കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദിലെ കൂട്ട ബലാൽസംഘം: മൂന്നാമനും അറസ്റ്റിൽ, ജുവനൈൽ കോടതിയിൽ ഹാജരാക്കും

  • By Akhil Prakash
Google Oneindia Malayalam News

ഹൈദരാബാദ്: ഹൈദരാബാദിൽ പ്രായപൂർത്തിയാകത്ത പെൺകുട്ടിയെ കാറിലിട്ട് കൂട്ടബലാൽസംഘം ചെയ്ത സംഭവത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ്. പ്രതിപ്പട്ടികയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേര് ഉൾപ്പെടെ ആകെ അഞ്ച് പേരാണ് ഉള്ളത്. അറസ്റ്റിലായവരിൽ ഒരാൾക്ക് മാത്രമാണ് പ്രായപൂർത്തി ആയത്. ഇന്നലെ അറസ്റ്റിലായ 18 കാരനായ മാലിക് ആണ് പ്രായപൂർത്തിയായ പ്രതി. മെയ് 28ന് ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ ആയിരുന്നു ഏവരെയും ഞെട്ടിച്ച ഈ കേസ് റിപ്പോർട്ട് ചെയ്തത്.

ഒരു പാർട്ടിൽ പങ്കെടുത്ത് തിരികെ വീട്ടിലേക്ക് പോകവെയാണ് പെൺകുട്ടിയെ അഞ്ച് പേരടങ്ങുന്ന സംഘം ഉപദ്രവിച്ചത്. പ്രായപൂർത്തിയാകാത്ത പ്രതിയെ കസ്റ്റഡി നിശ്ചയിക്കുന്നതിനായി ഉചിതമായ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. "പ്രതി സദുദ്ദീൻ മാലിക്കിന്റെ അറസ്റ്റിന്റെ തുടർച്ചയായി, നിയമവിരുദ്ധമായ രണ്ട് കുട്ടികളെ ജൂബിലി ഹിൽസ് പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു. കസ്റ്റഡിക്കായി അവരെ ജുവനൈൽ കോടതിയിൽ ഹാജരാക്കും" എന്നായിരുന്നു പോലീസിന്റെ വാക്കുകൾ. പിടിയിലായ പ്രായപൂർത്തിയാകാത്തവരിൽ ഒരാൾ വിഐപിയുടെ മകനാണെന്ന് പോലീസ് സ്ഥിരീകരിച്ചു. എഐഎംഐഎം എംഎൽഎയുടെ മകന് സംഭവത്തിൽ പങ്കുണ്ടെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു.

 gangrape

പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. ഇതിന് പിന്നാലെയാണ് അഞ്ച് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങളിലൂടെയും പെൺകുട്ടിയുടെ മൊഴിയിലൂടെയും പ്രതികളെ തിരിച്ചറിഞ്ഞതായി തെലങ്കാന പോലീസ് (വെസ്റ്റ് സോൺ) ഡെപ്യൂട്ടി കമ്മീഷണർ ജോയൽ ഡേവിസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രതികൾ പെൺകുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആൺകുട്ടികൾ അവളെ വീട്ടിൽ വിടാൻ വാഗ്ദാനം ചെയ്ത് കാറിൽ കയറ്റുകയും ശേഷം നിർത്തിയിട്ട കാറിൽവെച്ച് ആളുകൾ മാറിമാറി അവളെ ലൈം ഗികമായി ഉപദ്രവിക്കുകയും ആയിരുന്നു.

ഈ നിൽപ്പിൽ നോട്ടമിട്ട് ആരാധകർ; വ്യത്യസ്ത ലുക്കിൽ തിളങ്ങി ഗ്രേസ് ആന്റണി; വൈറൽ ചിത്രങ്ങൾ ഇതാ

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354, കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണം (പോക്‌സോ) നിയമപ്രകാരമാണ് ആദ്യം കേസെടുത്തത്. എന്നാൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ വൈദ്യപരിശോധന കഴിഞ്ഞപ്പോൾ ഐപിസി 376 (കൂട്ടബലാത്സംഗം) എന്ന സെക്ഷൻ കൂടി പ്രതികൾക്കെതിരെ ചുമത്തുന്നതായി പോലീസ് പറഞ്ഞു. അതേ സമയം സംഭവത്തിൽ ആഭ്യന്തരമന്ത്രിയുടെ മരുമകന് പങ്കുണ്ടെന്ന് പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് പൊലീസ് അറിയിച്ചു. അതിനിടെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കാലതാമസം വരുത്തിയത് എന്തുകൊണ്ടാണെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) പോലീസിനോട് ചോദിച്ചു. പ്രായപൂർത്തിയാകാത്തവർക്ക് പ്രവേശനം അനുവദിച്ചതിന് സംശയാസ്പദമായ പബ്ബിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും എൻസിപിസിആർ ആവശ്യപ്പെട്ടിട്ടുണ്ട്.

Recommended Video

cmsvideo
ആരോടാ പോരണ്ടാന്ന് പറഞ്ഞേ? | Hibi Eden Wife Exclusive Interview | #Interview | OneIndia Malayalam

English summary
The list of defendants includes a total of five, including three minors. Only one of those arrested was an adult.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X