നൂറ് കോടി വിവാദം: ജനാര്‍ദ്ധന റെഡ്ഡിയുടെ സഹായി അറസ്റ്റില്‍; പുറത്തുവരുന്നത് ഞെട്ടിയ്ക്കുന്ന കഥകള്‍!!
ഡ്രൈവറുടെ ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശത്തെ തുടര്‍ന്നാണ് അറസ്റ്റ്
ബെംഗളൂരു: കര്‍ണ്ണാകടത്തിലെ ഖനന മാഫിയയും മുന്‍മന്ത്രിയും ജനാര്‍ദ്ദന റെഡ്ഡിയുടെ സഹായി അറസ്റ്റില്‍. 100 കോടി രൂപ വെളുപ്പിച്ചുവെന്ന ഡ്രൈവറുടെ ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശത്തെ തുടര്‍ന്ന് റെഡ്ഡിയുടെ സഹായി ഭീമ നായിക്കാണ് അറസ്റ്റിലായത്.
Read also: നോട്ട് നിരോധനത്തിന് ശേഷം റെഡ്ഡി വെളുപ്പിച്ചത് നൂറ് കോടി!ഡ്രൈവറുടെ ആത്മഹത്യാക്കുറിപ്പ് തിരിച്ചടിയാവും
100 കോടിയോളം രൂപ ചെലവഴിച്ച് നടത്തിയ റെഡ്ഡിയുടെ മകളുടെ വിവാഹം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധയാകര്‍ഷിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നായകിന്റെ ഡ്രൈവറുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവരുന്നത്. ഇതാണ് പുതിയ വിവാദങ്ങളിലേയ്ക്ക് റെഡ്ഡിയെയും സഹായി നായകിനെയും നയിച്ചിട്ടുള്ളത്.

ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു
കര്‍ണ്ണാടക അഡ്മിനിസ്‌ട്രേറ്റീവ് സെര്‍വ്വീസ് ഓഫീസര്‍ നായക്, ഡ്രൈവറും നിലവിലെ ഡ്രൈവറുമാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണക്കുറ്റമാണ് നായകിനെതിരെ ചുമത്തിയിട്ടുള്ളത്. കേസില്‍ ഡ്രൈവര്‍ക്കെതിരെയും ആരോപണങ്ങളുണ്ട്.

ആത്മഹത്യക്കുറിപ്പ് വിവാദം
ജനാര്‍ദ്ദന റെഡ്ഡിയുടെ സഹായിയും കര്‍ണ്ണാടക അഡ്മിനിസ്‌ട്രേറ്റീവ് സെര്‍വ്വീസ് ഓഫീസറുമായ നായകിന്റെ ഡ്രൈവര്‍ കെസി രമേഷ് ഗൗഡ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ആത്മഹത്യ ചെയ്തത്. പണം തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞതോടെ തന്റെ ജീവന്‍ അപകടത്തിലായെന്ന് ആത്മഹത്യക്കുറിപ്പ് എഴുതിവച്ചായിരുന്നു ഗൗഡ ആത്മഹത്യ ചെയ്തത്.

കള്ളപ്പണം വെളുപ്പിക്കാന്‍
100 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിയ്ക്കാന്‍ നായക് സഹായിച്ചുവെന്നും ഇതിനുള്ള പ്രതിഫലമായി തുകയുടെ 20 ശതമാനം കൈപ്പറ്റിയെന്നുമായിരുമായിരുന്നു ആത്മഹത്യാക്കുറിപ്പിലെ വെളിപ്പെടുത്തല്‍. തന്നെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായും കുറിപ്പില്‍ പറയുന്നു.

അഴിമതിയില്‍ പുറത്തായി
2011ല്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കെയാണ് ബിജെപി മന്ത്രിയായിരുന്ന റെഡ്ഡി അഴിമതി തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുന്നത്.

മകള്‍ക്ക് വേണ്ടി
മകളുടെ ആഡംബര വിവാഹത്തിനായി വിവിധ ക്ഷേത്രങ്ങളുടെ രൂപത്തിലാണ് മണ്ഡപമൊരുക്കിയത്. 50,000 ഓളം പേര്‍ പങ്കെടുത്ത വിവാഹത്തിന്റെ ചെലവ് 50 കോടിയോളമാണ് കണക്കാക്കുന്നത്.

പ്രതിസന്ധിയ്ക്കിടെ
നോട്ട് നിരോധനത്തോടെ രാജ്യത്ത് ഉടലെടുത്ത പ്രതിസന്ധിയിക്കിടെ കോടിക്കണക്കിന് രൂപ ചെലവഴിച്ച് റെഡ്ഡി നടത്തുന്ന വിവാഹത്തില്‍ പങ്കെടുക്കരുതെന്ന് ബിജെപി നേതാക്കള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു.












Click it and Unblock the Notifications