Get Updates
Get notified of breaking news, exclusive insights, and must-see stories!

എഞ്ചിനീയര്‍മാരുടെ കൊലപാതകം; യുവതിയും ഭര്‍ത്താവും അറസ്റ്റില്‍

ദര്‍ഭംഗാ: ബിഹാറിലെ ദര്‍ഭംഗാ ജില്ലയില്‍ രണ്ട് എഞ്ചിനീയര്‍മാരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് യുവതിയെയും ഭര്‍ത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് സന്തോഷ് ജായുടെ സഹോദരി മുന്നി ദേവി, അവരുടെ ഭര്‍ത്താവ് സഞ്ജയ് ലാല്‍ദിയോ എന്നിവരാണ് അറസ്റ്റിലായത്.

കൊലപാതകക്കേസ് അന്വേഷണത്തിനിടെ ഒളിവില്‍പ്പോയ ഇവരുടെ സ്വത്തുക്കള്‍ പോലീസ് കണ്ടുകെട്ടിയിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് ലഹേരിസാരായി സ്‌റ്റേഷനു പുറത്തുനിന്നും ഡിഎസ്പി അഞ്ജനി കുമാര്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

murder

ഡിസംബര്‍ 26നാണ് പ്രമുഖ റോഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ എഞ്ചിനീയര്‍മാരായ ബ്രിജേഷ് കുമാര്‍, മുകേഷ് കുമാര്‍ എന്നിവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. സന്തോഷ് ജായുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്നും വന്‍തുക ഗുണ്ടാസംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു കൊലപാതകം.

ബിഹാര്‍ സംസ്ഥാനത്ത് ഏറെ വിവാദമുണ്ടാക്കിയ കൊലപാതകത്തില്‍ പ്രതിപക്ഷ കക്ഷികളായ ബിജെപി, നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് നിയമപാലനം ഇല്ലാതായെന്നും ഗുണ്ടാസംഘങ്ങള്‍ ജനങ്ങളെ ഇല്ലാതാക്കുകയാണെന്നുമായിരുന്നു ബിജെപിയുടെ ആരോപണം. രാഷ്ട്രീയ വിവാദം ഉള്‍പ്പെട്ടതുകൊണ്ടുതന്നെ എഞ്ചിനീയര്‍മാരുടെ കൊലപാതകം ദേശീയ മാധ്യമങ്ങളിലും ഇടംപിടിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+