ഗൗരീ നീ അതിശയിപ്പിക്കുന്ന തേജസ്സ്,ആദ്യപ്രണയം,ഗൗരി ലങ്കേഷിനെക്കുറിച്ച് മുന്‍ ഭര്‍ത്താവിന്‍റെ കുറിപ്പ്
ഗൗരി ലങ്കേഷ് എന്ന ചങ്കൂറ്റമുള്ള മാധ്യമപ്രവര്‍ത്തകയുടെ ചിത അണഞ്ഞിട്ടുണ്ടാകണം, ആശയങ്ങളുടെ ചിത ഇപ്പോഴും കത്തി ജ്വലിക്കുന്നുണ്ടെങ്കിലും. വിയോജിച്ച ഒരു ശബ്ദം കൂടി നിശബ്ദമാക്കപ്പെട്ടിരുന്നു, കല്‍ബുര്‍ഗിയുടെ നിഷ്ഠൂര കൊലപാതകത്തിനു ശേഷം രണ്ട് വര്‍ഷം പൂര്‍ത്തിയായി ദിവസങ്ങള്‍ക്കു ശേഷം.
ഗൗരിക്കു വേണ്ടിയും ശബ്ദങ്ങളുയരുന്നുണ്ട്. കല്‍ബുര്‍ഗിയുടെയും ഗോവിന്ദ് പന്‍സാരെയുടെയും കൊലപാതകത്തിനു പിന്നിലുള്ളവരെ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. ഗൗരിക്കു വേണ്ടി ഉയരുന്ന ശബ്ദങ്ങളില്‍ വ്യത്യസ്തമാകുന്നത് മുന്‍ ഭര്‍ത്താവും മാധ്യമപ്രവര്‍ത്തകനുമായ ചിദാനന്ദ രാജ്ഘട്ടയുടെ കുറിപ്പാണ്. ഗൗരിയുമായുള്ള പ്രണയവും കഴിഞ്ഞകാല ഓര്‍മ്മകളുമാണ് ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ ചിദാനന്ദയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പില്‍ നിറഞ്ഞു നില്‍ക്കുന്നത്.

ഗൗരീ നീ ചിരിക്കുമായിരുന്നു..
ഗൗരിയെക്കുറിച്ച് ഇപ്പോള്‍ പറയുന്ന നല്ല വാക്കുകളും ഗൗരിക്കു വേണ്ടി അര്‍പ്പിക്കപ്പെടുന്ന അന്ത്യാജ്ഞലികളും അറിയാന്‍ സാധിച്ചിരുന്നെങ്കില്‍ സ്വര്‍ഗ്ഗത്തിലിരുന്ന് ഗൗരി പൊട്ടിച്ചിരിക്കുമായിരുന്നു. ഒന്ന് അടക്കി ചിരിക്കുകയെങ്കിലും ചെയ്യുമായിരുന്നു. സ്വര്‍ഗ്ഗവും നരകവും ഭൂമിയില്‍ തന്നെ ആണെന്നാണ് തങ്ങള്‍ വിശ്വസിച്ചിരുന്നത്. അപേക്ഷകളുമായി ദൈവത്തെ സമീപിക്കേണ്ടതില്ല, അദ്ദേഹത്തിന് മറ്റു ജോലികള്‍ ആവശ്യത്തിനുണ്ട്. ഇങ്ങനെയാണ് കുറിപ്പിന്റെ തുടക്കം.

ആരെയും വേദനിപ്പിക്കാത്ത ഗൗരി
ആരെയും വേദനിപ്പിക്കരുത് എന്നുള്ളത് തങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനമായിരുന്നുവെന്ന് കുറിപ്പില്‍ പറയുന്നു. വിവാഹമോചനത്തിനു ശേഷം നല്ല സുഹൃത്തുക്കളായ തുടരാന്‍ സാധിച്ചതും അതുകൊണ്ടാണ്. പരസ്പരം പോലും ഇരുവരും വേദനിപ്പിച്ചിരുന്നില്ലെന്നും ചിദാനന്ദ രാജ്ഘട്ട പറയുന്നു.

പ്രണയകാലം
അഞ്ചു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഗൗരി ലങ്കേഷും ചിദാനന്ദ രാജ്ഘട്ടും വിവാഹിതരാകുന്നത്. പിന്നീട് അഞ്ചു വര്‍ഷം നീണ്ടുനിന്ന ദാമ്പത്യം. 27 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇരുവരും വിവാഹമോചിതരാകുന്നത്. അതിനു ശേഷവും തങ്ങള്‍ സുഹൃത്തുക്കളായിരുന്നുവെന്ന് ചിദാനന്ദ പറയുന്നു.

പരിചയം
യുക്തിവാദപ്രസ്ഥാനത്തിന്റെ ഉത്ഭവ സ്ഥാനമായ നാഷണല്‍ കോളേജില്‍ വെച്ചാണ് തങ്ങള്‍ കണ്ടുമുട്ടുന്നത്. ദൈവങ്ങളെയും ആള്‍ദൈവങ്ങളെയും അന്ധവിശ്വാസങ്ങളെയും ചോദ്യം ചെയ്യുന്നതില്‍ ഇരുവരും ഏറെ തത്പരരായിരുന്നു. കൊലപാതകത്തെക്കുറിച്ച് ഇക്കാര്യത്തിനുള്ള ബന്ധം സൂചിപ്പിക്കാനാണ് ഇക്കാര്യം പറഞ്ഞതെന്ന് ചിദാനന്ദ പിന്നീട് സൂചിപ്പിക്കുന്നുണ്ട്. യുക്തിവാദികളെയും ആജ്ഞേയവാദികളെയും മതഭ്രാന്തന്‍മാര്‍ ഇല്ലാതാക്കുകയാണെന്ന് ചിദാനന്ദ പറയുന്നു.

ഇഷ്ടങ്ങള്‍
സംഗീതത്തിലും സാഹിത്യത്തിലും ഇരുവര്‍ക്കുമുള്ള ഇഷ്ടങ്ങളെക്കുറിച്ചും ചിദാനന്ദ പറയുന്നുണ്ട്. ടെറി ജാക്ക്സിന്റെ ലവ് ദ എ ബി സിയും സാക്കറിന്റെ സീസണ്‍സ് ഇന്‍ ദ സണും രണ്ടു പേരും ഒരുപോലെ ആസ്വദിച്ചിരുന്നു. പ്രണയകാലത്തിന്റെ ആദ്യ സമയങ്ങളില്‍ അബ്ബ, സാറ്റര്‍ഡേ നൈറ്റ് ഫീവര്‍ എന്നിവരുടെ സംഗീതം ആസ്വദിച്ചു, ഗാന്ധി സിനിമ കണ്ടു. കാള്‍ സാഗനെ വായിച്ചു. നക്ഷത്രങ്ങള്‍ നിറഞ്ഞ മാനം നോക്കി കിടന്നു.

പുകവലിയെ വെറുത്ത ഗൗരി
താന്‍ പുകവലിക്കുന്നത് ഗൗരിക്ക് ഇഷ്ടമല്ലായിരുന്നുവെന്ന് ചിദാനന്ദ പറയുന്നു. എന്നാല്‍ പിന്നീട് ഗൗരി പുകവലി ആരംഭിച്ചു. തങ്ങളുടെ സൗഹൃദം കണ്ട് പലരും അത്ഭുതപ്പെട്ടിട്ടുണ്ട്. പിരിയുമ്പോള്‍ പോലും കോടതിമുറിയില്‍ തങ്ങള്‍ കൈ കോര്‍ത്തായിരുന്നു നിന്നതെന്നും ചിദാനന്ദയുടെ ഓര്‍മ്മക്കുറിപ്പില്‍ വായിക്കുമ്പോള്‍ കാണുന്നത് തന്റേടവും ആര്‍ജ്ജവവുമുള്ള മാധ്യമ പ്രവര്‍ത്തകയുടെ അല്ല, പ്രണയിനിയും സുഹൃത്തുമായ ഗൗരിയുടെ മുഖമാണ് തെളിയുന്നത്.












Click it and Unblock the Notifications