വാലൻൈറൻസ് ദിനത്തിൽ കാമുകിയെ ഹോട്ടലിൽ നിന്ന് തള്ളിയിട്ട് കൊന്നു!! ബലാത്സംഗ ശ്രമവും നടന്നതായി പൊലീസ്!!

  • By: മരിയ
Subscribe to Oneindia Malayalam

ഇന്‍ഡോര്‍: വാലന്‍ൈന്‍സ് ദിനം ആഘോഷിക്കാന്‍ കാമുകനോടൊപ്പം പോയ പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം. ശില്‍പ ബദോരിയ എന്ന പെണ്‍കുട്ടിയാണ് ഹോട്ടലിന്‌റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ചത്. 

കാമുകനോടൊപ്പമാണ് പെണ്‍കുട്ടി ഹോട്ടലില്‍ എത്തിയിരുന്നത്. ബലാത്സംഗ ശ്രമത്തിന് ഇടേയാണ് പെണ്‍കുട്ടി മരിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

പ്രണയദിനം ആഘോഷിക്കാന്‍

സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ശില്‍പു, കാമുകന്‍ നീരജിന് ഒപ്പമാണ് ഇന്‍ഡോറിലെ ലെമണ്‍ ട്രീ ഹോട്ടലില്‍ എത്തിയത്. നീരജിന്‌റെ രണ്ട് സുഹൃത്തുക്കളും, ഇവരുടെ കാമുകിമാരും ഒപ്പം ഉണ്ടായിരുന്നു.

മദ്യപിച്ചു

ശില്‍പു മദ്യപിച്ചിട്ടുണ്ടായിരുന്നു എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായി. ഇതിന് ശേഷം കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഹോട്ടല്‍ മുറിയില്‍ കണ്ടത്

ശില്‍പുവിന്‌റെ അടിവസ്ത്രങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് കണ്ടെടുത്തു. ഇവിടെ രക്തം തളംകെട്ടി കിടക്കുന്നുണ്ടായിരുന്നു. മദ്യത്തിന്‌റെ മയക്കുമരുന്നിന്‌റെയും അവശിഷ്ടങ്ങളും മുറിയില്‍ നിന്ന് കണ്ടെടുത്തു.

ബലാത്സംഗ ശ്രമം

മദ്യലഹരിയില്‍ ആയ പെണ്‍കുട്ടിയെ യുവാക്കള്‍ ചേര്‍ന്ന് ബലാത്സഗം ചെയ്യാന്‍ ശ്രമിച്ചു. ഇതില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിന് ഇടേയതാണ് പെണ്‍കുട്ടി ഹോട്ടലിന്‌റെ നാലാം നിലയില്‍ നിന്ന് വീണത്. ഗുരുതരമായ പരിക്കേറ്റ ശില്‍പു തല്‍ക്ഷണം മരിച്ചു.

കേസ് ഒതുക്കാന്‍ ശ്രമം

ശില്‍പുവിന്‌റെ കാമുകന്‍ നീരജിന്‌റെ ബന്ധുക്കള്‍ ചേര്‍ന്ന് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അച്ഛന്‍ രമേശ് സിംഗ് കുറ്റപ്പെടുത്തുന്നു. മകള്‍് ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു പൊലീസ് ആദ്യം ശ്രമിച്ചത്. താന്‍ പരാതി നല്‍കിയത് കൊണ്ട് മാത്രമാണ് ഹോട്ടല്‍ മുറിയില്‍ പരിശോധന നടത്തിയതും തെളിവുകള്‍ കണ്ടെടുത്ത് എന്നും രമേശ് പറയുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളത്

മരണത്തിന് മുമ്പ് ശില്‍പും ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മദ്യത്തിന്‌റെ അംശവും ശരീരത്തില്‍ കാണുന്നുണ്ട്. വീഴ്ചയില്‍ തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം.

English summary
The postmortem report that stated that Shilpu had defensive wounds on her body and was sexually assaulted before her death.
Please Wait while comments are loading...