കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുകേഷ് അംബാനിയെ കടത്തിവെട്ടി ദിലീപ് സംഘ്‌വി

  • By Aiswarya
Google Oneindia Malayalam News

മുംബൈ: മുകേഷ് അംബാനിയെ കടത്തിവെട്ടി ദിലീപ് സംഘ്‌വി ഏറ്റവും ധനികനായ ഇന്ത്യക്കാരനായി. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുകേഷ് അംബാനിയെ മറികടന്നാണ് സണ്‍ ഫാര്‍മയുടെ പ്രൊമോട്ടറായ ദിലീപ് സംഘ്‌വി ഏറ്റവും ധനികനായ ഇന്ത്യക്കാരനായി മാറിയത്.
സണ്‍ ഫാര്‍മ, അഡ് വാന്‍സ് റിസര്‍ച്ച്, റാന്‍ബാക്‌സി ലാബ് എന്നിവയില്‍ 63 ശതമാനത്തിലേറെ ഓഹരി പങ്കാളിത്തമാണ് 59 കാരനായ സംഘ് വിക്ക് ഉള്ളത്.

dilip-shanghvi

മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വ്യാഴാഴ്ചയിലെ ക്ലോസിങ് നിരക്കിന്റെ അടിസ്ഥാനത്തില്‍ 1.46 ലക്ഷം കോടി രൂപയാണ് ദിലീപിന്റെ ആസ്തി. എന്നാല്‍ ബ്ലൂംബര്‍ഗ്‌ഡോട്ട്‌കോമിന്റെ കോടീശ്വരന്മാരുടെ പട്ടികയില്‍ രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയ്ക്ക് ഇന്നലെത്തെ ക്ലോസിങ് നിരക്ക് പ്രകാരം 1.32 ലക്ഷം കോടി രൂപയാണ് ആസ്തി .

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ടചര്‍ എന്നിവയുടെ പ്രധാന ഓഹരി ഉടമയായ മുകേഷ് അംബാനിക്ക് രാജ്യാന്തര തലത്തില്‍ 33ാമത്തെ സ്ഥാനമാണുള്ളത്. 21.9 ബില്യന്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. 19.7 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള സാംഘ് വി, രാജ്യാന്തര തലത്തില്‍ 39ാം സ്ഥാനത്തുമാണ്

English summary
ilip Shanghvi, the 59-year-old promoter of Sun Pharma, appears to have overtaken Mukesh Ambani (57) of Reliance Industries Ltd (RIL) as the richest Indian if one goes by the promoter holdings in the listed companies of the two groups.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X