ഗോവയില്‍ ഇഞ്ചോടിഞ്ച്: കോണ്‍ഗ്രസിന് ഒപ്പത്തിനൊപ്പം പിടിച്ച് ബിജെപിയും, ഞെട്ടിച്ച് തൃണമൂല്‍ സഖ്യം
പനാജി: വോട്ടെണ്ണല്‍ പുരോഗമിക്കുന്തോറും ഗോവയില്‍ ലീഡ് നില മാറി മറിയുന്നത്. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് ലീഡ് പിടിച്ചെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ബി ജെ പിക്ക് തിരികെ കയറാന്‍ സാധിച്ചു. ആകെയുള്ള 40 മണ്ഡലങ്ങളുടേയും ഫലം പുറത്ത് വന്നപ്പോള്‍ കോണ്‍ഗ്രസിന് ഒരു ഘട്ടത്തില്‍ കേവല ഭൂരിപക്ഷമായ 21 എന്ന മാന്ത്രിക സംഖ്യയിലേക്ക് ലീഡുയർത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. എന്നാല്‍ നിലവില്‍ കോണ്‍ഗ്രസിനെ മറികടന്ന് ലീഡുയർത്താന്‍ ബി ജെ പിക്ക് സാധിച്ചു. 18 സീറ്റുകളിലാണ് നിലവില്‍ ഗോവയില്‍ ലീഡ് ചെയ്യുന്നത്. 17 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിലുള്ളത്.
അതേസമയം ഗോവയിലെ പ്രാദേശിക സഖ്യകക്ഷിയാ എം ജെ പിയുമായി സംഖ്യം ചേർന്ന് മത്സരിച്ച മമത ബാനർജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ശ്രദ്ധേയമായ പ്രകടനമാണ് ഗോവയില്‍ കാഴ്ചവെക്കുന്നത്. എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവെച്ചുകൊണ്ട് 4 സീറ്റിലാണ് തൃണമൂല്‍ എം ജെ പി സഖ്യം മുന്നേറുന്നത്. തൂക്ക് സഭയാണ് വരുന്നതെങ്കില്‍ ഈ സഖ്യത്തിന്റെ നിലപാടായിരിക്കും നിർണ്ണായകമാവുക. വോട്ടെണ്ണലിന് മുമ്പ് തന്നെ എം ജെ പിയുമായുള്ള സഖ്യചർച്ചകള്‍ ബി ജെപിയും കോണ്‍ഗ്രസ് ആരംഭിച്ചിരുന്നു.

2017ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ 17 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നെങ്കിലും 13 സീറ്റുകൾ നേടിയ ബിജെപി, എം ജി പി (മൂന്ന് സീറ്റുകൾ ), ഗോവ ഫോർവേഡ് പാർട്ടി (ജി എഫ് പി), സ്വതന്ത്രർ എന്നിവരുമായി ചേർന്ന് മനോഹർ പരീക്കറുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുകയായിരുന്നു. എന്നാല്‍ 2019ൽ പരീക്കറിന്റെ മരണശേഷം സാവന്ത് മുഖ്യമന്ത്രിയായപ്പോൾ രണ്ട് എം ജി പി മന്ത്രിമാരെ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതോടെ എന്‍ ഡി എയുമായുള്ള ബന്ധം അവർ ഉപേക്ഷിച്ചു
തൃണമൂലുമായി സഖ്യം രൂപീകരിച്ചാണ് മത്സരിച്ചതെങ്കിലും എം ജി പിയുമായി തങ്ങള്‍ക്ക് ഇപ്പോഴും നല്ല ബന്ധമാണുള്ളതെന്നാണ് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അഭിപ്രായപ്പെടുന്നത്. ബി ജെ പിക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ എം ജി പിയുടെ പിന്തുണക്കായി കേന്ദ്ര ബിജെപി നേതൃത്വം ഇതിനോടകം തന്നെ ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞുവെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നത്. മറുവശത്ത് കോണ്‍ഗ്രസും ചർച്ചകള്‍ ആരംഭിച്ചിരുന്നു. തൃണമൂലിനെ കേന്ദ്രീകരിച്ചായിരുന്നു അവരുടെ ചർച്ചകള്‍












Click it and Unblock the Notifications