കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗസല്‍ നടത്താന്‍ ദില്ലിക്കും പേടി

  • By Athul
Google Oneindia Malayalam News

ദില്ലി: പാകിസ്ഥാനി ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ ദില്ലിയില്‍ നടത്താനിരുന്ന പരിപാടി മാറ്റി വച്ചതായി റിപ്പോര്‍ട്ടുകള്‍. ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മുംബൈയില്‍ നടത്താനിരുന്ന ഗുലാം അലിയുടെ ഗസല്‍ മാറ്റിവച്ചിരുന്നു. അന്ന് ശിവസേനയുടെ ഭീഷണിക്കുമുന്നില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മുട്ടുമടക്കിയാതി ആക്ഷേപം ഉയരുകയും ചെയ്തിരുന്നു. അതിനെതുടര്‍ന്ന് ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി സര്‍ക്കാര്‍ ഗുലാം അലിയെ ഡല്‍ഹിയിലേക്ക് പരിപാടി അവതരിപ്പിക്കാനായി ക്ഷണിച്ചു.

നവംബര്‍ 8 നാണ് പരിപാടി നടത്താനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ തീയതി അടുത്തതോടെ ശിവസേന ഭീഷണിയുമായി എത്തി. ഡല്‍ഹിയില്‍ ഒരിടത്തും പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നും എന്ത് വിലകൊടുത്തും തടയുമെന്നും ശിവസേന വ്യക്തമാക്കി.

gulamali

ഇതിനെതുടര്‍ന്ന് പരിപാടി മാറ്റിവയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ആരുടേയും ഭീഷണിക്ക് വഴങ്ങില്ലെന്നും പരിപാടിക്ക് കൂടുതല്‍ സുരക്ഷയേര്‍പ്പെടുത്താന്‍ വേണ്ടിയാണ് മറ്റൊരു ദിവസത്തേക്ക് മാറ്റുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പരിപാടി നടത്താന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം, വേണ്ടി വന്നാല്‍ അധിക സുരക്ഷയ്ക്കായി ആംആദ്മി പ്രവര്‍ത്തകരുടെ പിന്തുണ തേടുമെന്നും അവര്‍ അറിയിച്ചു.

ഡല്‍ഹി ടൂറിസം വകുപ്പ് മന്ത്രി കപില്‍ മിശ്രയാണ് ഗുലാം അലിയെ പരിപാടി അവതരിപ്പിക്കാനായി ഡല്‍ഹിയിലേക്ക് ക്ഷണിച്ചത്. എന്നാല്‍ ശിവസേനയുടെ എതിര്‍പ്പ് മറികടന്ന് പരിപാടി നടത്താന്‍ ഗുലാം അലിയെ ക്ഷണിച്ചു കൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രംഗത്തുവന്നു.

കഴിഞ്ഞ തവണ സംഘാടകര്‍ പിന്‍വാങ്ങിയതിനാലാണ് പരിപാടി നടത്താന്‍ കഴിയാതിരുന്നത്. മഹാരാഷ്ട്രയില്‍ എവിടെ വേണമെങ്കിലും ഗുലാം അലിക്ക് പരിപാടി നടത്താം അതിനു വേണ്ട എല്ലാ സുരക്ഷയും മഹാരാഷ്ട്ര ഗവണ്‍മെന്റ് ഉറപ്പു തരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

English summary
Days before he was to perform in Delhi, Pakistani singer Ghulam Ali's concert has been postponed, say reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X