കാമുകി ബീഫ് കഴിക്കാന്‍ നിർബന്ധിച്ചു; കാമുകന്‍ ആത്മഹത്യ ചെയ്തു, ഫേസ്ബുക്ക് കുറിപ്പ്, ഒടുവില്‍ പരാതി
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ രണ്ട് മാസം മുമ്പ് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകിക്കും സഹോദരുനുമെതിരെ പരാതിയുമായി യുവാവിന്റെ കുടുംബം. ഉത്തര്‍പ്രദേശ് സ്വദേശിയായ രാഹുല്‍ സിങ്ങി(27)ന്റെ മരണത്തിലാണ് അമ്മ വീണാദേവി യുവാവിന്റെ കാമുകിയായ സോനം അലി, മുഖ്താർ അലി എന്നിവർക്കെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്.
സോനം അലിയും സഹോദരനും ചേർന്ന് ബീഫ് കഴിക്കാന്‍ നിർബന്ധിച്ചതിനെ തുടർന്നാണ് മകന്‍ ആത്മഹത്യ ചെയ്തതെന്നാണ് വീണാ ദേവി പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ ആരോപിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കിയുള്ള ആത്മഹത്യാക്കുറിപ്പ് മകന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവർ അവകാശപ്പെടുന്നു.

സോനവും സഹോദരനും ബീഫ് കഴിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന ആത്മഹത്യാ കുറിപ്പ് ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും കണ്ടെത്തിയതായി രാഹുല്‍ സിങ്ങിന്റെ ചില സുഹൃത്തുക്കൾ കുടുംബത്തെ അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സോനത്തിനും സഹോദരനുമെതിരെ കേസെടുത്തിട്ടുണ്ടെന്നും എന്നാൽ ആത്മഹത്യാ കുറിപ്പ് യഥാർത്ഥത്തിൽ മരിച്ചയാളാണോ മറ്റാരെങ്കിലുമാണോ അപ്‌ലോഡ് ചെയ്തതെന്നും പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് ഉദ്‌ന പോലീസ് ഇന്‍സ്പെക്ടർ ഹർഷദ് ആചാര്യ പറഞ്ഞു.

മരിച്ചയാളുടെ എഫ്ബി അക്കൗണ്ടിലെ ആത്മഹത്യാ കുറിപ്പ് രണ്ട് മാസമായി ആരും ശ്രദ്ധിക്കാതിരുന്നത് ദുരൂഹമാണെന്നും പൊലീസ് കൂട്ടിച്ചേർക്കുന്നു. "മരിച്ചയാളുടെ എഫ്‌ബി അക്കൗണ്ടിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്നും ആത്മഹത്യാ കുറിപ്പിലെ കൈയക്ഷരം മരിച്ചയാളുടെ തന്നെയാണോയെന്ന് പരിശോധിച്ചു വരികയാണ്. എല്ലാ സാധ്യതകളും ഞങ്ങൾ അന്വേഷിക്കുന്നുണ്ട്. പ്രതികളെ ഞങ്ങൾ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല," ഇൻസ്പെക്ടർ ആചാര്യ പറഞ്ഞു.

സോനത്തിനൊപ്പം മകന്‍ താമസം തുടങ്ങിയിട്ട് ഒരു വർഷമായെന്നും ഈ സമയങ്ങളില്‍ താനുമായി ബന്ധപ്പെട്ടിരുന്നില്ലെന്നും വിണാ ദേവി നൽകിയ പരാതിയിൽ പറയുന്നു. ജൂൺ 27ന് മകൻ തൂങ്ങി മരിച്ചെന്നാണ് പരാതി. രണ്ട് മാസത്തിന് ശേഷം വെള്ളിയാഴ്ച അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കൾ തന്നെ സമീപിച്ച് സോനവും അവളുടെ സഹോദരൻ മുഖ്താർ അലിയും ചേർന്ന് ബീഫ് കഴിക്കാൻ നിർബന്ധിച്ചെന്ന് അവകാശപ്പെട്ട് രോഹിത് അപ്‌ലോഡ് ചെയ്‌ത ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും തന്നെ അറിയിക്കുകയായിരുന്നുവെന്നും അമ്മ പരാതിയില്‍ പറയുന്നു.

ബീഫ് കഴിക്കാന്‍ കാമുകിയും സഹോദരനും നിര്‍ബന്ധിച്ചെന്നും ബീഫ് കഴിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് രാഹുലിന്റെ കുറിപ്പിലുള്ളതെന്നുമാണ് അവകാശവാദം. എന്നാല്‍ ഈ ആരോപണം സോനവും സഹോദരനും നിഷേധിക്കുകയാണ്. സീലിങ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് രാഹുലിനെ കണ്ടതെന്നായിരുന്നു സംഭവദിവസം യുവതിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്

യുപിയിലെ പ്രതാപ്ഗഢ് സ്വദേശികളാണ് രോഹിതിന്റെ കുടുംബം. സൂറത്തിലെ ഉദ്‌ന പ്രദേശത്തുള്ള ഒരു പവർലൂം ഫാക്ടറിയിലെ ജോലി ആവശ്യാർത്ഥമാണ് ഇവർ ഗുജറാത്തിലെത്തിയത്. ഫാക്ടറിയിലെ ജോലിക്കിടെയാണ് രാഹുല്‍ സഹപ്രവര്‍ത്തകയായ സോനം അലിയുമായി അടുപ്പത്തിലാവുന്നത്. വീട്ടുകാർ എതിർപ്പുന്നയിച്ചതോടെ വീട് വിട്ടിറങ്ങിയ രാഹുല്‍ സോനത്തിനൊപ്പം പട്ടേല്‍ നഗറില്‍ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു












Click it and Unblock the Notifications