മതിയായ കാരണങ്ങളുള്ളവരെ അസാധുനോട്ടുകള്‍ നിക്ഷേപിക്കുന്നതില്‍ നിന്ന് തടയാനാവില്ലെന്ന് സുപ്രീം കോടതി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: നിഷ്കളങ്കരായ ജനങ്ങളെ അസാധുനോട്ടുകള്‍ നിക്ഷേപിക്കുന്നതില്‍ നിന്ന് തടയാനാവില്ലെന്ന് സുപ്രീം കോടതി. അസാധുനോട്ടുകള്‍ മാറ്റി നല്‍കുന്നതിനായി ജനങ്ങള്‍ക്ക് സമയം അനുവദിക്കണമെന്നും മതിയായ കാരണങ്ങുള്ളവരെ അസാധുനോട്ടുകള്‍ മാറ്റിയെടുക്കുന്നതില്‍ നിന്ന് തടയാനാവില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. ഈ വിഷയത്തില്‍ മറുപടി നല്‍കാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനും റിസര്‍വ് ബാങ്കിനും 14 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്.

അസാധുനോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍ പ്രശ്നത്തിന്‍റെ ഗുരുകരാവസ്ഥ ചൂ​ണ്ടിക്കാണിച്ച് റിസര്‍വ് ബാങ്കില്‍ നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും പ്രതികരണം ആവശ്യപ്പെട്ടിട്ടുള്ളത്.

സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി... വെറും സ്രാവുകളല്ല, കൊമ്പന്‍ സ്രാവുകള്‍

 supremecourt

ചെയാത്ത തെറ്റിന്‍റെ പേരില്‍ വ്യക്തികളുടെ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ന്യായമായ കാരണങ്ങള്‍ ചൂണ്ടിക്കാണിയ്ക്കാനുള്ള ഒരു വ്യക്തിയ്ക്ക് അനുവദിച്ച സമയത്തിനുള്ളില്‍ പണം നിക്ഷേപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അയാളെ അസാധുനോട്ടുകള്‍ മാറ്റിയെടുക്കുന്നതില്‍ നിന്ന് വിലക്കാന്‍ കഴിയില്ലെന്നാണ് കോടിയുടെ വാദം. പ്രശ്ന പരിഹാരം കണ്ടെത്തണമെന്ന് നിര്‍ദേശിച്ച കോടതി തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2016 നവംബര്‍ എട്ടിനാണ് കള്ളപ്പണത്തിനും കള്ളനോട്ടുകള്‍ക്കുമെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നത്. നോട്ടുനിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ക്ക് തങ്ങളുടെ പക്കലുള്ള അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ കേന്ദ്രധനകാര്യ മന്ത്രാലയം സമയം അനുവദിച്ചെങ്കിലും ഇത് ഉപയോഗപ്പെടുത്താന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ് സുപ്രീം കോടതി ഇടപെടല്‍ നടത്തിയിട്ടുള്ളത്.

English summary
People with a legitimate reason for not being able to deposit old 500 and 1,000 - rupee notes - like those in prison - cannot be denied the right to swap the outlawed currency for new notes, the Supreme Court said on Tuesday.
Please Wait while comments are loading...