Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില പിടിച്ചാല്‍ കിട്ടില്ല? കേന്ദം ആ തീരുമാനമെടുത്താല്‍ വലിയ തിരിച്ചടി: ഇനിയും കുതിക്കും

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ സ്വർണവിലയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിന്റെ പ്രതിഫലനങ്ങള്‍ ഇന്ത്യയിലും ഉണ്ടായപ്പോള്‍ കേരളത്തില്‍ വില പുതിയ റെക്കോർഡുകള്‍ താണ്ടി. പവന് ഒറ്റയടിക്ക് ഇന്ന് 6000 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 60200 രൂപയിലേക്ക് എത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പവന്‍ സ്വർണത്തിന്റെ വില 60000 കടക്കുന്നത്.

ഗ്രാമിന് 75 രൂപ കൂടി 7525 രൂപയിലേക്ക് എത്തുകയും ചെയ്തു. 2024 ഒക്ടോബർ 31 ന് രേഖപ്പെടുത്തിയ 59640 രൂപയായിരുന്നു സംസ്ഥാനത്ത് ഇതുവരെ ഒരു പവന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,719 ഡോളറിലെത്തിയപ്പോള്‍ രാജ്യത്തെ കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 81,413 രൂപയാണ്. ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ തകർച്ചയും വിലയിടിവിന് കാരണമായിരിക്കുകയാണ്. സ്വർണ്ണത്തിന്റെ ഈ മുന്നേറ്റം വരും ദിവസങ്ങളിലും തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

gold-budget

ഇന്ത്യയെ സംബന്ധിച്ച് ഏറെ നിർണ്ണായകം വരാനിരിക്കുന്ന കേന്ദ്ര ബജറ്റാണ്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ ഉയർത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇറക്കുമതി നിയന്ത്രിക്കാനും വ്യാപാരക്കമ്മി കുറയ്ക്കാനും സർക്കാർ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ വർധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്മകുന്നത്.

2024 ലെ ബജറ്റില്‍ കേന്ദ്ര സർക്കാർ സ്വർണ്ണത്തിന്റെ അടക്കം ഇറക്കുമതി തീരുവ വലിയ രീതിയില്‍ കുറച്ചിരുന്നു. അഗ്രിക്കൾച്ചർ ഇൻഫ്രാസ്‌ട്രക്‌ചർ ഡവലപ്‌മെന്റ സെസ്‌ അടക്കം 15 ശതമാനമായിരുന്ന ഇറക്കുമതി തീരുവ ആറ് ശതമാനത്തിലേക്ക് കുറക്കുകയായിരുന്നു. എന്നാല്‍ ഇതിലൂടെ പ്രതീക്ഷിച്ച നേട്ടം ഉണ്ടായിട്ടില്ലെന്ന വിലയിരുത്തല്‍ ശക്തമാണ്. ഈ സാഹചര്യത്തിലാണ് ഇറക്കുമതി തീരുവ 10 ശതമാനത്തിലേക്കെങ്കിലും എത്തുമെന്നാണ് അഭ്യൂഹം.

ഇറക്കുമതി തീരുവ വർധിപ്പിക്കാനുള്ള തീരുമാനം സർക്കാർ പ്രഖ്യാപിക്കുകയാണെങ്കില്‍ സ്വർണ വില മുകളിലേക്ക് പോകും എന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ തവണ ഇറക്കുമതി തീരുവ കുറച്ചത് വലിയ വിലയിടിവിനും ഇറക്കുമതിയിലെ വർധനവിനും കാരണമായിരുന്നു. 2024 ഓഗസ്റ്റിൽ ഇന്ത്യയിലെ സ്വർണ്ണ ഇറക്കുമതി മൂല്യം 104% വർദ്ധിച്ച് 10.06 ബില്യൺ ഡോളറിലേക്കാണ് എത്തിയത്. 2024-ൽ ഇന്ത്യ ആകെ 47 ബില്യൺ ഡോളറിൻ്റെ സ്വർണമാണ് ഇറക്കമതി ചെയ്തത്.

ഇറക്കുമതി തീരുവ വർധിപ്പിക്കുന്നത് ആഭ്യന്തര വിപണിയിൽ സ്വർണവിലയിൽ വൻ കുതിച്ചുചാട്ടത്തിന് കാരണമാകുന്നതിനോടൊപ്പം തന്നെ ഇറക്കുമതിയിലെ ഇടിവിനും കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം വിദേശത്ത് നിന്നുള്ള സ്വർണ്ണക്കള്ളക്കടത്തും വർധിച്ചേക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+