Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് സ്വതന്ത്രരുടെ പിന്തുണ അവകാശപ്പെട്ട് ബിജെപി, ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ നീക്കം

പനാജി: ഗോവയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം തുടങ്ങി ബിജെപി. 18 സീറ്റില്‍ അവര്‍ വിജയിച്ചിട്ടുണ്ട്. മൂന്ന് സ്വതന്ത്രരുടെ പിന്തുണ പാര്‍ട്ടി അവകാശപ്പെടുന്നുണ്ട്. ഇവര്‍ പിന്തുണയ്ക്കാമെന്ന് ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പ്പിള്ളയെ കാണും. ബിച്ചോലിമില്‍ നിന്ന് വിജയിച്ച ചന്ദ്രകാന്ത് ഷെട്ടി, കര്‍ട്ടോറിമിലെ അലക്‌സ് റെജിനാള്‍ഡോ, കോര്‍ട്ടാലിമിലെ ആന്റോണിയോ വാസ് എന്നിവരാണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പാണ്. പത്ത് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. സ്വതന്ത്രരുടെ പിന്തുണയോടെ 21 സീറ്റുമായി ഭൂരിപക്ഷം നേടാനും ബിജെപിക്ക് സാധിക്കും.

1

അതേസമയം ബിജെപി ആദ്യ ഘട്ടത്തില്‍ പിന്നില്‍ നിന്നെങ്കിലും പിന്നീട് ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. 21 സീറ്റില്‍ വരെ കോണ്‍ഗ്രസ് തുടക്കത്തില്‍ ലീഡ് ചെയ്തിരുന്നു. മുഖ്യമന്ത്രി പ്രമോദ് സാവന്തും തുടക്കത്തില്‍ മണ്ഡലത്തില്‍ പിന്നിലായിരുന്നു. എന്നാല്‍ നിലവില്‍ 350 വോട്ടിന് മുന്നിലാണ് സാവന്ത് ഇപ്പോള്‍. നേരത്തെ മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കര്‍ പനാജിയില്‍ പരാജയപ്പെട്ടിരുന്നു. കടുത്ത ഭരണവിരുദ്ധ വികാരം ബിജെപിക്കെതിരെയുണ്ടായിട്ടും അതൊന്നും മുതലെടുക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാകുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന് ഗോവയില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.

ഗോവയില്‍ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി കിംഗ് മേക്കറാവുമെന്നായിരുന്നു ചോദ്യം. ഇവര്‍ മൂന്ന് സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. എന്നാല്‍ ഇവര്‍ പ്രമോദ് സാവന്തിനെ പിന്തുണയ്ക്കുമോ എന്ന് വ്യക്തമല്ല. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി ഒരു സീറ്റിലും ആംആദ്മി പാര്‍ട്ടി രണ്ട് സീറ്റിലും മുന്നിലാണ്. 2017ലെ പോലെ തിരിച്ചടിയുണ്ടാവാതിരിക്കാന്‍ കോണ്‍ഗ്രസ് പരമാവധി ശ്രമിച്ചിരുന്നു. സ്ഥാനാര്‍ത്ഥികളെയെല്ലാം പനാജിക്ക് സമീപമുള്ള ബാംബോലിം ഗ്രാമത്തിലെ ആഢംബര റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഫലം കോണ്‍ഗ്രസിന് എതിരാവുകയായിരുന്നു. അതേസമയം സ്വതന്ത്രരുടെ പിന്തുണയുണ്ടെങ്കില്‍ പ്രമോദ് സാവന്ത് തന്നെ മുഖ്യമന്ത്രിയാവും.

ഗോവയില്‍ മാത്രമല്ല കോണ്‍ഗ്രസിന് ഒരു സംസ്ഥാനത്തും ഭരണം കിട്ടിയില്ല എന്നതാണ് നിരാശപ്പെടുത്തുന്നത്. പഞ്ചാബില്‍ വന്‍ തോല്‍വിയാണ് പാര്‍ട്ടി ഏറ്റുവാങ്ങിയത്. ഉത്തരാഖണ്ഡിലും മണിപ്പൂരിലും പാര്‍ട്ടി പിന്നില്‍ പോയി. കോണ്‍ഗ്രസും എംജിപിയുമെല്ലാം സഖ്യമായി മത്സരിച്ചപ്പോള്‍ ബിജെപി ഇത്തവണ ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്. കഴിഞ്ഞ ദിവസം പ്രമോദ് സാവന്ത് ദില്ലിയിലെത്തി നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാരുണ്ടാക്കാന്‍ ആരുമായും സഖ്യമാകാം എന്ന നിലപാടാണ് ദേശീയ നേതൃത്വം സ്വീകരിച്ചത്. ഇതിനനുസരിച്ചാണ് സാവന്ത് കാര്യങ്ങള്‍ നീങ്ങിയത്. നേരത്തെ തന്നെ പാര്‍ട്ടി സ്വതന്ത്രരുമായി ബന്ധപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+