Get Updates
Get notified of breaking news, exclusive insights, and must-see stories!

ആം ആദ്മിയും തൃണമൂലുമായും ചര്‍ച്ച നടക്കുന്നുണ്ടെന്ന് ചിദംബരം; ഗോവയില്‍ തന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ്

പനാജി: ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. 2017 ലേത് പോലുള്ള അബദ്ധങ്ങള്‍ പറ്റാന്‍ ഇനി അനുവദിക്കില്ലെന്നും അദ്ദേഹം എന്‍ ഡി ടി വിയോട് പറഞ്ഞു. 'തെരഞ്ഞെടുപ്പ് മോഷ്ടിക്കുന്ന പാര്‍ട്ടി ഇപ്പോഴും ചുറ്റും ഉണ്ട്. ആര്‍ക്കാണ് തിരഞ്ഞെടുപ്പ് മോഷ്ടിക്കാന്‍ കഴിയുകയെന്ന് ഞങ്ങള്‍ക്കറിയാം,' ബി ജെ പിയെ പരോക്ഷമായി സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. അട്ടിമറി നടത്താതിരിക്കാന്‍ തങ്ങള്‍ സദാ ജാഗരൂകരാണെന്നും അദ്ദേഹം വ്യക്തമാക്കി. എക്‌സിറ്റ് പോളുകള്‍ക്ക് പിന്നാലെ ഗോവയില്‍ തൂക്കുമന്ത്രിസഭയായിരിക്കുമെന്ന് വ്യക്തമായതോടെ കരുനീക്കങ്ങളുമായി കോണ്‍ഗ്രസും ബി ജെ പിയും സജീവമാണ്.

എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വടക്കന്‍ ഗോവയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ചിദംബരം നിഷേധിച്ചു. ചിദംബരത്തിനാണ് ഗോവയിലെ കോണ്‍ഗ്രസിന്റെ ചുമതല. കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ റിസോര്‍ട്ടിലേക്ക് കൊണ്ടുപോകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ അതിശയോക്തി കലര്‍ന്ന കഥകളാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ആഘോഷിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയുടെ ജന്മദിന പാര്‍ട്ടിയിലേക്ക് എല്ലാ സ്ഥാനാര്‍ത്ഥികളെയും ക്ഷണിച്ചിട്ടുണ്ടെന്നും ചിദംബരം വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികള്‍ ഒരുമിച്ചു കൂടുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1

ഗോവയില്‍ തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുന്നു. അതിന് ശേഷം മിനിറ്റുകള്‍ക്കുള്ളില്‍ ഒരു നേതാവിനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരും. അതിനാല്‍, അവരോട് (സ്ഥാനാര്‍ത്ഥികളോട്) കൂടിക്കാഴ്ച നടത്താന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു, അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്കുവേണ്ടി അക്ഷീണം പ്രചാരണം നടത്തിയ തങ്ങളുടെ ബ്ലോക്കുകളിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി സ്ഥാനാര്‍ത്ഥികള്‍ക്ക് ശക്തമായ ബന്ധമുണ്ടെന്നും അവര്‍ തമ്മിലുള്ള ബന്ധം പാര്‍ട്ടിയോടുള്ള വിശ്വസ്തത ഉറപ്പാക്കുമെന്നും ചിദംബരം പറഞ്ഞു.

2

ഓരോ സ്ഥാനാര്‍ത്ഥിയും തന്റെ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. അവരില്‍ പലരും വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ തിരഞ്ഞെടുപ്പ് വിജയിപ്പിക്കാന്‍ ബ്ലോക്ക് പ്രവര്‍ത്തകര്‍ അഹോരാത്രം പ്രയത്‌നിച്ചു. അതാണ് സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോട് കൂറ് പുലര്‍ത്തും എന്നുള്ള ഏറ്റവും വലിയ ഉറപ്പ്, ചിദംബരം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനായി മത്സരിച്ചവര്‍ തോറ്റാലും ജയിച്ചാലും പാര്‍ട്ടിക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിക്കുമെന്നും ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നും ചിദംബരം അവകാശപ്പെട്ടു.

3

എല്ലാ സ്ഥാനാര്‍ത്ഥികളോടും സംസാരിച്ചതിനാല്‍ കഴിഞ്ഞ ആഴ്ചയേക്കാള്‍ ഇന്ന് എനിക്ക് കൂടുതല്‍ ആത്മവിശ്വാസമുണ്ട്. ഞങ്ങള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,' അദ്ദേഹം പറഞ്ഞു. മാത്രമല്ല ബി ജെ പി ഇതര മുന്നണി രൂപീകരിക്കാന്‍ മറ്റ് ചെറിയ പാര്‍ട്ടികളുമായി പ്രവര്‍ത്തിക്കാന്‍ തന്റെ പാര്‍ട്ടി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇത്തവണ ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും മത്സരത്തിനുണ്ട്. ആം ആദ്മി പാര്‍ട്ടി ഒറ്റയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസ്, എം ജി പിയുമായി സഖ്യത്തിലുമാണ് മത്സരിക്കുന്നത്.

4

40 അംഗ ഗോവ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 14 ന് നടന്നു, മാര്‍ച്ച് 10 ന് ഫലം പ്രഖ്യാപിക്കും. 2017 ലെ തിരഞ്ഞെടുപ്പില്‍ ഗോവയിലെ 40 ല്‍ 17 സീറ്റും കോണ്‍ഗ്രസ് നേടിയെങ്കിലും 13 സീറ്റുകള്‍ നേടിയ ബി ജെ പി ചെറിയ പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെ അധികാരം പിടിച്ചെടുത്തു. രണ്ട് വര്‍ഷത്തിന് ശേഷം, 15 കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പിയിലേക്ക് മാറി, കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവ് ബാബു കാവ്ലേക്കറെ ബി ജെ പി ഉപമുഖ്യമന്ത്രിയാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+