കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയിലെ വാതകപൈപ്പ് ലൈനില്‍ സ്‌ഫോടനം, 14 മരണം

  • By Soorya Chandran
Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാതക പൈപ്പ് ലൈനില്‍ സ്‌ഫോടനം. 14 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഈസ്റ്റ് ഗോദാവരി ജില്ലയിലുള്ള ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ പൈപ് ലൈനിലായിരുന്നു സ്‌ഫോടനം. ജൂണ്‍ 27 വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം നടന്നത്.

Godavari Map

മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് ജില്ലാ കളക്ടര്‍ നീതു കുമാരി പ്രസാദ് അറിയിച്ചിട്ടുള്ളത്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദു:ഖം രേഖപ്പെടുത്തി. തന്റെ ചിന്ത മുഴുവന്‍ അപകടത്തില്‍ മരണപ്പെട്ടവര്‍ക്കൊപ്പമാണ്, പ്രാര്‍ത്ഥനകള്‍ പരിക്കേറ്റവര്‍ക്ക് വേണ്ടിയെന്നും മോദി ട്വീറ്റ് ചെയ്തു. പെട്രോളിയം മന്ത്രിയോടും ഗെയ്ല്‍ ചെയര്‍മാനോടും അടിയന്തര നടപടികളെടുക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ഒഎന്‍ജിസിയുടെ റിഫൈനറി കോംപ്ലക്‌സിനടുത്തുള്ള 18 ഇഞ്ച് പൈപ്പ് ലൈനിലാണ് അപകടം സംഭവിച്ചതെന്ന് ഗെയ്ല്‍ ചെയര്‍മാന്‍ ബിസി ത്രിപാഠി അറിയിച്ചിട്ടുണ്ട്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.

അപകടത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. സമീപത്തെ തെങ്ങിന്‍തോപ്പുകളും വീടുകളും കടകളും എല്ലാം അഗ്നിക്കിരയായതായാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്ര ഉപമുഖ്യമന്ത്രി ചിന്നരാജപ്പ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് വഴിയരുക്കിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

English summary
14 persons were killed following a blast in a gas pipeline belonging to GAIL in East Godavari district .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X