കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈക്കൂലി കൊടുത്തില്ല; യുവാവിനെ പോലീസ് മുകളില്‍ നിന്നും താഴേക്കെറിഞ്ഞു

  • By Anwar Sadath
Google Oneindia Malayalam News

നവാദ: ബിഹാറിലെ നവാദയില്‍ യുവാവിനെ പോലീസ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്കിട്ടതായി റിപ്പോര്‍ട്ട്. നവാദയിലെ സഹജ്പുരില്‍വെച്ചായിരുന്നു പോലീസിന്റെ അതിക്രമം. പ്രദേശത്തെ ഒരു ചൂതക്കാട്ടക്കാരനാണ് ക്രൂരതയ്ക്കിരയായതെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ നവാദ ജാമുയ് റോഡ് ഉപരോധിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടനടി അച്ചടക്ക നടപടിയെടുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉപരോധക്കാരെ പോലീസ് സന്നാഹം ഉപയോഗിച്ച് ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു.

biharmap

ചൂതാട്ടത്തിന്റെ വിവരമറിഞ്ഞ് പരിശോധനയ്‌ക്കെത്തിയ പോലീസ് പ്രതിയില്‍ നിന്നും കൈക്കൂലി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലി നിരസിച്ചതോടെ ഇരു വിഭാഗവും ചേര്‍ന്ന് വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. ഇതിനിടയിലാണ് പ്രതിയെ ബലംപ്രയോഗിച്ച് കെട്ടിടത്തിന്റെ മുകളിലേക്ക് വലിച്ചുകയറ്റി താഴേക്കിട്ടത്.

അതേസമയം, ഇയാള്‍ അബദ്ധത്തില്‍ വീണതാണെന്നാണ് പോലീസ് ഭാഷ്യം. പോലീസ് പരിശോധനയ്ക്കിടെ പ്രതി രക്ഷപ്പെടാനായി കെട്ടിടത്തിന്റെ മുകളില്‍ കയറിയെന്നും എന്നാല്‍ അബദ്ധത്തില്‍ താഴേക്കേ് വീണതാണെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ വിശദമായ പോലീസ് അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

English summary
'Gambler’ thrown off rooftop after he refused to pay bribe to police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X