Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടിക ജാതിയാക്കിയില്ലെങ്കില്‍ ഒന്നരലക്ഷം പേര്‍ ക്രിസ്ത്യാനികളാകും

ആഗ്ര: പണ്ട് ഇസ്ലാം മതവും ക്രിസ്തുമതവും സ്വീകരിച്ചവരെ ഹിന്ദു മതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന ഘര്‍ വാപസി ആദ്യം നടന്നത് ആഗ്രയില്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആഗ്രയില്‍ നിന്നുള്ള വാര്‍ത്തകള്‍ കേട്ടാല്‍ സംഘപരിവാര്‍ സംഘങ്ങള്‍ ശരിക്കും ഞെട്ടും!!!

തങ്ങളെ പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ കൂട്ടത്തോടെ ക്രിസ്തുമതം സ്വീകരിക്കും എന്നാണ് ഒരു വിഭാഗത്തിന്റെ ഭീഷണി. ഇടയ വിഭാഗമായ ധങ്കാരുകളാണ് ഇങ്ങനെ ഭീഷണി മുഴക്കിയിരിക്കുന്നത്.

Religious Symbols

കഴിഞ്ഞ ദിവസം ആഗ്രയില്‍ ചേര്‍ന്ന മഹാ പഞ്ചായത്തിലാണ് ധങ്കാരുകള്‍ ഇത്തരം ഒരു പ്രഖ്യാപനം നടത്തിയത്. ഒരുമാസത്തിനകം തങ്ങളെ പട്ടിക ജാതി വിഭാഗമായി പ്രഖ്യാപിച്ചില്ലെങ്കില്‍ ഒന്നര ലക്ഷം പേര്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്നും മഹാപഞ്ചായത്ത് പ്രഖ്യാപിച്ചു.

ആഗ്രയിലും പരിസര പ്രദേശങ്ങളിലും ഉള്ള ജാതി വിഭാഗമാണ് ധങ്കാര്‍. 1950 ല്‍ തന്നെ തങ്ങളെ പട്ടിക ജാതി വിഭാഗമായി തരം തിരിച്ചിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇത് പ്രഖ്യാപിക്കപ്പെട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്ക് വേണ്ടി ഒന്നും ഇതുവരെ ചെയ്തിട്ടില്ലെന്നാണ് സമുദായ നേതാക്കള്‍ പറയുന്നത്.

വിദ്യാഭ്യാസപമായും സാമൂഹ്യപരമായും താഴേ തട്ടില്‍ നില്‍ക്കുന്ന വിഭാഗമാണ് ധങ്കാരുകളുടേത്. തങ്ങള്‍ക്ക് പട്ടിക ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കണം എന്നത് മാത്രമാണ് അവര്‍ ഇപ്പോള്‍ ഉന്നയിക്കുന്ന ആവശ്യം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ജാതിയെ പ്രതിനിധീകരിച്ച് 300 പ്രതിനിധികളാണ് മഹാപഞ്ചായത്തില്‍ പങ്കെടുത്തത്. ഹരിയാലി വാടികയില്‍ വച്ചായിരുന്നു പരിപാടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+