ഇളയരാജയ്ക്ക് അഹങ്കാരവും പണത്തോടുള്ള ആര്‍ത്തിയുമെന്ന് ഗംഗൈ അമരന്‍!! നോട്ടീസ് നല്‍കിയതിന് കാരണം?

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: പകര്‍പ്പവകാശം ലംഘിച്ചുവെന്നാരോപിച്ച് ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിനും കെഎസ് ചിത്രയ്ക്കും വക്കീല്‍ നോട്ടീസ് അയച്ച ഇളയരാജയ്‌ക്കെതിരെ സഹോദരനും സംഗീത സംവിധായകനും ഗാനരചയിതാവുമായ ഗംഗൈ അമരന്‍ രംഗത്ത്. ഇളയരാജയുടെ നടപടി വിഡ്ഢിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂസ് സെവന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഗംഹഗൈ അമരന്‍ ഇക്കാര്യം പറഞ്ഞത്. ഞായറാഴ്ചയാണ് തന്റെ ഗാനങ്ങള്‍ ആലപിക്കരുതെന്ന് ആവശ്യപ്പെട്ട് ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ച കാര്യം എസ്പിബി പറഞ്ഞത്. ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 വിഡ്ഢിത്തം

വിഡ്ഢിത്തം

ഇളയരാജയ്ക്ക് അഹങ്കാരവും പണത്തോടുള്ള ആര്‍ത്തിയുമാണെന്നാണ് ഗംഗൈ അമരന്‍ പറയുന്നത്. അതിനാലാണ് തന്റെ ഗാനങ്ങള്‍ ആലപിക്കുന്നതില്‍ നിന്ന് എസ്പി ബാലസുബ്രഹ്മണ്യത്തെയും ചിത്രയെയും വിലക്കിയിരിക്കുന്നത്. ഇത് വിഡ്ഢിത്തമാണെന്നും അദ്ദേഹം പറയുന്നു.

 രണ്ടുവഴിക്ക്

രണ്ടുവഴിക്ക്

ഇതാദ്യമായിട്ടല്ല ഗംഗൈ അമരന്‍ ഇളയരാജയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. സഹോദരന്മാര്‍ തമ്മിലുള്ള ശത്രുതയെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇരുവരും പിരിഞ്ഞ് സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്.

 ബാലിശമായ ആവശ്യം

ബാലിശമായ ആവശ്യം

എംഎസ് വിശ്വ നാഥന്റെ ഈണങ്ങളും ത്യാഗരാജ കീര്‍ത്തനങ്ങളും നമ്മള്‍ കോപ്പിയടിക്കാറുണ്ടെന്നുംഇതിന് ആരെങ്കിലും റോയല്‍റ്റി നല്‍കിയിട്ടുണ്ടോയെന്നും ഗംഗൈ അമരന്‍ ചോദിക്കുന്നു. അതേസമയം ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥിയായ ഗംഗൈ അമരന്റെ ഇളയരാജയ്‌ക്കെതിരായ പരാമര്‍ശം രാഷട്രീയ താത്പര്യത്തിനു വേണ്ടിയാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

 പുതുമയില്ല

പുതുമയില്ല

തന്റെ അനുമതി ഇല്ലാതെ തന്റെ പാട്ടുകള്‍ പാടരുതെന്നും പാടുകയാണെങ്കില്‍ റോയല്‍റ്റിക്ക് പണം നല്‍കണമെന്നും ഇളയരാജ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതായി അദ്ദേഹത്തിന്റെ കോപ്പിറൈറ്റ് കണ്‍സള്‍ട്ടന്റ് പറയുന്നു. ഇത് തെറ്റിച്ചതിനാണ് എസ്പിബിക്കും ചിത്രയ്ക്കും നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

 എസ്പിബിയുടേത് ധര്‍മ്മപ്രവൃത്തിയല്ല

എസ്പിബിയുടേത് ധര്‍മ്മപ്രവൃത്തിയല്ല

ഇളയരാജയുടെ ഗാനങ്ങളിലൂടെ ലക്ഷങ്ങളും കോടികളും ഉണ്ടാക്കുന്നവരില്‍ നിന്നാണ് പണം ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് കണ്‍സള്‍ട്ടന്റ് പറയുന്നത്. ഇങ്ങനെ ഗായകര്‍ പണം ഉണ്ടാക്കുന്പോള്‍ സംഗീത സംവിധായകന് ഒരു രൂപ പോലും ലഭിക്കുന്നില്ലെന്നും അദ്ദേഹം. പാവപ്പെട്ടവരെ സഹായിക്കുന്നതിനല്ല എസ്പിബി ഷോ നടത്തുന്നതെന്നും അതിനാലാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഓര്‍ക്കസ്ട്രകളെ ഇളയരാജ ഗാനങ്ങള്‍ ആലപിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 റോയല്‍റ്റി ആവശ്യം

റോയല്‍റ്റി ആവശ്യം

2015ല്‍ തന്റെ സമ്മതമില്ലാതെ തന്റെ ഗാനങ്ങള്‍ ഉപയോഗിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നറിയിച്ച് ടിവി, റേഡിയോ ചാനലുകള്‍ക്ക് അദ്ദേഹം നോട്ടീസ് നല്‍കിയിരുന്നു. തന്റെ ഗാനങ്ങളുടെ അവകാശി താന്‍ മാത്രമാണെന്നാണ് ഇളയരാജ പറയുന്നത്.

English summary
gangai amaran slams brother ilaiyaraaja says legal notice spb foolishness.
Please Wait while comments are loading...