ഗോരക്ഷകർക്കു പോലീസ് സ്റ്റേഷനിൽ കൂട്ടത്തല്ല് !!! ഇരുപത് പേരടങ്ങുന്ന സംഘം ഗോരക്ഷകരെ മർദിച്ചു!!!

  • Posted By:
Subscribe to Oneindia Malayalam

അഹമ്മദ് നഗർ: മഹാരാഷ്ട്രയിലെ ശ്രീഗോണ്ടയിൽ ഗോരക്ഷകരെ 20 പോർ ചേർന്ന് മർദിച്ചു.ശനിയാഴ്ച വൈകിട്ട് ഏഴു മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . ഗുരുതരമായി പരുക്കേറ്റ ഗോരക്ഷകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തിൽ ഇരുപത് പേരെ പോലീസ് അറസ്റ്റു ചെയ്തു.

കേരളത്തെ കുറിച്ചോർത്ത് ദുഃഖിക്കുന്ന യോഗിക്കറിയാമോ?!! നീതി തേടിയലയുന്ന യുവതിയുടെ ദുരന്ത ജീവിതം!!

സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ: അഹമ്മദ് നഗറർ ജില്ലയിലെ കഷ്ടിയിൽ നി്ന്ന് പശുക്കളുമായി പോകുകയായിരുന്ന ട്രക്ക് ഗോരക്ഷകർ നടഞ്ഞിരുന്നു. തുടർന്ന് സംഘത്തിലുണ്ടായിരുന്ന ഗോരക്ഷകൻ ശിശാങ്കര്‍ സ്വാമി പോലീസില്‍ വിവരം അറിയിച്ചു. ഉടൻ പോലീസ് സംഭവ സ്ഥലത്തെത്തുകയും പശുക്കളെ കടത്താൻ ഉപയോഗിച്ച ട്രക്ക് പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തതു.എന്നാൽ വാഹനത്തിലുണ്ടായരുന്നവർക്ക് നേരെ കേസെടുക്കണമെന്ന് ശിശാങ്കർ ആവശ്യപ്പെട്ടു. എന്നാൽ ഉന്നത ഉദ്യോഗസ്ഥൻ വരുന്നതു വരെ കാത്തു നിൽക്കാനായിരുന്നു പോലീസ് നിർദേശിച്ചത്.

cow

തുടർന്ന് ശിശാങ്കറും അനുയായികളും പോലീസ് സ്റ്റേഷനു പുറത്തു നിൽക്കുമ്പോഴാണ് ആൾക്കൂട്ടം ഇവരെ ആക്രമിച്ചത്.കല്ലു വടിയും ഉപയോഗിച്ചാണ് ജനങ്ങൾ ഗോരക്ഷരെ ആക്രമിച്ചത്.പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെങ്കിലും സ്ഥതി നിയന്ത്രണവിധേയമാണെന്നു പോലീസ് അറിയിച്ചിട്ടുണ്ട്. ആക്രിമികൾക്കെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

English summary
The Ahmednagar Police detained around 20 people late Saturday in connection with attack on gau rakshaks’ (cow protectors) in Shrigonda (100 km from Pune) earlier in the evening.Seven gau rakshaks were severely injured and were admitted to a hospital following the attack.
Please Wait while comments are loading...