കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗജേന്ദ്ര സിംഗിന്റേത് ആസൂത്രിത ആത്മഹത്യയോ?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധ റാലിയ്ക്കിടെ നടന്ന ആത്മഹത്യയെ സംബന്ധിച്ച വിവാദങ്ങള്‍ അവസാനിയ്ക്കുന്നില്ല. കര്‍ഷകന്റെ ആത്മഹത്യയ്ക്ക് കാരണം കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളാണെന്ന് ആം ആദ്മി പാര്‍ട്ടിയും. ആപ്പിന്റെ ഗൂഢാലോചനയാണെന്ന് ബിജെപിയും ആരോപിയ്ക്കുന്നു.

എന്നാല്‍ ഗജേന്ദ്ര സിംഗിന്റെ ആത്മഹത്യ ആസൂത്രിതമാണെന്നാണ് ഇപ്പോള്‍ പോലീസ് സംശയിയ്ക്കുന്നത്. ഗജേന്ദ്ര സിംഗിനെ കുറിച്ച് നടത്തിയ വിശദമായ അന്വേഷണങ്ങള്‍ക്കൊടുവിലാണ് പോലീസിന് ഇങ്ങനെ ഒരു സംശയം.

Gajendra Singh

ആത്മഹത്യ ചെയ്ത ദിവസം ഗജേന്ദ്ര സിംഗ് ആരുടെ ഫോണ്‍ കോളുകളും സ്വീകരിച്ചിട്ടില്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഫോണുകളാണ് ഗജേന്ദ്ര സിംഗ് ഉപയോഗിച്ചിരുന്നത്.

റാലിയ്ക്കായി ദില്ലിയില്‍ എത്തിയ ഗജേന്ദ്ര സിംഗ് രണ്ട് ഫോണുകളും ഓഫ് ചെയ്തുവയ്ക്കുകയായിരുന്നത്രെ. ഗുഡ്ഗാവും കുരുക്ഷേത്രയും സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു ഇദ്ദേഹം ദില്ലിയില്‍ എത്തിയത്.

രണ്ട് ഫോണുകള്‍ ഉണ്ടെങ്കിലും അതില്‍ ഒരു ഫോണ്‍ മാത്രമേ സ്ഥിരമായി ഉപയോഗിയ്ക്കാറുണ്ടായിരുന്നുള്ളൂ. ദില്ലിയില്‍ എത്തിയതിന് ശേഷം ഫോണ്‍ ഓഫ് ചെയ്തതിന്റെ പിന്നില്‍ ആരുടേയെങ്കിലും നിര്‍ദ്ദേശം ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിയ്ക്കുന്നുണ്ട്.

ആത്മഹത്യ ചെയ്യുന്നത്ിന് കുറച്ച് ദിവസം മുമ്പ് മുതല്‍ ഫോണില്‍ ഇദ്ദേഹം അധികം സംസാരിച്ചിട്ടില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ ചെയ്ത ദിവസം ഗജേന്ദ്ര സിംഗ് അസ്വാഭാവികമായാണ് പെരുമാറിയിരുന്നതെന്നും പോലീസ് പറയുന്നു.

English summary
Gajendra Singh's death was a planned act gone wrong, says Delhi Crime Branch.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X