കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവ ഫെബ്രുവരി 14ന് പോളിംഗ് ബൂത്തിലേക്ക്; നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, പോരാട്ടം കനക്കും

Google Oneindia Malayalam News

ദില്ലി: ഗോവയില്‍ ഫെബ്രുവരി 14ന് ഒറ്റഘട്ടമായി നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശനിയാഴ്ച അറിയിച്ചു. നിലവിലെ നിയമസഭയുടെ കാലാവധി മാര്‍ച്ചില്‍ അവസാനിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കൂടാതെ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഒമിക്റോണിന്റെ ആഘാതത്തില്‍ കൊവിഡ് കേസുകളുടെ പുനരുജ്ജീവനത്തിന് ഇടയിലാണ് വോട്ടെടുപ്പ്. രാഷ്ട്രീയ പാര്‍ട്ടികള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയെ ''സൂപ്പര്‍ സ്പേഡര്‍ ഇവന്റ് ആക്കി മാറ്റണമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കുനാല്‍ ആവശ്യപ്പെട്ടു.

goa

മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ നിലവില്‍ സംസ്ഥാനം ഭരിക്കുന്നുണ്ടെങ്കിലും ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും ഈ തിരഞ്ഞെടുപ്പില്‍ അമ്പരപ്പിക്കുന്ന ഘടകങ്ങളാകും, കോണ്‍ഗ്രസും ശക്തമായ പ്രചാരണ പരിപാടികളുമായി മത്സരരംഗത്തുണ്ട്.

അതേസമയം, തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച ആം ആദ്മി പാര്‍ട്ടി ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. 10 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എ എ പി. മുന്‍ ബി ജെ പി എം എല്‍ എമാരായ അലീന സല്‍ദാന്‍ഹ, മഹാദേവ് നായിക്, മുന്‍ കോണ്‍ഗ്രസ് വനിതാ വിഭാഗം പ്രസിഡന്റ് പ്രതിമ കുട്ടീഞ്ഞോ എന്നിവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഗോവയില്‍ 40 അംഗ നിയമസഭയാണുള്ളത്. 21 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്ക് ഭരണം ലഭിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടിയിരുന്നില്ല. എന്നാല്‍ ഇത്തവണ തിരഞ്ഞെടുപ്പ് സര്‍വ്വേകള്‍ എല്ലാം തന്നെ ബിജെപിക്ക് അനുകൂലമാണ് .

സംസ്ഥാനത്ത് ബി ജെ പിക്ക് ഒറ്റയ്ക്ക് ഭരിക്കാന്‍ സാധിക്കുന്ന സീറ്റുകള്‍ കിട്ടുമെന്ന് സര്‍വ്വെയില്‍ പറയുന്നു. 20 - 22 സീറ്റുകള്‍ ബി ജെ പിക്ക് ലഭിക്കുമെന്നാണ് സര്‍വ്വെ ഫലം. 2017ല്‍ ബി ജെ പിക്ക് 13 സീറ്റാണ് ലഭിച്ചത്. നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാമന്തിനെ തന്നെയാണ് സര്‍വ്വെയില്‍ പങ്കെടുത്തതില്‍ കൂടുതല്‍ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് താല്‍പ്പര്യപ്പെടുന്നത്. 31 ശതമാനം പേര്‍ അദ്ദേഹത്തെ പിന്തുണച്ചു. അതേ സമയം, കോണ്‍ഗ്രസ് നേതാവ് ദിഗംബര്‍ കാമത്തിനെ മുഖ്യമന്ത്രി പദവിയിലേക്ക് പിന്തുണച്ചവര്‍ 23 ശതമാനമാണ് .

Recommended Video

cmsvideo
MA Yusuf Ali Prayed For Narendra Modi Health- Controversy | Oneindia Malayalam

ഗള്‍ഫില്‍ വന്‍മാറ്റം; ഞങ്ങള്‍ റെഡി എന്ന് സൗദി അറേബ്യയോട് ഇറാന്‍, ഉദ്യോഗസ്ഥര്‍ ജിദ്ദയിലേക്ക്...ഗള്‍ഫില്‍ വന്‍മാറ്റം; ഞങ്ങള്‍ റെഡി എന്ന് സൗദി അറേബ്യയോട് ഇറാന്‍, ഉദ്യോഗസ്ഥര്‍ ജിദ്ദയിലേക്ക്...

English summary
Goa Assembly Election 2022: elections will be conducted on February 14, All You Need to Know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X