• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കാർഷിക തൊഴിലാളികൾക്ക് മയക്കുമരുന്ന് നൽകി';പഞ്ചാബ് സർക്കാരിന് കേന്ദ്രത്തിന്‍റെ കത്ത്

ദില്ലി; കുടിയേറ്റ തൊഴിലാളികളെ സംസ്ഥാനത്തെ കൃഷിയിടങ്ങളിൽ ദീർഘനേരം പണിയെടുപ്പിക്കുന്നതിനായി മയക്കുമരുന്ന് നൽകുന്നുണ്ടെന്നും സംഭവത്തിൽ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ് സർക്കാരിന് കത്തയച്ച് കേന്ദ്രസർക്കാർ. ബിഎസ്എഫ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് കത്തിൽ പറയുന്നു. മാർച്ച് 17 നാണ് പഞ്ചാബ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുംആഭ്യന്തര മന്ത്രാലയം കത്തയച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം

ഗുരുദാസ്പൂർ, അമൃത്സർ, ഫിറോസ്പൂർ, അബോഹർ എന്നീ സ്ഥലങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽ നിന്ന് ബി‌എസ്‌എഫ് 'പിടികൂടിയ' 58 പേരെ പരാമർശിച്ചാണ് കത്ത്. ചോദ്യം ചെയ്യലില്‍ ഇവരിൽ ഭൂരിഭാഗവും മാനസിക വെല്ലുവിളി നേരിടുന്നവരോ ദുർബലമായ മാനസികാവസ്ഥയിലോ ഉള്ളവരാണെന്നും പഞ്ചാബിലെ അതിർത്തി ഗ്രാമങ്ങളിൽ ബോണ്ട് തൊഴിലാളികളായി പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമായതായി കത്തില്‍ പറയുന്നു. . അറസ്റ്റിലായവർ ദരിദ്രരായ കുടുംബപശ്ചാത്തലക്കാരും ബീഹാറിലെയും ഉത്തർപ്രദേശിലെയും വിദൂര പ്രദേശങ്ങളിൽ നിന്നുള്ളവരാണെന്നും കത്തിൽ പറയുന്നുണ്ട്.

മനുഷ്യക്കടത്ത് സംഘങ്ങളാണ് ഇതിനു പിന്നിലെന്നാണ് കത്തില്‍ വിശദമാക്കിയിരിക്കുന്നത്. മികച്ച ശമ്പളം വാഗ്ദാനം ചെയ്ത് ജന്മനാട്ടില്‍ നിന്നും തൊഴിലാളികളെ ഇവിടേക്ക് എത്തിക്കുകയും എത്തിക്കഴിഞ്ഞാല്‍ തൊഴിലാളികളെ വളരെ കുറഞ്ഞ ശമ്പളം നല്കി ചൂഷണം ചെയ്യുകയും മനുഷ്യത്വ രഹിതമായിഇവരോട് പെരുമാറുകയും ചെയ്യുന്നു. വയലുകളില്‍ തുടര്‍ച്ചയായി ദീര്‍ഘനേരം പണിയെ‌ടുപ്പിക്കുന്നതിനായി ഈ തൊഴിലാളികൾക്ക് പലപ്പോഴും മയക്കു മരുന്നുകൾ നൽകുന്നുണ്ട്. ഇത് അവരുടെ ശാരീരികാരോഗ്യത്തെയും മാനസീകാരോഗ്യത്തെയും ഒരുപോലെ മോശമായി ബാധിക്കുന്നുണ്ട്. ബിഎസ്എഫ് രക്ഷപെടുത്തിയ ആളുകളെ തുടർനടപടികൾക്കായി സംസ്ഥാന പോലീസിന് കൈമാറിയിട്ടുണ്ടെന്നും കത്തിൽ പറഞ്ഞു.

സൂപ്പർ ലുക്കിൽ ബിഗ് ബോസ് താരം; നിധി അഗർവാളിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

മനുഷ്യക്കടത്ത്, നിര്‍ബന്ധിത തൊഴില്‍, മനുഷ്യാവകാശം തുടങ്ങിയ ഗുരുതരമായ വിഷയങ്ങള്‍ ഉള്‍പ്പെട്ട ഈ സംഭവത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ മന്ത്രാലയത്തെ അറിയിക്കണമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

അതേസമയം കാര്‍ഷിക നേതാക്കളില്‍ നിന്ന് കത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കർഷകരുടെ പ്രതിച്ഛായ അപകീർത്തിപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് അഖിലേന്ത്യാ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി അംഗവും ബികെയു ഡകൗണ്ട ജനറൽ സെക്രട്ടറിയുമായ ജഗ്മോഹൻ സിംഗ് ആരോപിച്ചു.ഞങ്ങളെ ഖാലിസ്ഥാനിയും തീവ്രവാദികളും എന്ന് വിളിച്ചതിന് ശേഷം കേന്ദ്രസർക്കാർ മറ്റൊരു വര്‍ഗ്ഗീയ കാർഡ് ഇറക്കി കളിക്കുന്നു എന്ന് ജഗ്മോഹൻ സിംഗ് ആരോപിച്ചു. 2019-20 ൽ ബി‌എസ്‌എഫ് പൂർത്തിയാക്കിയതാണ് ഈ സർവ്വേ.ഇത്രയും നാള്‍ നടപടിയൊന്നും സ്വീകരിക്കാതെയിരുന്ന ശേഷം ഇപ്പോള്‍ കര്‍ഷക പ്രക്ഷോഭം അതിന്റെ ഉച്ചസ്ഥായിയിലെത്തിയപ്പോള്‍ മാത്രം പഞ്ചാബ് സർക്കാരിന് ഈ കത്തെഴുതിയത് അത്ഭുതപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം

കത്തിലെ ഉള്ളടക്കം സ്ഥിരീകരിച്ചെങ്കിലും കണ്ടെത്തലുകൾ അതിശയോക്തി നിറഞ്ഞതാണെന്ന് പഞ്ചാബിലെ മുതിർന്ന പോലീസ് ഓഫീസറും വെളിപ്പെടുത്തുന്നു. സംസ്ഥാനത്തെ കർഷകരെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പരിഹാസ്യമായ കണ്ടെത്തലെന്നാണ് മുന്‍ എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലി ദള്‍ കത്തിനെക്കുറിച്ച് പ്രതികരിച്ചത്.

അവസാന ലാപ്പിൽ ആലപ്പുഴയിൽ ട്വിസ്റ്റ്? ..ഈ 5 മണ്ഡലങ്ങൾ സേഫ് അല്ലെന്ന് എൽഡിഎഫും?.. പിടിക്കാനുറച്ച് യുഡിഎഫ്

10 ഉറപ്പിച്ചു?പാലക്കാട് കുതിക്കാൻ എൽഡിഎഫ്... ഇടത് കോട്ട പൊളിക്കാൻ ഉറച്ച് യുഡിഎഫ്,ശ്രീധരൻ ഞെട്ടിക്കുമോ?

സൂപ്പർ ലുക്കിൽ ബിഗ് ബോസ് താരം; നിധി അഗർവാളിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

cmsvideo
  തിരുവനന്തപുരത്ത് ഏറ്റവും വലിയ പോരാട്ടം വട്ടിയൂര്‍ക്കാവില്‍

  English summary
  Gives drugs to migrant workers working on farms; Centre's letter to Punjab govt
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X