ഇന്റർനെറ്റ് സേവനങ്ങൾ പുന:സ്ഥാപിക്കണം!!! ഡാർജിലിംഗിൽ പ്രതിഷേധം!!!

  • Posted By:
Subscribe to Oneindia Malayalam

ഡാർജിലിംഗ്: ഗൂർഖാ ലാൻഡ് പ്രക്ഷോഭത്തെ തുടർന്ന് നിറുത്തലാക്കിയ ഇന്റർനെറ്റ് സേവനങ്ങൾ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഗൂർഖാ ജനമുക്തി മോർച്ചയുടെ നേതൃത്വത്തിൽ ജില്ലാ മസിസ്ട്രേട്ട് ഓഫീസിനു മുന്നിൽ റാലി. ശക്തമായ സംഘർഷത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തിലധികമായി ഡാർജിലിംഗിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കിയിരുന്നു.

സംസ്ഥാന നേതാക്കളെ കേന്ദ്രം കൈവിട്ടോ!!! കോഴയാരോപണം പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി!!!

മായവതി രാജ്യസഭയിൽ നിന്ന് ഔട്ട്!!! രാജി ഉപരാഷ്ട്രപതി സ്വീകരിച്ചു!!!

നിരോധനാജ്ഞ 36ആം ദിവസത്തിലേക്ക് കടന്നതോടെ താഴ്‌വരയിലെ സംഘർഷങ്ങൾക്ക് അറുതിയായി. പൊലീസും സുരക്ഷാസേനയും പ്രശ്നബാധിത പ്രദേശത്ത് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. അവശ്യസേവനങ്ങൾ ഒഴികെ കടകൾ, ഹോട്ടലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെല്ലാം അടഞ്ഞുതന്നെ കിടക്കുകയാണ്.

internet

ഗു‌ർഖാലാൻഡ് പ്രക്ഷോഭത്തെ തുടർന്നു ഡാർജിലിംഗിൽ സർക്കാർ ഇന്‍റർനെറ്റ് സേവനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.ഇതിനെ തുടർന്ന് ഗൂർഖ ജനമുക്തി മോർച്ച പ്രവർത്തകർ ഗൂർഖാലാൻഡിനായി പ്രദേശത്ത് ബന്ദ് നടത്തിയിരുന്നു.ഡാര്‍ജിലിങിലുണ്ടായ കലാപത്തില്‍ 36 പോലീസുകാര്‍ക്ക് പരിക്കേറ്റിന്നു. കൂടാതെ സര്‍ക്കാനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് പ്രക്ഷോഭക്കാര്‍ നിരവധി വാഹനങ്ങള്‍ കത്തിച്ചിരുന്നു.

English summary
Activists of the Gorkha Janmukti Morcha (GJM) and other hill parties on Thursday held a demonstration outside the district magistrate’s office in Darjeeling, demanding the restoration of Internet services, which reain suspended for the past 32 days.
Please Wait while comments are loading...