസയും ഡീസലിന് 97 രൂപ 05 പൈസയുമാണ് ഇന്നത്തെ നിരക്ക്. തുടര്‍ച്ചയായി മൂന്നാം ദിനവും ഇന്ധന വില വര്‍ധച്ചതോടെ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലും ഇന്ധന നിരക്ക് 100ന് മുകളിലാണ്.
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 103.24, ഡീസലിന് 91.77മാണ് ഇന്നത്തെ നിരക്ക്. 30 മുതല്‍ 35 പൈസവരെയാണ് ഇന്ന് ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത്. മുംബൈയില്‍ പെട്രോളിന് 29 പൈസ വര്‍ധിപ്പിച്ച് 109രൂപ 25 പൈസയും, ഡീസലിന് 38 പൈസ വര്‍ധിപ്പിച്ച് 99 രൂപ 55 പൈസയുമാണ് ഇന്നത്തെ നിരക്ക്. കൊല്‍ക്കത്തയില്‍ പെട്രോളിന് 103 രൂപ 94 പൈസയും ഡീസലിന് 94 രൂപ 88 പൈസയുമാണ് ഇന്നത്തെ നിരക്ക്. ലിറ്ററിന് 29 പൈസ മുതല്‍ 35 പൈസവരെയാണ് ഇന്ന് കൊല്‍ക്കത്തയില്‍ വര്‍ധിപ്പിച്ചത്.

സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ
Recommended Video
അതേസമയം ചെന്നൈയില്‍ 100 രൂപ 75 പൈസയും, ഡീസലിന് 95 രൂപ 26 പൈസയുമാണ് ഇന്നത്തെ നിരക്ക്. 26പൈസ പെട്രോളിനും 33 പൈസ ഡീസലിനും ഇന്ന് വര്‍ധിച്ചു. ഓരോ സംസ്ഥാനത്തെയും പ്രാദേശിക നികുതിയെ ആശ്രയിച്ചാണ് ഇന്ധന വിലയില്‍ മാറ്റം വരുന്നത്.
ഓരോ സംസ്ഥാനവും ഈടാക്കുന്ന പ്രാദേശിക നികുതിക്കനുസരിച്ചാണഅ അവിടെ ഇന്ധന വിലയില്‍ മാറ്റം വരുന്നത്.അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് തുടര്‍ച്ചയായി ഇന്ത്യന്‍ വിപണിയില്‍ ഇന്ധനത്തിന് വില കൂടുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 83.47 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായ വലിയ വര്‍ധനവാണിത്. ഇന്ധന വിലക്ക് പുറമെ ഗാര്‍ഹികാവശ്യങ്ങള്‍ള്ള പാചക വാതകത്തിന്റെ വിലയും ഇന്നലെ വര്‍ധിപ്പിച്ചിരുന്നു. 15 രൂപയാണ് ഇന്നലെ വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ 891.50 ഉണ്ടായിരുന്ന പാചക വാതകത്തിന് നിലവില്‍ 906.50 രൂപയാണ് നിരക്ക്. തിരുവനന്തപുരത്ത് 909 രൂപയും, കോഴിക്കോട് 908.50 രൂപയുമാണ് പാചക വാതകത്തിന്റെ വില.












Click it and Unblock the Notifications