ബീഹാറില്‍ ആര് ഭരിക്കും: തിരഞ്ഞെടുപ്പ് ഫലം അതിവേഗത്തില്‍ ഡെയ്‌ലി ഹണ്ടിലൂടെ അറിയാം
ബീഹാറില്‍ നിതീഷ് കുമാര്‍ ഹാട്രിക് തികയ്ക്കുമോ, അതോ തേജസ്വി യാദവ് പുതിയ ചരിത്രം കുറിക്കുമോ എന്ന് അറിയാന്‍ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. 243 സീറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടണ്ണെല്‍ നവംബര്‍ 10 ചൊവ്വാഴ്ചയാണ് നടക്കുന്നത്. പ്രവചനങ്ങള്‍ക്ക് അതീതമായി ശക്തമായ മത്സരമാണ് ഇത്തവണ ബീഹാറില്‍ നടക്കുന്നത്. ജെഡിയു-ബിജെപി സഖ്യം നയിക്കുന്ന എന്‍ഡിഎയും ആര്‍ജെഡി-കോണ്‍ഗ്രസ്-ഇടത് പാര്‍ട്ടികള്‍ എന്നിവര്‍ അടങ്ങുന്ന മഹാസഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം.
എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നിതീഷ് കുമാറും മഹാസഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥി ആര്‍ജെഡി നേതാവ് തേജസ്വി യാദവുമാണ്. എന്‍ഡിഎയില്‍ ജെഡിയു 115 സീറ്റിലും ബിജെപി 110 സീറ്റിലും മത്സരിക്കുന്നത്. മുകേഷ് സാഹ്നിയുടെ വിഐപി, ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി ആവാമി മോര്‍ച്ച 7 സീറ്റിലും എന്‍ഡിഎയുടെ ഭാഗമായി മത്സരിക്കുന്നുണ്ട്.

മറുപക്ഷത്ത് മഹാസഖ്യത്തില്‍ ആര്‍ജെഡി 144 സീറ്റില്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് 70 സീറ്റിലും ഇടത് പാര്‍ട്ടികള്‍ 29 സീറ്റിലും മത്സരിക്കുന്നു. ചിരാഗ് പാസ്വാന്‍റെ നേതൃത്വത്തിലുള്ള എല്‍ജെപി സ്വതന്ത്രമായി 134 സീറ്റിലും മത്സരിക്കുന്നു. പപ്പുയാദവ്-ചന്ദ്രശേഖര്‍ ആസാദ് സഖ്യം, ബിഎസ്പി സഖ്യം എന്നിങ്ങനെ മറ്റ് രണ്ട് പ്രമുഖ സഖ്യങ്ങളും മത്സരരംഗത്തുണ്ട്. 124 സീറ്റുകള്‍ നേടുന്ന പാര്‍ട്ടി അധികാരത്തില്‍ എത്തും.
തിരഞ്ഞെടുപ്പ് ഫലം ഏറ്റവും സമ്പൂര്‍ണവും കൃത്യവുമായ രീതിയില്‍ ഡെയ്‌ലി ഹണ്ടിലൂടെ നിങ്ങളിലേക്കെത്തും. ഓരോ മണ്ഡലങ്ങളിലെയും ഫലം അപ്പപ്പോള്‍ അറിയാം. കൂടാതെ വിശദമായ അവലോകന വാര്‍ത്തകളും നിഷ്പക്ഷമായി ഡെയ്‌ലി ഹണ്ട് നിങ്ങളിലേക്കെത്തിക്കും.
അതിവേഗം... നിഷ്പക്ഷം... നവംബര്‍ 10 ഡെയ്ലി ഹണ്ട് നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു
-243 മണ്ഡലങ്ങളിലെയും തല്‍സമയ വിവരങ്ങള്‍ അതിവേഗം
-പ്രധാന മാറ്റങ്ങള്‍, ആദ്യഫലം ആര്‍ക്കൊപ്പം, മുന്‍ തിരഞ്ഞെടുപ്പുമായി താരതമ്യം
Recommended Video
-ഓരോ മണ്ഡലത്തിലെയും രാഷ്ട്രീയ ട്രെന്‍ഡ് -സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍, ട്രെന്‍ഡിങ് വീഡിയോകള്‍, ഫലത്തെ കുറിച്ച് ജനം എന്ത് ചിന്തിക്കുന്നു എന്നതെല്ലാം ഡെയ്ലി ഹണ്ടിലൂടെ അറിയാം.












Click it and Unblock the Notifications