200 മണിക്കൂര്‍ ചര്‍ച്ചകളിലൂടെ ജി20യില്‍ സമവായം, അമിതാഭ് കാന്തിനെ അഭിനന്ദിച്ച് തരൂര്‍
ന്യൂഡല്‍ഹി: യുക്രൈന്‍ വിഷയത്തില്‍ ചേരിതിരഞ്ഞ അംഗരാജ്യങ്ങള്‍ക്കിടയില്‍ സമവായമുണ്ടാക്കിയത് കഠിനമായ പരിശ്രമങ്ങളിലൂടെയാണ് ജി20 ഷേര്‍പ്പ അമിതാഭ് കാന്ത്. ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ നടത്തിയ 200 മണിക്കൂര്‍ നിര്‍ത്താതെയുള്ള ചര്‍ച്ചകളിലാണ് ജി20 പ്രമേയത്തില്‍ സമവായമുണ്ടായതെന്ന് കാന്ത് പറഞ്ഞു. ജോയിന്റ് സെക്രട്ടറിമരായ ഈനം ഗംഭീര്‍, കെ നാഗരാജ് നായിഡു, എന്നിവര്‍ അടങ്ങുന്ന നയതന്ത്രജ്ഞരുടെ ടീം 00 ഉഭയകക്ഷി യോഗങ്ങളാണ് നടത്തി.
യുക്രൈന്‍ വിഷയത്തില്‍ കരട് രൂപ രേഖ തയ്യാറാക്കുകയും ചെയ്തു. അതിലാണ് സമവായം ഉണ്ടായത്. ജി20 ഉച്ചകോടിയില്‍ വെച്ച് ഏറ്റവും സങ്കീര്‍ണമായ കാര്യമായിരുന്നു ഇത്. അതിനായി ഒരുപാട് സമയം ചെലവിട്ടിട്ടുണ്ടെന്നും അമിതാഭ് കാന്ത് പറഞ്ഞു. തന്നെ നായിഡുവും ഗംഭീറും വലിയ രീതിയില്‍ സഹായിച്ചിരുന്നുവെന്നും കാന്ത് വ്യക്തമാക്കി. അതേസമയം അമിതാഭ് കാന്തിനെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ അഭിനന്ദിച്ചു.

ചൈനയും, റഷ്യയുമായി അടക്കം ചര്‍ച്ചകള്‍ നടത്തി യുക്രൈന് യുദ്ധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമവായം ജി20യില്‍ കൊണ്ടുവരാന്‍ സാദിച്ചത് വലിയ നേട്ടമാണ്. ഇന്ത്യക്ക് ഇത് അഭിമാന നിമിഷമാണ്. നിങ്ങള്‍ ഐഎഎസ് തിരഞ്ഞെടുത്തപ്പോള്‍ ഐഎഫ്എസ്സിന് മികച്ചൊരു നയതന്ത്രജ്ഞനെയാണ് നഷ്ടമായത്. എന്തായാലും അഭിനന്ദനങ്ങള്‍ എന്നും തരൂര്‍ ട്വീറ്റ് ചെയ്തു.
നേരത്തെ കടുത്ത തര്‍ക്കമായിരുന്നു ജി20യില്‍ ഈ വിഷയത്തില്‍ ഉണ്ടായിരുന്നത്. ഒടുവില്‍ റഷ്യയെ അപലപിക്കാതെ യുക്രൈന്‍ യുദ്ധവും, അതുണ്ടാക്കുന്ന സാമൂഹിക-സാമ്പത്തിക ആഘാതങ്ങളും വിശദമായി പരാമര്‍ശിച്ചാണ് ഇന്ത്യ പ്രഖ്യാപനരേഖയില്‍ സമവായമുണ്ടാക്കിയത്.
നേരത്തെ അംഗങ്ങള്‍ക്കിടയില്‍ ഇന്ത്യ വിതരണം ചെയ്ത രേഖയെ ചൊല്ലിയായിരുന്നു റഷ്യയും ചൈനയും ഒരു ഭാഗത്തും, യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ മറുഭാഗത്തുമായി നിലകൊണ്ടത്. തുടര്‍ന്നാണ് ശനിയാഴ്ച്ച പുതിയ ഉള്ളടക്കം തയ്യാറാക്കി വീണ്ടും ഷെര്‍പ്പതലത്തില്‍ ചര്‍ച്ചകള്‍ നടത്തി. ഈ നീക്കം വിജയം കാണുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഡല്‍ഹി പ്രഖ്യാപനത്തില്‍ സമവായമുണ്ടായതായി ഉച്ചകോടിയില്‍ പ്രഖ്യാപിച്ചത്.
റഷ്യ യുക്രൈനുമേല്‍ അധിനിവേശമാണ് നടത്തിയതെന്ന ആരോപണവുമായി ജി-7 രാജ്യങ്ങളും, ഇത്തരം പരാമര്‍ശങ്ങള്‍ രേഖയില്‍ പാടില്ലെന്ന നിലപാടുമായി റഷ്യ, ചൈന, തുടങ്ങിയ രാജ്യങ്ങളും രാജ്യാന്തര വേദികളില്‍ സമ്മര്‍ദം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യയില്‍ ചേര്‍ന്ന ജി20 ഉച്ചകോടിയില്‍ ഇക്കാരണത്താല്‍ സംയുക്ത പ്രഖ്യാപനം നടന്നിരുന്നില്ല.
ഡല്‍ഹിയിലും സമാന സാഹചര്യം ഉയര്‍ന്നെങ്കിലും, ഇന്ത്യയുടെ ഇടപെടലിലെ മികവ് സമവായമുണ്ടാക്കുകയായിരുന്നു. സെപ്റ്റംബര്‍ മൂന്ന് മുതല്‍ ആറ് വരെ ഹരിയാനയില്‍ ചേര്‍ന്ന ഷെര്‍പ്പ തല യോഗത്തിലും പ്രഖ്യാപന രേഖ സംബന്ധിച്ച് സമവായമുണ്ടായിരുന്നില്ല. എന്നാല്‍ അണിയറയിലെ നീക്കത്തില്‍ ഇന്ത്യ വിജയം നേടുകയായിരുന്നു.












Click it and Unblock the Notifications