കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗല്‍വാനിലെ ഏറ്റുമുട്ടലിന് ഒരു വയസ്സ്, ഇന്ത്യക്ക് നഷ്ടമായത് 20 സൈനികരെ, സംഭവിച്ചത് ഇക്കാര്യങ്ങള്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യ എന്നും ദു:ഖത്തോടെ ഓര്‍ത്തിരിക്കുന്ന ദിനമാണ് ജൂണ്‍ 15. ഗല്‍വാനില്‍ 20 സൈനികര്‍ കൊല്ലപ്പെട്ട സംഭവം ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് പോയ സംഘര്‍ഷമാണിത്. ഇന്ത്യന്‍ നിരയില്‍ കേണല്‍ സന്തോഷ് ബാബു അടക്കം വീരമൃത്യു വരിച്ചിരുന്നു. ചൈനീസ് നിരയിലും നിരവധി സൈനികര്‍ കൊല്ലപ്പെട്ടു. എന്നാല്‍ എത്ര പേരെന്ന് കൃത്യമായി അവര്‍ വ്യക്തമാക്കിയിട്ടില്ല.

1

ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ പതിനൊന്ന് റൗണ്ട് ചര്‍ച്ചകളിലൂടെ ഇന്ത്യ പരിഹരിച്ചത്. കൂടുതല്‍ പ്രകോപനങ്ങള്‍ ഉണ്ടാവില്ലെന്ന് ഇരുരാജ്യങ്ങളും തീരുമാനിക്കുകയായിരുന്നു. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഗല്‍വാന്‍ വാലി എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗായിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിച്ച് ട്വീറ്റ് ചെയ്തു. രാജ്യത്തെ സംരക്ഷിക്കാനായിട്ടാണ് അവര്‍ രക്തസാക്ഷിത്വം വരിച്ചതെന്ന് ധവാന്‍ പറഞ്ഞു. ബിജെപി നേതാക്കളെല്ലാം ഇന്ത്യയുടെ ധീരമായ പോരാട്ടത്തെ അനുസ്മരിച്ചു.

അതേസമയം ഇന്ത്യ ഗല്‍വാന്‍ മേഖലയില്‍ ഇപ്പോഴും നിരീക്ഷണം ശക്തമായി തുടരുന്നുണ്ട്. 50000ത്തിലധികം സൈനികര്‍ ഇപ്പോഴും ഇവിടെയുണ്ട്. തര്‍ക്ക മേഖലയില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇന്ത്യന്‍ സൈനികന് നേരെ ചൈന ആക്രമണം നടത്തിയത്. ഇതാണ് ആറ് മണിക്കൂര്‍ നീളുന്ന സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. ആയുധങ്ങളില്ലാതെയായിരുന്നു ഏറ്റുമുട്ടിയത്. പിന്നീട് പരസ്പരം കല്ലെറിയാനും മറ്റ് ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കാനും തുടങ്ങുകയായിരുന്നു രണ്ടിടത്തെ സൈനികരും.

കൊവിഡ് കാലത്ത് ഭക്ഷണ വിതരണവുമായി സന്നദ്ധ സംഘടനകൾ- ചിത്രങ്ങൾ

ഈ ആക്രമണമാണ് ഇരുപത് സൈനികരുടെ വീരമൃത്യുവിലേക്ക് നയിച്ചത്. 16ാം ബീഹാര്‍ റെജിമെന്റിലെ കമാന്‍ഡിംഗ് ഓഫീസറായ കേണല്‍ സന്തോഷ് ബാബുവും കൊല്ലപ്പെട്ടവരിലുണ്ടായിരുന്നു. ഇവര്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് താഴോട്ട് വീണാണ് കൊല്ലപ്പെട്ടത്. 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് ഇന്ത്യയുടെ കണക്ക്. എന്നാല്‍ ചൈന ഇത് നിഷേധിച്ചിട്ടുണ്ട്. നാല് പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് ചൈന അവകാശപ്പെട്ടത്. ചൈന തല്‍സ്ഥിതി മാറ്റിമറിക്കാനാണ് ശ്രമിച്ചതെന്ന് വിദേശകാര്യ മന്ത്രി ജയശങ്കര്‍ പറഞ്ഞിരുന്നു.

വ്യത്യസ്ത ലുക്കില്‍ കാവ്യ ഥാപ്പര്‍; നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
ആപ്പ് നിരോധിച്ച് ചൈനയെ തോല്‍പ്പിക്കാമെന്ന് മോദി ഇനിയും കരുതുന്നുണ്ടോ?

English summary
galwan valley clash: india lost 20 soldiers on june 15 2020, recalling the incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X