Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യാ സഖ്യത്തിന് ആദ്യ വെല്ലുവിളി: യുപിയില്‍ ഉപതിരഞ്ഞെടുപ്പ്, യോഗിയെ വീഴ്ത്താനാവുമോ?

ന്യൂഡല്‍ഹി: ഇന്ത്യാ സഖ്യത്തിന് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വെല്ലുവിളി. ഉത്തര്‍പ്രപദേശിലെ ഗോസിയില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പാണ് ആദ്യ പോരാട്ടം. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി ഇവിടെ മത്സരിക്കുന്നുണ്ട്. ഇന്ത്യയുടെ പിന്തുണ ഇവിടെ നിര്‍ണായകമാകും. യോഗി ആദിത്യനാഥിനെ വീഴ്ത്തുക മറിച്ച് കരുത്ത് തെളിയിക്കുകയാണ് സഖ്യത്തിന് മുന്നിലുള്ള പ്രധാന കടമ്പ. ബിഎസ്പി ഇവിടെ മത്സരിക്കുന്നില്ല.

രാഷ്ട്രീയ ലോക്ദള്‍, ജെഡിയു, കോണ്‍ഗ്രസ് എന്നിവര്‍ ഇവിടെ എസ്പിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ ബിജെപിക്ക് മുമ്പുള്ളതിനേക്കാള്‍ ഇന്ത്യാ സഖ്യം വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതിലുപരി രാജ്യമാകെ ഭരണവിരുദ്ധ വികാരവും നിലനില്‍ക്കുന്നുണ്ട്. ഇനി ഏഴ് ദിവസമാണ് ഗോസി ഉപതെരഞ്ഞെടുപ്പിനായി ഉള്ളത്. ബിജെപിയുടെ വമ്പന്‍ താരപ്രചാരകരെല്ലാം ഗോസിയില്‍ പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്. അതേസമയം എസ്പി ജയത്തിനായി കഠിനാധ്വാനം ചെയ്യുന്നുണ്ട്.

akhilesh-yogi

പാര്‍ട്ടി യോഗങ്ങളിലും, പൊതുപരിപാടികളുമെല്ലാം പങ്കെടുത്ത് അഖിലേഷ് മണ്ഡലത്തില്‍ സജീവമായിട്ടുണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സെപ്റ്റംബര്‍ രണ്ടിന് ഗോസിയില്‍ പ്രചാരണത്തിനായി എത്തും. യുപി മന്ത്രിസഭയില്‍ മന്ത്രിമാര്‍ പ്രചാരണത്തിനായി ഇവിടേക്ക് ഒഴുകുന്നുണ്ട്. എസ്പിക്കായി ശിവപാല്‍ യാദവ്, രാംഗോപാല്‍ യാദവ് എന്നിവര്‍ വോട്ടര്‍മാരെ കൈയ്യിലെടുക്കാനുള്ള ഓട്ടത്തിലാണ്. മണ്ഡലത്തില്‍ മുന്‍തൂക്കം ബിജെപിക്കുണ്ട്. എന്നാല്‍ ഇന്ത്യാ സഖ്യത്തിന്റെ പിന്തുണ വന്നതോടെ മത്സരം അപ്രവചനീയമായിരിക്കുകയാണ്.

എസ്പി നേതാവായിരുന്ന ദാരാ സിംഗ് ചൗഹാന്‍ നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അഖിലേഷിന് ഇത് എന്ത് കൊണ്ടും ജീവന്മമരണ പോരാട്ടമാണ്. മുന്‍ യോഗി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ചൗഹാന്‍. എന്നാല്‍ തിരഞ്ഞെടുപ്പ് മുമ്പ് മന്ത്രി സ്ഥാനം രാജിവെച്ച് അദ്ദേഹം ബിജെപിയില്‍ എത്തിയിരുന്നു തുടര്‍ന്ന് എസ്പി ടിക്കറ്റില്‍ മത്സരിച്ച അദ്ദേഹം ഗോസിയില്‍ വിജയിച്ചിരുന്നു.

മണ്ഡലത്തില്‍ എസ്പിക്ക് കരുത്തുണ്ട്. ഇന്ത്യാ സഖ്യം വന്നതോടെ ഈ കരുത്ത് വര്‍ധിച്ചിരിക്കുകയാണ്. പക്ഷേ കോണ്‍ഗ്രസ് കൂടി വരുന്നതോടെ എസ്പിക്കുള്ള വോട്ട് കുറയുമോ എന്ന ആശങ്കയുണ്ട്. മണ്ഡലത്തില്‍ 4.25 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. അതില്‍ 90000 മുസ്ലീങ്ങളാണ്. ദളിതുകള്‍ 70000, യാദവര്‍ 56000, രാജ്ഭര്‍ 52000, ചൗഹാന്‍ 46000 എന്നിങ്ങനെയാണ് കണക്ക്. ഇതില്‍ യാദവ, മുസ്ലീം, ദളിത് വോട്ടര്‍മാരുടെ പിന്തുണ എസ്പി പ്രതീക്ഷിക്കുന്നത്.

രാജ്ബര്‍, ചൗന മുന്നോക്ക വിഭാഗം വോട്ടുകള്‍ ലഭിക്കുമെന്ന് ബിജെപിക്ക് ഉറപ്പാണ്. മുസ്ലീങ്ങളിലെ പിന്നോക്ക വിഭാഗമായ പസ്മന്ദകളുടെ പിന്തുണ നേടാനും ബിജെപി ശ്രമിക്കുന്നുണ്ട്. ഈ വോട്ടുകള്‍ക്കായി ഡാനിഷ് ആസാദ് അന്‍സാരിയെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്. ബിജെപി സര്‍ക്കാരിലെ ഏക മുസ്ലീം മന്ത്രിയാണ് ഡാനിഷ്. മൊത്തം മുസ്ലീം വോട്ടര്‍മാരില്‍ 70 ശതമാനം പസ്മന്ദ മുസ്ലീങ്ങളില്‍ നിന്നുള്ളവരാണ്. ഓംപ്രകാശ് രാജ്ബര്‍ ഒപ്പം വന്നതോടെ ബിജെപിക്ക് ദളിത് വോട്ടുകളിലും ആശങ്കയില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+