കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ കാവല്‍ക്കാരനെ കൊന്നത് മലയാളികള്‍...!! ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്..!!

  • By അനാമിക
Google Oneindia Malayalam News

കോയമ്പത്തൂര്‍: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വേനല്‍ക്കാല വസതിയായ കോടനാട് എസ്‌റ്റേറ്റിലെ കാവല്‍ക്കാരനെ കുത്തിക്കൊന്നതിന് പിന്നില്‍ മലയാളികളടങ്ങിയ സംഘമെന്ന് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ നിന്നും രണ്ട് മലയാളികളെ അന്വേഷണ സംഘം പിടികൂടിക്കഴിഞ്ഞു. ഇവരുടെ വിശദാംശങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.

Read Also: ഇതെന്ത് tiny_mce_marker@*# ആണ്...!! ബാഹുബലി 2 വെറും കാര്‍ട്ടൂണ്‍..!! രാജമൗലി പണിനിര്‍ത്തണം..!!

Read Also: ഒരു വര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍..!! കഴിയുന്നത് സംവിധായകനൊപ്പം..!! അപവാദങ്ങളെക്കുറിച്ച് ഭാവന..!!

മോഷണത്തിനിടെ കൊലപാതകം

ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. മോഷണത്തിനായി കോടനാട് എസ്‌റ്റേറ്റിലെത്തിയ സംഘം കാവല്‍ക്കാരനായ ഓം ബഹദൂറിനെ കുത്തിക്കൊല്ലുകയായിരുന്നു. ഓം ബഹദൂര്‍ നേപ്പാള്‍ സ്വദേശിയാണ്.

കാവൽക്കാരന് അറിയാം

എസ്റ്റേറ്റിലെ മറ്റൊരു കാവല്‍ക്കാരനായ കിഷന്‍ ബഹദൂറിനേയും മോഷണസംഘം ആക്രമിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്ക് മോഷണസംഘവുമായി ബന്ധമുണ്ടെന്നും ഇയാള്‍ കൂടി അറിഞ്ഞാണ് മോഷവും കൊലപാതകവും നടന്നതെന്നാണ് പോലീസ് പറയുന്നത്.

വൻസംഘം പിന്നിൽ

കിഷന്‍ ബഹദൂറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മോഷണ സംഘത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതെന്നാണ് കരുതുന്നത്. പത്തോളം പേരടങ്ങുന്ന വലിയ സംഘമാണ് പിന്നില്‍. കൂടുതല്‍ അറസ്റ്റ് ഉടനുണ്ടായേക്കും.

മോഷണവിവരം പുറത്തായിട്ടില്ല

മോഷണശ്രമത്തിന്റെ ഭാഗമായാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം എസ്റ്റേറ്റില്‍ നിന്നും എന്തെങ്കിലും മോഷണം പോയിട്ടുണ്ടോ എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. പുതിയ തലൈമുറൈ ചാനലാണ് വാര്‍ത്ത പുറത്ത് വിട്ടത്.

തുറക്കാത്ത മുറി

ജയലളിതയും ശശികലയും ഉപയോഗിച്ചിരുന്ന മുറിയില്‍ സംഘം പ്രവേശിച്ചതായി വിവരമുണ്ട്. ജയലളിതയുടെ മരണശേഷം ഈ മുറി തുറക്കാറില്ലായിരുന്നു. എന്നാല്‍ വിലപ്പെട്ട രേഖകളടക്കം എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നതിന് സ്ഥിരീകരണമില്ല.

പിന്നാലാരെന്നത് ദുരൂഹം

ജയലളിതയുടെ മരണശേഷം എസ്‌റ്റേറ്റും വീടും ശശികലയുടെ കയ്യിലാണ്. മലയാളികള്‍ അടങ്ങിയ കൊട്ടേഷന്‍ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. ഈ സംഘത്തിന് പിന്നിലാരെന്നത് ദുരൂഹമാണ്.

കുടുതൽ പേർ പിടിയിലോ

കൃത്യമായ ആസൂത്രണം സംഭവത്തിന് പിന്നിലുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. അതേസമയം സംഭവത്തില്‍ കുറ്റക്കാരായ അഞ്ച് പേരെ ചെന്നൈയില്‍വെച്ച് പോലീസ് പിടികൂടിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. നീലഗിരി പോലീസിന്റെ പ്രത്യക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്.

English summary
A gang based in Kerala is suspected behind the murder of guard in Kodanad Estate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X