Get Updates
Get notified of breaking news, exclusive insights, and must-see stories!

ജ്വല്ലറികളോട് ബൈ പറഞ്ഞ് ഇന്ത്യക്കാർ; വില താങ്ങാനാകുന്നില്ല: വില്‍പ്പന കൂടിയത് ആ ദിവസങ്ങളില്‍ മാത്രം

ഉയന്ന സ്വർണ വില ഇന്ത്യയിലെ ആഭരണ വില്‍പ്പനയെ സാരമായി ബാധിച്ചതായി റിപ്പോർട്ട്. അക്ഷയതൃതീയ ദിവസം ഒഴികെ ഏപ്രിൽ, മെയ് മാസങ്ങളിൽ ഇന്ത്യയിൽ സ്വർണ്ണാഭരണ വിൽപ്പന വളരെ കുറവായിരുന്നുവെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഉയർന്നതും അസ്ഥിരവുമായ സ്വർണ്ണ വിലകളും വലിയ സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് ഇതിന്റെ കാരണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഉപഭോക്താക്കൾ അവരുടെ വാങ്ങലുകൾ മാറ്റിവയ്ക്കുകയോ, വില കുറയുന്നതിനായി കാത്തിരിക്കുകയോ ചെയ്യുന്നു. വാങ്ങുന്നവർ തന്നെ ഭാരം കുറഞ്ഞ ആഭരണങ്ങളാണ് പലപ്പോഴും തിരഞ്ഞെടുക്കുന്നത്. 22 കാരറ്റിന് പകരം താരതമ്യേനെ വിലയും മൂല്യവും കുറഞ്ഞ 21,18 കാരററ് ആഭരണങ്ങളിലേക്ക് തിരിയുന്നവരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്.

gold-uae

ഏപ്രിലിലാണ് സ്വർണ്ണത്തിന്റെ വില പുതിയ റെക്കോർഡിലെത്തിയത്. ഒരു ഘട്ടത്തില്‍ വില ട്രോയ് ഔണ്‍സിന്റെ വില 3500 യുഎസ് ഡോളറിലേക്ക് വരേയെത്തി. യുഎസ് ഡോളർ ദുർബലമാകൽ, ഉയർന്നുവന്ന ഭൗമരാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ, ആഗോള സ്വർണ്ണ ഇ ടി എഫുകളിലേക്കുള്ള ശക്തമായ നിക്ഷേപം എന്നിവയാണ് സ്വർണത്തിന്റെ വില വർധനവിന് പ്രധാനമായും കാരണമായത്.

സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങള്‍ ചെറുതായ രീതിയിലെങ്കിലും മാറിയതോടെ മെയ് മാസത്തില്‍ ആഗോള വിപണിയില്‍ വില താഴേക്ക് ഇറങ്ങി വരാന്‍ തുടങ്ങി. ഇതിന്റെ പ്രതിഫലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കപ്പെട്ടു. എങ്കിലും 2025 ലെ ആകെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ ഈ വർഷം ഇതുവരെ സ്വർണ വില 23 ശതമാനം വർധിച്ച് 10 ഗ്രാം സ്വർണത്തിന്റെ വില 93407 എന്നതിലേക്ക എത്തി.

വില കൂടിയതോടെ ബാറുകളും നാണയങ്ങളും ആഭരണങ്ങളേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു. അക്ഷയ തൃതീയ ദിനത്തിലാണ് നാണയങ്ങളുടെ വില്‍പ്പന പ്രധാനമായും നടന്നത്. ജല്വറികളേക്കാള്‍ ഓൺലൈൻ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴിയാണ് വിൽപ്പനയുടെ വലിയൊരു ഭാഗവും നടന്നത്.

അക്ഷയതൃതീയ ദിനത്തില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ വില്‍പ്പന നടന്നതെന്നും വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍ വ്യക്തമാക്കുന്നു. അക്ഷയ തൃതീയ സമയത്ത് വിറ്റഴിക്കപ്പെട്ട സ്വർണ്ണത്തിന്റെ അളവിൽ വർഷം തോറും കുറവുണ്ടാകാൻ സാധ്യതയുണ്ടെങ്കിലും വില വർധനവ് ഇതിന്റെ ആക്കം കൂട്ടുകയായിരുന്നു.

കേരളത്തിലെ സ്വർണ വില

മാർക്കറ്റ് അവധി ദിനമായതിനാല്‍ കേരളത്തില്‍ ഇന്നും ഇന്നലത്തെ സ്വർണ നിരക്കിലാണ് വില്‍പ്പന നടക്കുന്നത്. ഇന്നലെ പവന് 400 രൂപയായിരുന്നു കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71920 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8990 രൂപയുമായി. ഈ മാസം 15ന് 68,880 ലേക്ക് താഴ്ന്ന സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70000ല്‍ താഴെയെത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+